Home Authors Posts by പുരുഷൻ ചെറായി

പുരുഷൻ ചെറായി

45 POSTS 0 COMMENTS
“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514. Address: Phone: 9349590642

കണ്ണികള്‍ – അധ്യായം പതിനെട്ട്

ഭര്‍ത്തൃവീട്ടില്‍ സുഭദ്രയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. പുറമെ കേട്ടിരുന്ന തറവാട്ടു മഹിമയോ പ്രൌഡിയോ അവള്‍ക്ക് അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണവരായ ചിരുകണ്ടന്റെ ധൂര്‍ത്തും വിഷലമ്പടത്തവും കൊണ്ട് ധനശേഷി നഷ്ടപ്പെട്ട് നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന ദൈന്യ ചിത്രമാണ് അവള്‍ക്കവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞത്. കോന്നന്‍ കുട്ടിയുടെ അച്ഛന്‍ ചിരുകണ്ടന്‍ ഒരു നാട്ടുപ്രമാണിയായിരുന്നു. കൈക്കരുത്തും പണക്കരുത്തും കൊണ്ട് അയാള് ‍നാട് അടക്കി വാണു. രണ്ട് ഭാര്യമാരുണ്ട് സരസമ്മയും മഹേശ്വരിയും. രണ്ടിലുമായി പന...

കണ്ണികള്‍ – അധ്യായം പതിനേഴ്

നാ‍രായണനും മാളുവുമായുള്ള മിശ്രവിവാഹം കൊച്ചിയിലും തിരുവതാംകൂറിലും വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. മിശ്രവിവാഹത്തിന് അനുകൂലാഭിപ്രായമുള്ള ചെറുപ്പക്കാര്‍ കുറവായിരുന്നു. അവരില്‍ത്തന്നെ പലരും പല കാരണങ്ങള്‍കൊണ്ടും മിശ്രവിവാഹം ചെയ്യാന്‍ വിമുഖത കാണിച്ചു. അങ്ങിനെ വന്നപ്പോള്‍ മിശ്രവിവാഹത്തിന് എതിരായ ഒരു മനോഭാവം നാട്ടില്‍ പ്രബലമായി. നാരായണേട്ടനോട് അനുഭാവമുണ്ടായിരുന്ന പലരും അയാളെ കണ്ടാല്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി. നാരായണന്‍ അധികം പുറത്തേക്കിറങ്ങി നടക്കേണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. ആ ഉപദേശം മാനി...

കണ്ണികള്‍ – അധ്യായം പതിനാറ്

നാണുക്കുട്ടന്‍‍ രജിസ്റ്റാഫീസില്‍ ബഹളമുണ്ടാക്കി. തന്റെ 40 സെന്റ് ഭൂമി മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്ത് രജിസ്റ്റാഫീസിലെ അധികാരികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. അമ്മായിയമ്മയുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് നാട്ടില്‍ എത്തിയപ്പോള്‍‍ നാരായണനില്‍ നിന്നാണ് നാണുക്കുട്ടന്‍ തിരിമറിയെക്കുറിച്ച് അറിഞ്ഞത്. നാണുക്കുട്ടന്റെ പരാതിയിന്മേല്‍ രജിസ്റ്റാഫീസുകാര്‍ക്ക് അനുഭാവമുണ്ടായിരുന്നു. പരാതി ഒന്നുകില്‍ പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ കോടതിയിലോ ആണ് ഇനി ഉന്നയി‍ക്കേണ്ടതെന്നു ഉദ്യോഗസ്ഥര്...

