Home Authors Posts by പുഴ

പുഴ

പുഴ
2435 POSTS 1 COMMENTS

കാലന്‍ കോഴി

അയാള്‍ ഫോണ്‍ ചെയ്യുമ്പോഴെല്ലാം അവള്‍ ആ പക്ഷി കരഞ്ഞതിനെ പറ്റിയും പിറ്റെ ദിവസം ഒരു മരണം കേട്ടതിനെ പറ്റിയും ദു:ഖത്തോടെ പറയും. അയാളതെല്ലാം പുച്ഛിച്ചു തള്ളും. നിനക്ക് ഭ്രാന്താണ് മരിക്കേണ്ടവര്‍ സമയമായാല്‍ മരിക്കും .എന്നു വച്ചു പക്ഷിക്കു ശബ്ദമുണ്ടാക്കാതിരിക്കാന്‍ പറ്റുമോ? കാടിനടുത്ത് വീടായതുകൊണ്ടാണ് ആ പക്ഷി കരയുന്നത് കേള്‍ക്കാന്‍ സാധിക്കുന്നത് എന്നു പറഞ്ഞ് ആശ്വസിപ്പിക്കും. ഇതു കേട്ട് അവള്‍ നിശബ്ദയാകും. കുറെ ആയി ആ പക്ഷിയുടെ കരച്ചില്‍ കേള്‍ക്കാതായിട്ട്. പക്ഷെ മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരു ര...

തീപ്പെട്ടി വില്ലകള്‍

ചെമ്മണ്‍‍ പാതയിലൂടെ പൊടി പാറിപ്പറത്തി ഒരു ദുര്‍ഭൂതത്തിന്റെ മുഖവുമായി പാഞ്ഞു വരുന്ന ടിപ്പര്‍ ലോറി കണ്ടപ്പോള്‍ കണാരേട്ടന്‍ കലുങ്കില്‍ നിന്നിറങ്ങി ഒന്നു കൂടെ ഒതുങ്ങി മാറി നിന്നു. ഭൂമിയുടെ ഗര്‍ഭാശയത്തില്‍ നിന്നു വരെ കുഴിച്ചെടുക്കുന്ന മണ്ണിനു വേണ്ടിയുള്ള പരക്കം പാച്ചി ലാണത്. എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും നൊടിയിടകൊണ്ട് ചവിട്ടിയരച്ച അതിന്റെ കൂറ്റന്‍ ചക്രങ്ങള്‍ക്ക് താന്‍ എത്രയോ നിസ്സാരന്‍. തൊട്ടു പിന്നില്‍ പടര്‍ന്നു പന്തലിച്ച ഒരു വാകമരം നില്പ്പുണ്ട്. ആകാശത്തേക്ക് പൂക്കള്‍ പൂത്തിറങ്ങിയതു പോലെ താരു...

ഷോക്ക് ട്രീറ്റ്മെന്റ്

''ആ നോബി ഉണ്ടല്ലോ ജോലിക്കൊന്നും പോകാതെ അപ്പന്റെ കയ്യിലെ കാശില്‍ സിനിമാ തീയറ്ററിലും മദ്യഷാപ്പിലും സദാ കറങ്ങുന്നവനാ... എപ്പഴും കാണും കയ്യിലൊരു മൊബൈലും കാതിലൊരു ഇയര്‍ഫോണും. മുടിഞ്ഞവന്‍ അവന്റെ മോന്ത കണി കണ്ടാ അന്നത്തെ ദിവസം പോക്കാ.. അവനെയല്ലാതെ മറ്റാരേയും കണ്ടില്ല നിന്റെ മോള്‍ക്ക് പ്രേമിക്കാന്‍... ഛേ ...അല്ലെങ്കില്‍ അവളെ പറഞ്ഞിട്ടെന്തിനാ? നിന്റെ കുറ്റമാ എല്ലാം. വായിച്ചു നോക്കടി ഇത് ! '' കൈയിലിരുന്ന ലെറ്റര്‍ കോപത്തോടെ ആന്റണി ഭാര്യക്കു നേരെ വലിച്ചെറിഞ്ഞു. കത്ത് മെല്ലെ നിവര്ത്തി വായിച്ച ലീലാമ്മയ...

