Home Authors Posts by പുഴ

പുഴ

2439 POSTS 1 COMMENTS

മെറിന്റെ നോറക്ക് സഹായഹസ്തം

ഫ്ലോറിഡയിൽ അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയിയുടെ അനുശോചനയോഗം നവകേരള മലയാളി അസോസിഷൻ സംഘടിപ്പിച്ചു. പ്രസ്തുതചടങ്ങിൽ, മെറിൻ ജോയിയുടെ നാട്ടിലുള്ള മകൾ നോറക്ക് വിദ്യാഭ്യാസ ചിലവുകൾക്കായി ഒരു നിശ്ചിത തുക ധനസഹായമായി നൽകാൻ തീരുമാനിച്ചതായി  പ്രസിഡന്റ് ബിജോയ് സേവ്യർ പ്രഖ്യാപിച്ചു. ഉദ്യോഗപരമായി അമേരിക്കയിൽ എത്തുന്ന ഓരോ മലയാളിയും അവന്റെ/അവളുടെ  ജീവിതത്തിന്റെ നല്ലൊരുഭാഗം ചിലവഴിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ അല്ലെങ്കിൽ കുട്ടികളുടെ മെച്ചപ്പെട്ട ഭാവി കരുപ്പിടിപ്പിക്കുന്നതിനായാണ്. ഏറ്റവും തിരക്കുപിടിച്ച...

‘മണൽഭൂമി’ യെന്ന സിനിമയുടെ ടൈറ്റിൽ സോങ്...

പ്രവാസ ജീവിതത്തിലെ വർണ്ണക്കാഴ്ചകൾക്കിടയിൽ നൊമ്പരപ്പെടുത്തുന്ന ചില ബന്ധങ്ങളെയും അതിനിടയിൽ ജീവൻ വെയ്ക്കുന്ന ശത്രുതയും നിരാശകളും ഒപ്പം ഉണ്ടാകുന്ന വൃദ്ധ പ്രണയങ്ങളെയും അഭ്രപാളിയിലേക്ക് അടുക്കി വെക്കാൻ തയ്യാറായി അഷ്റഫ് കാളത്തോട് അണിയിച്ചൊരുക്കിയ "മണൽഭൂമി "യെന്ന സിനിമയുടെ ടൈറ്റിൽ സോങ്ങ് പ്രശസ്ത്ത സ്റ്റേജ് പെർഫോമറും മിനിസ്ക്രീൻ ആർട്ടിസ്റ്റുമായ M80 മൂസ ഫെയിം വിനോദ് കോവൂർ പ്രകാശനം ചെയ്തു . മലയാളിക്കും മലയാളത്തിനും അഭിമാനകരമായ നിമിഷമാണ് പ്രവാസലോകത്ത് നിന്നും ഉണ്ടാകുന്ന ഈ ചലച്ചിത്രം. അതിലെ 'മനസിൽ മധുര'മ...

വെർച്വൽ ഈദ് സംഗമവും സംഗീത വിരുന്നും

ജിസാനിൽ വെർച്വൽ ഈദ് സംഗമവും സംഗീത വിരുന്നും സംഘടിപ്പിച്ചു. ജിസാന്‍:  ജിസാന്‍ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വെർച്വൽ ഈദ് സംഗമവും സംഗീത വിരുന്നും പ്രവാസികൾക്ക് വേറിട്ട അനുഭവമായി. ഈദ് സംഗമം വിവിധ പ്രവാസി സംഘടനാ നേതാക്കളുടെയും കലാകാരന്‍മാരുടെയും നാട്ടില്‍ നിന്നുള്ള മുന്‍ പ്രവാസികളുടെയും അപൂര്‍വ സംഗമവേദിയായി. ഫേസ്ബുക്ക് ലൈവില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ ഡോ. മുഹമ്മദ് അലീം ഉദ്ഘ...

