Home Authors Posts by പുഴ

പുഴ

2445 POSTS 1 COMMENTS

ഒരു ദേശം കഥ പറയുന്നു – പുസ്തകപരിചയം

            കാലടി പ്ലാന്റേഷനിലെ തൊഴിലാളികളുടെയും നാട്ടുകാരുടേയും ജീവിത കഥ ആവിഷ്ക്കരിക്കുന്ന ഈ നോവല്‍ സവിശേഷമായ ഒരു ചരിത്രഘട്ടത്തിന്റെ ആഖ്യാനം കൂടിയാണ് . സഖാവ് എ. കെ. ജി യുടെ വ്യക്തിത്വ സവിശേഷതകള്‍ കൃത്യവും സൂക്ഷ്മവുമായി ഈ നോവലില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് പുതിയ തലമുറക്കു ഒരു പാഠവും കൂടിയാണ് . പൊതുസമൂഹവും സാമൂഹ്യമാറ്റത്തിനു പ്രവര്‍ത്തിക്കുന്നവര്‍ വിശേഷിച്ചും വായിച്ചു പഠിക്കേണ്ട ഒരു നോവലാണിത് - എം എ ബേബി അവതാരികയില്‍

നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

        തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി രമ (61) അന്തരിച്ചു നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. കേരളത്തിലെ പ്രമാദമായ പല കേസുകളീലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായിരുന്നു. ഡോ. രമ്യ ജഗദീഷ് ( പ്രഫസര്‍ നാഗര്‍കോവില്‍ മെഡിക്കല്‍കോളേജ് ) ഡോ. സൗമ്യ ജഗദീഷ് ( സൈക്യാട്രിസ്റ്റ് ) എന്നിവരാണു മക്കള്‍. മരുമക്കള്‍ ഡോ. നരേന്ദ്രന്‍ നയ്യാര്‍ ഐ പി എസ്, ഡോ. പ്രവീണ്‍ പണിക്കര്‍. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട...

ശീർഷാസനം : പുസ്തകപ്രകാശനം

          സാംസ്കാരിക പ്രവർത്തകനും കവിയുമായ ജയപ്രകാശ് ഒളരിയുടെ ശീർഷാസനം എന്ന കവിത പുസ്തകത്തിന്റെ പ്രകാശനവും കവിയരങ്ങും 05 മാർച്ച്‌ 2022 ശനിയാഴ്ച 5 pm ന് കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽ വെച്ച് നടന്നു. എത്തിക്സ് ബുക്സ് പുറത്തിറക്കിയ പ്രസ്തുത പുസ്തകം കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ ടോണി പ്രകാശനം ചെയ്തു. പ്രശസ്ത കവി പി. എൻ. ഗോപികൃഷ്ണൻ പുസ്തകം സ്വീകരിച്ചു. നാടക സംവിധായകൻ അഡ്വ : പ്രേംപ്രസാദ് പുസ്തകാവലോകനം നടത്തി. ഗ്രന്ഥകാരനും സംവിധായകനുമായ ശ...

കായല്‍ കൈയേറ്റം പരിധി കഴിഞ്ഞിട്ടും ആലസ്യം വെടിയാതെ...

          കായല്‍ പശ്ചാത്തലത്തില്‍ കണ്ടലുകളും തോടുകളും പച്ചപ്പും നിറഞ്ഞ ഗ്രാമീണ ടൂറിസത്തിന്റെ വാഗ്ദാനമായ ചാത്തമ്മ നാശത്തിന്റെ വക്കില്‍. ഭൂമാഫിയ കായല്‍ നികത്തിയ തണ്ണീര്‍ത്തടം മൂടിയും ഒരു പ്രദേശം മുഴുവന്‍ കാര്‍ന്നെടുക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട റവന്യൂ പോലീസ് അധികാരികള്‍ ഇനിയും ഉറക്കം വിട്ടിട്ടില്ല . ഗ്രാമീണ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന കുമ്പളം പഞ്ചായത്തിലെ ചാത്തമ്മയിലാണ് ഭൂമാഫിയകളുടെ അനധികൃത കായല്‍ കയ്യേറ്റങ്ങള്‍ നടക്കുന്നത് . കൂടു മല്‍സ്യകൃഷിയും നെ...

നൈന മണ്ണഞ്ചേരിയുടെ ”സ്നേഹതീരത്തെ അക്ഷരപ്പൂക്...