ഹര്‍ത്താലുകളില്‍ വലയുന്ന കേരളം

അപ്രതീക്ഷിതിമായ ഒരു ഹര്‍ത്താല്‍ മാമാങ്കം കൂടി കടന്നു പോയിരിക്കുന്നു. അപ്രതീക്ഷിതമായി കടന്നു വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയുടെ കൂടെ പ്രതീക്ഷിക്കാത്ത ഒരു ഹര്‍ത്താല്‍. വെളുപ്പിനു മൂന്നു മണിക്കു ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സാധാരണ ജനങ്ങളിലേക്ക് എത്തിയത് വെളുപ്പിനു ആറുമണിക്കു ശേഷം. വിവാഹത്തിന്റെ അന്ന് രാവിലെ ഹര്‍ത്താലെന്നു അറിയുന്ന ഗൃഹനാഥനും കുടുംബവും, ഡയാലിസിസ് ചെയ്യാന്‍ മുന്‍കൂട്ടി ഡേറ്റു ലഭിച്ചിരിക്കുന്ന രോഗി, ജോലിസ്ഥലത്തു നിന്നും വീടുകളിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ പകുതി വഴിയിലായ കുഞ്ഞുങ്ങളടക്ക...

ബാധ ഒഴിഞ്ഞപ്പോള്‍

''അമ്മേ ഇന്ന് അച്ഛനെന്തു പറ്റി? രാവിലെ മുതല്‍ ഏതോ ബാധ കേറിയതു പോലെയാണല്ലോ?'' ''ശരിയാ എന്റെടുത്തും വെറുതെ മെക്കിട്ടു കയറി മാളൂ നീ നിന്റെ പണി നോക്ക് വെറും മെനകെട്ട സ്വഭാവമാ'' ''ചേട്ടാ, ദേ അച്ച്ഛന്‍ പുസ്തകം വായിക്കണ്'' '' ശല്യം ചെയ്യണ്ടടി വല്ല പരീക്ഷയും കാണും'' ''മാളൂ നീ മിണ്ടാണ്ടപ്പൊയ്ക്കൊട്ടോ ''അയാള്‍ ദേഷ്യപ്പെട്ടു. ''എന്തിനാടീ രാവിലെ തന്നെ ആ വായിലിരിക്കണത് കേള്‍ക്കണേ ഇങ്ങട് പോര്'' അമ്മ അവളെ അടുക്കളയില്‍ നിന്നും വിളീച്ചു. ''കുറച്ചു വായിക്കാമെന്നു വച്ചാല്‍ ഒരു സ്വസ്ഥതയും തരില...

സ്വപ്നവീട്

കാശ് കയ്യിലുണ്ടായപ്പോള്‍ തോന്നിയില്ല ഒരു വീട് പണിയണമെന്ന്. തറവാട്ടിലായിരുന്നു താമസം. ഭാര്യയും മകനുമൊപ്പം. ഗൃഹനിര്‍മ്മാണത്തെപറ്റി ആദ്യം പറഞ്ഞത് ഭാര്യയാണ്. '' കാലമായിട്ടുണ്ടാകില്ല'' അമ്മ അവളെ സമാധാനിപ്പിച്ചു. ''ധൂര്‍ത്തനായവന്‍ ഒരു മുറി പോലും പണിയില്ല ഒരു കാലത്തും '' തത്വജ്ഞാനം വിളമ്പി അച്ഛന്‍ പരിഹസിച്ചു. എല്ലാം അയാള്‍ കേട്ടു, അഭിപ്രായം ഒന്നും പറഞ്ഞില്ല. ഓരോരുത്തരായി നെഞ്ചില്‍ തീക്കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ഭാര്യ ദുര്‍വിധിയെന്നു പറഞ്ഞ് സ്വയം പഴിച്ച...

ശരിയും തെറ്റും

''ങാ മോളീ.. ശരീരമനങ്ങാതെ കിടന്നോ ഞാന്‍ ഒരിടം വരെ പോയിട്ടു വരാം'' തോമസ് പറഞ്ഞു. '' എവിടെയാ പോണെ ''? മോളിയുടെ ചോദ്യം. ''അത് പിന്നെ ആന്‍സനെ ഒന്നു കാണാന്‍'' ''ങേ എന്തിനാ ആന്‍സണെ കാണുന്നെ? എന്റെ ചികിത്സക്കായി നാടൂ മുഴുവന്‍ നടന്ന് കടം വാങ്ങിയത് പോരാഞ്ഞ് ഇപ്പോ അവനടുത്തും പോയി കൈനീട്ടാന്‍ പോവാ? കല്യാണത്തിനു ശേഷം ഒരു പ്രാവശ്യമെങ്കിലും അവന്‍ നമ്മളെ വന്നു കണ്ടിട്ടുണ്ടോ? എനിക്കു വേണ്ടീ നിങ്ങള്‍ കടം കൊണ്ടതു മതി. ഇനീം കുറച്ചു നാളത്തേക്കു മാത്രം മരുന്നും മന്ത്രോം കൊണ്ട് എന്റെ ജീവന്‍ പിടിച്ചു നിറുത്...