കണ്ണികള്‍ – അധ്യായം പതിനഞ്ച്

കുഞ്ഞുപെണ്ണിന് അമ്മയെ കാണണമെന്ന് ആഗ്രഹം. രാത്രിയില്‍ അവള്‍ അമ്മയെ സ്വപ്നം കണ്ടു. അമ്മയുടെ മുമ്പില്‍ തന്റെ സങ്കടങ്ങളെല്ലാം അഴിച്ചു വച്ചു . ചേച്ചിയില്‍ നിന്നും ചേട്ടനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ കേട്ടപ്പോള്‍ അമ്മ ഞെട്ടി. അവളെ ഒരു കുഞ്ഞിനേപ്പോലെ ആശ്ലേഷിച്ചുകൊണ്ട് നെറുകയില്‍ ഉമ്മ വച്ചു. അവള്‍ക്കപ്പോള്‍‍ അമ്മിഞ്ഞപ്രായത്തില്‍ അമ്മ എടുത്തു നടന്നാപ്പോഴുള്ള സുരക്ഷിതത്വ ബോധവും സമാധാനവും തോന്നി. പെട്ടന്ന് അമ്മ ഇരുളിലേക്ക് മറഞ്ഞു. അവള്‍ ‘’ അമ്മേ’‘ എന്ന് നിലവിളിച്ചുകൊണ്ട് എണീറ്റു. നാണുക്കുട്ട...

കണ്ണികള്‍ – അധ്യായം പതിന്നാല്

വീട്ടിലേക്കു വന്നു കയറിയ ഭര്‍ത്താവിന്റെ പരിക്ഷീണമായ മുഖം കണ്ടപ്പോള്‍ കുഞ്ഞുപെണ്ണിന്റെ ഉള്ളു പിടഞ്ഞു. ഒരിക്കല്‍ പോലും നാണുക്കുട്ടനില്‍ ഇങ്ങിനെയൊരു മുഖഭാവം കണ്ടിട്ടില്ല.എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് കുഞ്ഞുപെണ്ണ് വിലയിരുത്തി. ‘’ എന്താ എന്തു പറ്റി?’‘ ‘’ നീയിത്തിരി വെള്ളം താ’‘ കുഞ്ഞുപെണ്ണ് വേഗം പോയി ഒരു ഗ്ലാസ്സ് വെള്ളം എടുത്തു കൊടുത്തു. നാണുക്കുട്ടന്‍ അതപ്പാടെ കുടിച്ചു. അപ്പോഴേക്കും കല്യാണി ഒരു കൊച്ചു മണ്‍കുടത്തില്‍ സംഭാരവുമായി എത്തി. നാണുക്കുട്ടന്‍ അതും കുടിച്ചു. എല്ലാ വിവരങ്ങളു...

കണ്ണികള്‍ – അദ്ധ്യായം പതിമൂന്ന്

അമ്മാവന്റെയും അമ്മായിയുടേയും പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടായിരുന്നിട്ടും ചേട്ടന്‍ അവരെ അച്ഛനും അമ്മയുമായി മനസില്‍ കണ്ടിരുന്നെവെന്നത് അയ്യപ്പന്‍കുട്ടിക്ക് പുതിയ അറിവായിരുന്നു. ചേട്ടനേക്കാള്‍ അമ്മാവനേയും അമ്മായിയേയും സ്നേഹിച്ചിരുന്നത് അയ്യപ്പന്‍കുട്ടി ആയിരുന്നു. എന്നാല്‍ അകല്‍ച്ച തോന്നിയപ്പോള്‍ അത് കൂടുതലായി ബാധിച്ചത് അയ്യപ്പന്കുട്ടിയെ ആയിരുന്നു. ചേച്ചിക്കും ചേട്ടനുമുണ്ടായ മാറ്റങ്ങള്‍ കുഞ്ഞുപെണ്ണും നാണുക്കുട്ടനും അറിഞ്ഞിരുന്നില്ല. അവരുടെ ഹൃദയത്തില്‍ ചേച്ചിയോടും ചേട്ടനോടും അപ്പോഴ...

കണ്ണികള്‍ – അധ്യായം പന്ത്രണ്ട്

‘’ കച്ചവടം തുടങ്ങുന്നതിന് അശ്വതി, രോഹിണീ, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, കേട്ട , ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും പ്രതിപദവും അഷ്ടമിയും ഒഴിച്ചുള്ള തിഥികളും തിങ്കള്‍, ബുധന്‍, വ്യാഴം ഈ ആഴ്ചകളും അഷ്ടമശുദ്ധിയുള്ള ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മീനം ഈ രാശികളും നല്ലതാണ്. ‘’ ഒരു പ്രമാണം ചൊല്ലുന്നതുപോ.ലെ ഉരുവിട്ടുകൊണ്ട് കണിയാന്‍ ഒരു കുറിമാനം കൊടുത്തു. നാരായണന്‍ കടലാസ് തുറന്നു നോക്കി അതില്‍ ‘’ ചൊവ്വാഴച ദിവസം രാവിലെ 8.30നും 8.45 നും മധ...

