പുത്തൻവേലിക്കര സുകുമാരൻ
ഒരു വട്ടി പൂതരുമോ..
' നൃത്തം വയ്ക്കും പൂത്തുമ്പീനീയൊരു വട്ടി പൂതരുമോ?' ' ചന്തമെഴുന്നൊരു പൂക്കളെ ഞാ-നെങ്ങനെ നുളളും ചങ്ങാതീ?' ' വല്ലം നിറയേ പൂക്കളുമായ്ചെല്ലക്കാറ്റേ നീ വരുമോ?' ' ഇമ്പം പകരും പൂവുകളെഇറുത്തെടുക്കുവതെങ്ങനെ ഞാന്‍?' ' നിറമേഴുളെളാരു പൂമ്പാറ്റേനീയൊരു വട്ടിപൂ തരുമോ?' ' അഴകെഴുമോണപ്പൂവുകള്‍തന്‍കഴുത്തറുക്കുവതെങ്ങനെ ഞാന്‍?' Generated from archived content: poem1_agu22_15.html Author: puthenveli_sukumaran
ഒരു പൂക്കാലത്തെപ്പറ്റി
ഒരാവസരസ്വപ്‌നം മായുമീ തൃസന്ധ്യയി-ലൊരു താരകമുദിച്ചുയരാന്‍ വെമ്പുന്നുവോപേരിട്ടു വിളിക്കുവാനാവാത്ത മൗനത്തിന്റെനേരിനെ, വിളക്കനെ തേടുമീ വെളിച്ചത്തെഓര്‍മയിലൊരുശരത്കാലരാത്രിയും മുഗ്ധനര്‍മ്മസല്ലാപങ്ങളും പൂവിട്ടു ചിരിക്കവേഅന്യോന്യമലിഞ്ഞലിഞ്ഞില്ലാതെയാവുന്നൊരുവന്യമാം മതിഭ്രമമുയിര്‍ക്കുന്നെന്നാത്മാവില്‍ഒരു പൂക്കാലത്തിന്റെ സൗരഭ്യലഹരിയി-ലൊരു ഹേമന്ദത്തിന്റെ മഞ്ഞിലും കുളിരിലുംനീയൊരു മധുരാനുരാഗത്തിന്‍ വിപഞ്ചിക:നീയെന്നുമെന്നെത്തൊട്ടുതലോടുമേകാന്തതനിനവായ്, നറുനിലാക്കതിരായൊരിക്കലുംമറക്കാനരുതാത്ത സ്വപ്‌നമായ് നീയെത്ത...
നീലാണ്ടനും കുഞ്ഞാണ്ടനും
പണ്ട് നീണ്ടൂർ ഗ്രാമത്തിൽ രണ്ട് മീൻപിടിത്തക്കാരുണ്ടായിരുന്നു. നീലാണ്ടനും കുഞ്ഞാണ്ടനും. കടലിൽ പോയി മീൻ പിടിച്ച് മാലിപ്പുറം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു രണ്ടുപേരുടേയും ജോലി. നീലാണ്ടൻ പാവമായിരുന്നു. അയാൾ മീൻ മിതമായ വിലയ്‌ക്കേ വിറ്റിരുന്നുളളു. പക്ഷേ, കുഞ്ഞാണ്ടൻ അങ്ങനെ ആയിരുന്നില്ല. ദുഷ്‌ടനും ദുരാഗ്രഹിയുമായ കുഞ്ഞാണ്ടൻ മീൻ വാങ്ങുന്നവരോട് അക്രമവിലയാണ് വാങ്ങിയിരുന്നത്. ഒരുദിവസം പതിവുപോലെ നീലാണ്ടൻ കടലിൽ മീൻ പിടിക്കാൻ പോയി. ഭാഗ്യത്തിന് ഒരു മുട്ടൻ ...