പെര്‍ഫ്യൂം

അന്ന് അയാള്‍ വണ്ടിയെടുത്തിരുന്നില്ല. ചാറ്റല്‍ മഴയുണ്ട് ബസിലാകാം യാത്ര എന്നു കരുതി. ഇറങ്ങാന്‍ നേരം ഭാര്യ പതിവുപോലെ ചോറു പൊതികൊട്ടിക്കൊടുത്തു. ഒരു ചെറു പുഞ്ചിരിയോടെ കഴുത്തിലെ വിയര്‍പ്പു തുള്ളികള്‍ കൈകൊണ്ടു തുടച്ച് അയാളെ യാത്രയാക്കി. ലോഫ്ലോര്‍ ബസാണു കിട്ടിയത് സാമാന്യം നല്ല തിരക്കുണ്ട്. രണ്ടു സീറ്റുകള്‍ അടുത്തടുത്തായി ഒഴിഞ്ഞു കിടപ്പുണ്ട്. തിടുക്കത്തില്‍ കയറി ഒരറ്റത്ത് ഇരുപ്പുറപ്പിച്ചു. ചാര്‍ജ്ജ് അല്പ്പം കൂടുമെങ്കിലും എ സി യില്‍ പോകാമെല്ലോ എന്ന ചിന്ത അയാള്‍ക്ക് ആശ്വാസമായി. സീറ്റിലേക്കു ചാരി...

കണ്ടതും കേട്ടതും

വിനയനെ പറ്റി ആരെന്തു പറഞ്ഞാലും അത്രക്കു വിശ്വസിക്കാന്‍ തോന്നിയിരുന്നില്ല അച്ഛന്റെയും അമ്മയുടെയും നിഴല്‍ പറ്റിയാണ് അവന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ വേറെ കൂട്ടുകെട്ടുകളും കാര്യമായി അവനുണ്ടായിരുന്നില്ല. പെങ്ങളെയും പൊന്നു പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്. പക്ഷെ, വിവാഹം കഴിഞ്ഞതോടെയാണ് കാര്യങ്ങള്‍ എല്ലാം മാറി മറഞ്ഞത്. എത്ര ആലോചിച്ചിട്ടും അങ്ങട് പൊരുത്തപ്പെടാന്‍ പറ്റണില്ല. പെങ്ങളെ കാണെണ്ടന്നായി. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു. വാടക വീട്ടിലേക്കു താമസം മാറ്റി. ആരുമായു...

ആധി

എല്ലാം മാസത്തിലേയും രണ്ടാം ശനിയാഴ്ച വായനശാലയുടെ മീറ്റിംഗ് ദിലീപിന്റെ വീട്ടില്‍ വച്ച് പതിവായി നടക്കാറുള്ളത്. ഇപ്പോള്‍ ആ പ്രദേശത്തെ മുറ്റമല്പ്പം കൂടുതലുള്ള വീട് ദിലീപിന്റേതാണ് എന്ന കാരണവും അതിനു വഴി തെളിച്ചു. ദിലീപിന്റെ ഭാര്യ രാജി വളരെ സഹകരണത്തോടെ എല്ലാവര്‍ക്കും ചുക്കു കാപ്പിയും പഴം പൊരിയും വിതരണം ചെയ്യും. അന്നും പതിവു പോലെ യോഗം ഭംഗിയായി നടന്നു. പലരും മടങ്ങി. രാജീവന്‍ മാഷ് മാത്രം ദിലീപിനോട് നാട്ടു വര്‍ത്തമാനം പറഞ്ഞിരുന്നു. രാജി കൗതുക പൂര്‍വം സുമുഖനായ രാജീവന് മാഷിന്റെ സംസാരം കേട്ടുകൊണ്ടിരുന്നു....

തീർച്ചയായും വായിക്കുക