കണ്ണികള്‍ – അധ്യായം പതിനൊന്ന്

ഈട്ടുമ്മച്ചാലിനു പുറകിലായി ഒരു വലിയ മടല്‍ക്കുഴിയുണ്ട്. അയ്യപ്പന്‍കുട്ടി ആ മടല്‍ക്കുഴിയില്‍ മുങ്ങി മടലെടുത്ത് വഞ്ചിയിലിടുമ്പോഴാണ് നാരായണന്‍ ആ വഴി വരുന്നത്. അയാള്‍ അല്‍പ്പനേരം മാറിനിന്ന് അയ്യപ്പന്‍കുട്ടിയുടെ പ്രവൃത്തി വീക്ഷിച്ചു. മടല്‍ക്കുഴിയിലെ കറുപ്പും നീലയും കലര്‍ന്ന വെള്ളത്തില്‍ മനുഷ്യമലവും ധാരാളമുണ്ട്. മടല്‍ മൂടിയിരിക്കുന്ന ചളിയില്‍ ഞാഞ്ഞൂലുകള്‍ നുളച്ചുകൊണ്ടിരിക്കുന്നു. ഈട്ടുമ്മച്ചാലിനു വടക്കുവശത്താണ് തീട്ടക്കടവ്. പരിസരത്തെ പുരുഷന്മാര്‍ വെളുപ്പിനു മുതല്‍ ഈ വിജനമായ കടവോരത്തു വന്നാണ് വെള...

കണ്ണികള്‍ – അധ്യായം പത്ത്

ഭര്‍ത്താവിന്റെ വീട്ടില്‍ ആദ്യരാത്രിയില്‍ തന്നെയുണ്ടായ ദുരനുഭവം നളിനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. ഏതെങ്കിലും ഒരു സ്ത്രീക്ക് ഇത്തരം അനുഭവമുണ്ടായതായി അവള്‍ കേട്ടിട്ടുപോലുമില്ല. നേരം വെളുക്കുന്നതിനു മുമ്പ് തന്നെ എല്ലാവരും ഉണര്‍ന്ന് ഓരോ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങി. അടുക്കളയില്‍ ‍തിരക്കോടു തിരക്കു തന്നെ. ചിലര്‍ പുട്ടു ചുടുന്നു, വെള്ളയപ്പം ഉണ്ടാക്കുന്നു, ഉരുളക്കിഴങ്ങു കറിയുണ്ടാക്കുന്നു, കടലക്കറിയുണ്ടാക്കുന്നു, പപ്പടം കാച്ചുന്നു, മുട്ട പുഴുങ്ങുന്നു, ഏത്തപ്പഴം പുഴുങ്ങു...

കണ്ണികള്‍ – അധ്യായം ഒമ്പത്

കല്യാണ സംഘം കയറിയ ബോട്ട് ചെറായി ജെട്ടിയില്‍ എത്തിയപ്പോള്‍ നേരം സന്ധ്യയാകാറായി. യാത്രാ മദ്ധ്യേ ചെറുവൈയ്പ്പ് പരിസരത്തു വച്ച് ബോട്ടു കേടായി. ബോട്ട് ഡ്രൈവര്‍ പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും ബോട്ടിന്റെ എഞ്ചിനു ജീവന്‍ വച്ചില്ല. പിന്നെ ലാസ്കര്‍മാര്‍ കഴുക്കോല്‍ കൊണ്ടു കുത്തി ബോട്ട് കരക്കടുപ്പിച്ചു. ബോട്ട് മാസ്റ്റര്‍ മെക്കാനിക്കിനെ അന്വേഷിച്ച് അയ്യമ്പിള്ളിയിലേക്കു പോയി. ഇതിനിടയില്‍ പുറകെ വന്ന മൂന്ന് ലൈന്‍ ബോട്ടുകള്‍ക്ക് കൈകാണിച്ചെങ്കിലും അവര്‍ നിറുത്തിയില്ല. ആ ബോട്ടുകളിലും നല്ല തിരക്കായിരുന്നു....

തീർച്ചയായും വായിക്കുക