പുതുക്കുടി ബാലചന്ദ്രൻ
ഇ. പി. ഹംസക്കുട്ടി രചിച്ച പച്ചക്കുതിര
ശൈഖന്മാരുടെ തുരുത്ത്, തടാകം, പച്ചക്കുതിര എന്നീ നോവലെറ്റുകളാണ് ഈ കൃതിയിൽ. തുരുത്ത്, തടാകം, പച്ചക്കുതിര എന്നീ ബിംബങ്ങൾ പ്രകൃതിയെയും പരിസ്ഥിതിയെയും സൂചിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ നിലനില്‌ക്കേണ്ട സ്‌നേഹസാന്ത്വനങ്ങളുടെ ഗീതികളാണ് ഹംസക്കുട്ടി അവതരിപ്പിക്കുന്നത്. പ്രകൃതിയിൽ സ്‌നേഹത്തിന്റെ തുരുത്തുണ്ടാക്കാനും സ്വപ്‌നങ്ങൾ വീണുറങ്ങുന്ന തടാകങ്ങളുണ്ടാകാനും പൂങ്കാവനങ്ങളിൽ സ്വതന്ത്ര്യത്തോടെ തുള്ളിക്കളിക്കുന്ന പച്ചക്കുതിരകളുണ്ടാകാനും കൊതിക്കുന്നു. അവതാരികഃ ജി. മധുസൂദനൻ പ്രസാഃ അസ്‌ത്ര ...