ന്യായവിധി
ഒരിക്കൽ ഒരു കൃഷിക്കാരൻ ഒരു ന്യായാധിപന്റെ അടുത്തുചെന്ന് ഒരു സങ്കടം ബോധിപ്പിച്ചുഃ “ഏമാനേ, എന്റെയൊരു കാള അങ്ങയുടെ ഒരു പശുവിനെ കുത്തി പരിക്കേല്‌പിച്ചിരിക്കുന്നു. ഇതിന് ഞാനെന്തു നഷ്‌ടപരിഹാരമാണ് ചെയ്യേണ്ടത്?” അയാൾ വിനയപൂർവ്വം ചോദിച്ചു. “നിങ്ങൾക്ക് ഒരു ചെറിയ ശിക്ഷയേ തരുന്നുളളു. എന്റെ പശുവിനേയും ഏറ്റവും നല്ല ഒരു കാളയേയും കൊണ്ടുവന്ന് എന്റെ തൊഴുത്തിൽ കെട്ടിയേക്കുക.” ന്യായാധിപൻ കല്‌പിച്ചു. അതുകേട്ട് അമ്പരപ്പോടെ കൃഷിക്കാരൻ പറഞ്ഞുഃ “അങ്ങുന്നേ, ഞാൻ പറഞ്ഞത് അല്‌പം തെറ്...
കച്ചവടക്കാരനും കഴുതയും
പണ്ടൊരു കച്ചവടക്കാരൻ ഒരു കഴുതയെ വളർത്തിയിരുന്നു. അയാൾ ആ കഴുതയെ ജീവനു തുല്ല്യമാണ് സ്നേഹിച്ചിരുന്നത്. തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അവനു കൊടുത്തിട്ടേ അയാൾ ഭക്ഷണം കഴിക്കുമായിരുന്നുളളു. യജമാനനുവേണ്ടി ഭാരമെല്ലാം ചുമന്നിരുന്നത് അവനാണ്. ഒരുദിവസം യജമാനൻ കാഞ്ഞിരംകോട്ട് ചന്തയിൽനിന്ന് ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിക്കൊണ്ടുവന്നു. നല്ല ചുണയുളള ഒരു പട്ടിക്കുഞ്ഞ്! പട്ടിക്കുഞ്ഞ് വീട്ടിലെത്തിയതോടെ യജമാനന് അവനോടായി കൂടുതൽ സ്നേഹം. അവനെ എന്നും അയാൾ രാവിലെ എണ്ണപുരട്ടി കുളിപ്പിക്കും....
കടുവ വക്കീൽ
ഒരു ദിവസം പൊന്നൻമുയൽ ആഹാരം തേടി കാട്ടാറിന്റെ തീരത്തുളള കറുകക്കാട്ടിലേക്ക് പുറപ്പെട്ടു. തിരിച്ചുവന്നപ്പോൾ തന്റെ മാളം ചിണ്ടൻ കീരിയും കുടുംബവും കൈയടക്കിയിരിക്കുന്നതാണ് അവൻ കണ്ടത്. “ഇതെന്തുകഥ! നീയെന്താ എന്റെ മാളം കൈയേറിയിരിക്കുന്നത്? വേഗം ഒഴിഞ്ഞുപൊയ്‌ക്കോ.” പൊന്നൻ പറഞ്ഞു. “ഈ വീട് നീയുണ്ടാക്കിയതാണോ?” ചിണ്ടൻ ചോദിച്ചു. “ഇതു നല്ല ചോദ്യം! ഇതെന്റെ അച്ഛനുണ്ടാക്കിയ വീടാ.” “എനിക്ക് നിന്റെ അച്ഛനെയും അറിയില്ല, നിന്നെയും അറിയില്ല. ...