തുണി സഞ്ചി

ചെറിയൊരു അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ശ്രദ്ധിക്കപ്പെട്ട ഒരു മാറ്റം പ്ലാസ്റ്റിക് നിരോധനത്തിനുള്ള ആഹ്വാനമായിരുന്നു. അതുകൊണ്ട് തന്നെ കടയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഒരു പഴയ തുണി സഞ്ചി 'അമ്മ എടുത്ത് തരുമായിരുന്നു.വളരെ നല്ലൊരു തീരുമാനമായി തോന്നി ഈ പുതിയ (പഴയ ) തീരുമാനം പഴയത്തിലേക്കുള്ള നടത്തം . കുറച്ച് ദൂരെയുള്ള നഗരത്തിൽ നിന്നും തിരികെ വരുന്ന വഴി ഏതോ ഗ്രാമപ്രദേശത്ത് എത്തിയപ്പോൾ ഇവിടെയുള്ള ഒരു കടയിൽ നല്ലയിനം അച്ചാറുകൾ കിട്ടും,എന്ന ഭാര്യ പറഞ്ഞു .. അവർ വീട്ടിൽ സ്വയം ഉണ്ടാക്കുന്നതാണത്രേ. തിരികെ ...

ബി ഹാപ്പി

ഏറെക്കാലത്തിനു ശേഷമാണ് സ്വന്തം ഗ്രാമത്തില്‍ കാല് കുത്തുന്നത്. നഗരത്തിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. '' അമ്മ തനിച്ചു ബസില്‍ പോകുമോ? യാത്ര സണ്ഡേയാക്കു ഞാന്‍ കൊണ്ടു വിടാം '' മകന്‍ പറഞ്ഞ താണ്. '' വേണ്ട എനിക്കു ബസില്‍ പോകണം. വണ്ടിയിറങ്ങി നാട്ടു വഴിയിലൂടേ നടക്കണം '' '' ഓ ഗൃഹാതുരത്വം ഗൃഹാതുരത്വം '' മകന്‍ പരിഹസിച്ചു. നാട്ടിന്‍ പുറത്തെ ബന്ധങ്ങളുടെ വില നഗരവാസിയായ അവനെങ്ങനെ അറിയാന്‍. '' ഇനി വൈകീട്ട് തലവേദന കാലുവേദന എന്നൊന്നും പറഞ്ഞേക്കരുത്'' മകന്റെ സ്നേഹം നിറ...

വെളിച്ചപ്പാട്

ഒരു മാസത്തോളമായി ഇരു തള്ളവിരലുകള്‍ മാത്രമായി തരിക്കാന്‍ തുടങ്ങിയിട്ട് . തട്ടകത്തെ മേല്‍ശാന്തിയാണ് പറഞ്ഞത് നഗരത്തില്‍ ഒരു നല്ല ന്യൂറോളജിസ്റ്റ് വന്നിരിക്കുന്നുവെന്ന്. ' എന്താ പോയി കണ്ടു കൂടെ?'' എന്ന് ശാന്തി . അങ്ങനെ നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലെത്തി ടോക്കണെടുത്ത് ഊഴവും കാത്തിരിക്കുമ്പോഴാണ് ചുറ്റുമുള്ളവരെ ശ്രദ്ധിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടികളിലെ അപസ്മാര ചികിത്സക്കു കൂടി മിടുക്കനാണത്രെ അദ്ദേഹം . എതിരെയിരിക്കുന്ന കുടുംബത്തിലേക്ക് അറിയാതെ ശ്രദ്ധ ചെന്നു. ഒരു അ...

രണ്ടു കഥകള്‍

മൗനം പുതിയൊരു സാരി അണിഞ്ഞുകൊണ്ടാണ് ഭാര്യ വന്നത്. ' എങ്ങനെയുണ്ട്?' അയാള്‍ മിണ്ടിയില്ല. അത്താഴത്തിനു പുതിയൊരു കറിക്കൂട്ടുനായാണവള്‍ വന്നത്. ' എങ്ങനുണ്ട്?' അയാള്‍ ഒന്നും പറഞ്ഞില്ല. പിന്നീടവള്‍ ഒരു ചെറുപ്പക്കാരന്റെ തോളില്‍ കൈയിട്ടു കൊണ്ടാണ് വന്നത് . 'എങ്ങനുണ്ട്?'' അപ്പോഴാണ് മൗനത്തിന്റെ അപകടത്തെക്കുറിച്ച് അയാള്‍ തിരിച്ചറിഞ്ഞത്. ....................................... ഇലപ്പിക്കുളം രവീന്ദ്രന്‍ ............................................ ഇറച്ചി ഇറച്ചിപ്പൊതിയുമായ...