 പാലാ കെ.എം.മാത്യൂ ബാലസാഹിത്യപുരസ്ക്കാരം ലഭിച്ച നൈന മണ്ണഞ്ചേരിയുടെ''സ്നേഹതീരങ്ങളിൽ'' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' യൂടൂബിൽ റിലീസ് ചെയ്തു.രചനയും ഗാനങ്ങളും സംവിധാനവും നൈന മണ്ണഞ്ചേരി.സംഗീതം.രാജേഷ് വൈത്തീശ്വരൻ,എഡിറ്റിംഗ്..രതീഷ് രാജപ്പൻ ക്യാമറ..ബിജു കൃഷ്ണൻ. മഴവിൽ ക്രിയേഷന്റെ ബാനറിൽ ബീനാമോൾ ചിത്രം നിർമ്മിച്ചിരിക്കുന്നു. naina mannanchery stories എന്ന യൂട്യൂബ് ചാനലിൽ ചിത്രം കാണാം.   ...

ആലുവയിൽ പുഴക്കരയിൽ ഫ്ളാറ്റ് (പരസ്യം)

പെരിയാറിൻ്റെ തീരത്ത് ചൊവ്വര ഫെറിയിൽ 3 ബെഡ് റൂം, 2 ബാത്ത്റൂം ഫ്ലാറ്റ് വിൽപ്പനക്ക്. അസറ്റ് ഹോംസ് സിൽവർ സ്ട്രീക്ക് പ്രൊജക്റ്റിൽ ആണ് ഫ്ലാറ്റ്. ആലുവ ടൗൺ, മെറ്റ്റോ സ്റ്റേഷൻ, നെടുമ്പാശേരി എയർപോർട്ട് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ എത്താൻ കഴിയും. ആലുവാ-പെരുമ്പാവൂർ കെ.എസ്.ആർ.റ്റി.സി. റോഡിൽ, ആലുവാ പട്ടണത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ദൂരത്ത് തികച്ചും മനോഹരമായ ഒരു ലൊക്കേഷനിലാണ് ഈ പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത്. ഫോട്ടോകൾ, വീഡിയോ, മറ്റു വിശദാംശങ്ങൾ തുടങ്ങിയവക്ക്  ഈ വെബ...

രണ്ടു കഥകള്‍

        അറിവ് - വടയാര്‍ ശശി ---------------------------------------------------------------------- എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കി പണിയൊന്നും കിട്ടതെ മൊബൈലില്‍ ചുരണ്ടിക്കൊണ്ടിരുന്ന ജ്യേഷ്ഠന്‍ , അനുജനോടു പറഞ്ഞു. '' എടാ നീ ആ ആടിനു കുറച്ചു പ്ലാവില എടുത്തു കൊടുക്ക് അതു വിശന്ന് കരയണതു കേള്‍ക്കുന്നില്ലേ?'' ''പ്ലാവില കൊടുക്കാന്‍ എനിക്കറിയില്ല ചേട്ടാ അതെന്നെ കടിച്ചാലോ?'' '' നീയാ ഗൂഗുളില്‍ ' ഹൗ ടു ഫീഡ് എ ഗോട്ട്' എന്ന് സെര്‍ച്ച് ചെയ്താല്‍ പിടി കിട്ടും '' ---...

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി എട്ട്

          പ്ലാന്റേഷന്‍ കമ്പനിയില്‍ ജോലിക്കു കയറി പത്ത് വര്‍ഷം പൂര്ത്തിയാക്കിയ കാലഘട്ടത്തലേക്കാണ് മനസ് പിന്നോക്കം പോകുന്നത്. ജോലിയില്‍ സ്ഥിതീകരണം ലഭിക്കുകയും ഒരു പ്രമോഷന്‍ ലഭിച്ച് സീനിയര്‍ ഗ്രേഡിലേക്ക് കടക്കുകയും ചെയ്തിട്ടും സ്വന്തമെന്നു പറയാന്‍ നൂറു രൂപ പോലും സമ്പ്യാദ്യമായിട്ടില്ലല്ലോ എന്നത് പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. ആ സമയത്താണ് കാലടിയിലെ പട്രോള്‍ പമ്പ് ഉടമകളായ ' വെളിയത്ത് ബ്രദേഴ്സ് സ്ഥാപനത്തിലെ ഇളയ ആളായ രാധ എന്ന വിളീപ്പേരില്‍ അറിയപ്പെടുന്ന ര...

തീർച്ചയായും വായിക്കുക