കുറുക്കന്റെ സ്വാർത്ഥത
വേട്ടനായ്‌ക്കൾ അതിവേഗം കുറുക്കനെ പിൻതുടർന്നു. കുറുക്കനും അതിനേക്കാൾ വേഗത്തിലോടി. ‘നായ്‌ക്കൾ ഒരുപാടുണ്ടല്ലോ! അതുകൊണ്ട് ആക്രമണം മറ്റു ഭാഗങ്ങളിൽ നിന്നും ഉണ്ടായേക്കാം.’ കുറുക്കന്റെ ബുദ്ധിപ്രവർത്തിക്കാൻ കുടങ്ങി. ഉടനെ അവൻ വലിയ ഒരു കാരമുൾപ്പടർപ്പിനുളളിലേക്ക് നുഴഞ്ഞുകയറുകയും ചെയ്‌തു. ‘ആ നായ്‌ക്കൾ ഈ മുൾപടർപ്പിലൂടെ തീർച്ചയായും വരില്ല.’ കുറുക്കൻ വിചാരിച്ചു. അപ്പോഴേയ്‌ക്കും നീണ്ടുകൂർത്ത ഒരു കാരമുളള് അവന്റെ ഉളളം കാലിൽ തറഞ്ഞുകയറി. ‘ഇതെന്തുകഷ്‌ടം! പാപി ചെല്ലുന്നേടം പാതാളമ...
ശത്രുക്കൾ
കിങ്ങിണിക്കിളിയുടെ പൊന്നുമോളാണ് കുഞ്ഞിക്കിളി. പറക്കമുറ്റിയപ്പോൾ ഒരുദിവസം കുഞ്ഞിക്കിളി ആദ്യമായി കൂട്ടിൽ നിന്നു പറന്നുപൊങ്ങി. “മോളെ, സൂക്ഷിക്കണേ! ശത്രുക്കളുടെ പിടിയിലൊന്നും ചെന്നു ചാടരുതേ!” കിങ്ങിണിക്കിളി ഓർമ്മിപ്പിച്ചു. കുഞ്ഞിക്കിളി വലിയ സന്തോഷത്തോടെ പറന്നുപറന്ന് ഒരു കുറ്റിക്കാട്ടിലെത്തി. കുറെ നേരം പറന്നതല്ലേ? വല്ലാത്ത തളർച്ച! അവൾ വിശ്രമിക്കാനായി താഴത്തിറങ്ങി. പെട്ടെന്നാണ് അവളൊരു ചീറ്റൽ കേട്ടത്. ഒരു പാമ്പിന്റെ ചീറ്റലായിരുന്നു അത്. പാമ്പു ചീറ്റിക്കൊണ്ട് കുഞ്...
പത്തു പൂക്കൾ
ഒന്നാകും പൂ ഓണപ്പൂ രണ്ടാകും പൂ വെണ്ടപ്പൂ മൂന്നാകും പൂ മുല്ലപ്പൂ നാലാകും പൂ ചേലപ്പൂ അഞ്ചാകും പൂ വിഞ്ചിപ്പൂ ആറാകും പൂ വല്ലിപ്പൂ ഏഴാകും പൂ താഴമ്പൂ എട്ടാകും പൂ തൊട്ടിപ്പൂ ഒമ്പതാകും പൂ തുമ്പപ്പൂ പത്താകും പൂ മത്താപ്പൂ! Generated from archived content: nuserypattu_nov21.html Author: puthenveli_sukumaran
കാർമുകിലിനോട്
നീർമണിമുത്തു പൊഴിച്ചിടാതെ കാർമുകിലേ, നീ മറഞ്ഞതെങ്ങോ? വറ്റിവരളുന്ന ജീവനിലൊ- രിറ്റു കനിവു ചുരത്തിടാതെ നീയെങ്ങുപോയെന്റെ നീർമുകിലേ? നീലക്കടലിന്റെ പൊന്മകളേ! നാമ്പുകളൊക്കെ കൊഴിഞ്ഞതോപ്പിൽ നൊമ്പരംകൊളളും വയൽപ്പരപ്പിൽ ദാഹനീരായി വന്നെത്തുമോ നീ? സ്നേഹക്കുളിരല പെയ്യുമോ നീ? Generated from archived content: nurssery_apr16.html Author: puthenveli_sukumaran