സൃഷ്ടി കവിതാ പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്...

പാലക്കാട്ടെ കലാ സാഹിത്യ - സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൃഷ്ടി പാലക്കാടിന്റെ ഏഴാമത് പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച കവിതാപുസ്തകങ്ങളാണ് പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കൃതികള്‍ മലയാളത്തിലുള്ളതും മൗലികവുമായിരിക്കണം . വിവര്‍ത്തനങ്ങള്‍ പാടില്ല . ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ഫലകവും പ്രശസ്തിപത്രവും 3333 ക്യാഷ് പ്രൈസും ഉള്‍പ്പെടുന്ന പുരസ്ക്കാരം 2020 ഫെബ്രുവരി മാസത്തില്‍ പാലക്കാടുവച്ചു നടക്കുന്ന ചടങ്ങില്‍‍ സമ്മാനിക്ക...

സൃഷ്ടി

കുട്ടികള്‍ പഠിക്കാത്തതിനെ ചൊല്ലിയാണ് ശ്യാമപ്രസാദ് അവരെ വഴക്കു പറഞ്ഞത് . 'അവര്‍ പഠിച്ചോളും ' ശ്യാമ അലസമായി പറഞ്ഞു. ' നീയാണ് അവരെ ചീത്തയാക്കുന്നത്' 'ഞാനാരേയും ചീത്തയാക്കുന്നില്ല പിള്ളാര് പഠിച്ചില്ലെങ്കില്‍ എന്നും തള്ളമാര്‍ക്കാണ് പഴി ' 'പഠിച്ചാല്‍ അവര്‍ക്ക് നല്ലത്' ' പിള്ളാരെ ഇങ്ങനെ ചീത്ത പറയരുത്. അവരുടെ മനസ് വിഷമിക്കും. പത്രത്തില്‍ ഓരോന്ന് വായിക്കണില്ലേ?' അയാള്‍ പെട്ടന്ന് പലതും ഓര്‍ത്തു. ടി വി യുടെ റിമോട്ട് ചോദിച്ചപ്പോള്‍ അമ്മ കൊടുക്കാതിരുന്നതിനു പിണങ്ങി മുറിയില്‍ കയറി വാതിലടച്...

രണ്ടു കഥകള്‍

വേട്ട കടിഞ്ഞൂല്‍ സന്തതിയെ അണ്‍ എയ്ഡഡ് സ്കൂളില്‍ ആക്കിയിട്ടാണ് വക്കീലും ഭാര്യയും ' വേട്ട'യ്ക്കിറങ്ങിയത് . രണ്ടെണ്ണത്തിനെക്കൂടി തപ്പിയില്ലെങ്കില്‍ സര്‍ക്കാര്‍ അദ്ധ്യാപികയായ ഭാര്യക്ക് ജോലി പോകും. പുറമ്പോക്കിലെ പഞ്ചമിയായിരുന്നു ലക്ഷ്യം 'പഞ്ചമിക്കെന്താ അണ്‍ എയ്ഡഡ് പുളിക്കുമോ?' പഞ്ചമി ചീറി. വക്കീല്‍ പറന്നും ഭാര്യ നനഞ്ഞും പോയി . സെല്‍ഫി --------- സെല്‍ഫി എടുത്തെടുത്ത് സാംസങിനുള്ളില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടി അകത്ത് കെടന്ന് അലറി വിളിക്കുകയാണ്. 'ആരെങ്കിലുമെന്നെ രക്ഷിക്യോ നാള...

തീർച്ചയായും വായിക്കുക