പുരുഷൻ ചെറായി
കണ്ണികള്‍ – അധ്യായം 26
അവകാശികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ നാരായണന്റെ ജഡം മൂന്നു ദിവസം ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. അതിനു ശേഷം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വണ്ടിയില്‍ കയറ്റി പടിയാത്ത് ശ്മശാനത്തില്‍ എത്തിച്ചു സംസ്കരിച്ചു.
നാരായണനെയും മാധവനെയും കാണാതിരുന്നപ്പോള്‍ എല്ലാവരും കരുതിയത് ആസ്പത്രിയില്‍ ആയിരിക്കുമെന്നാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖനായിരുന്ന മാധവന് നാരായണനെ പരിചരിച്ച് കഷ്ടപ്പെടുന്നുണ്ടാകും എന്ന് അവര്‍ വിശ്വസിച്ചു.
നാരായണന്റെ സഹപ്രവര്‍ത്തകര്‍ ചിറയിന്‍കീഴില്‍ നടന്ന സംഘടനയുടെ ...
കണ്ണികള്‍- അധ്യായം ഇരുപത്തിയേഴ്
കൊച്ചുപെണ്ണിനും കണ്ണുവിനും കോപം അടക്കാന്‍ കഴിഞ്ഞില്ല. ജനിച്ചയുടന്‍ എത്രയോ കുഞ്ഞുങ്ങള്‍ മരിക്കുന്നു. അത് കൊലപാതകമെന്നോ സ്വാഭാവിക മരണമെന്നോ ആരും തിരക്കാറില്ല. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കാര്യത്തില്‍ പൊലീസ് ഇത്തരം അന്വേഷണം നടത്തിയത്? വയറ്റാട്ടി തള്ളയാണു പരാതിക്കാരിയെന്നു കരുതാന്‍ വയ്യ. അവര്‍ക്കു പൊലീസ് സ്റ്റേഷനില്‍ ചെന്നു പരാതി കൊടുക്കാന്‍ വേണ്ടും തന്റേടം ഇല്ല. പിന്നെ ആരായിരിക്കും?
മാക്കോതയും മകന് ഡോക്റ്ററും ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊലക്കേസായി മാറുമായിരുന്നു. കൊലക്കേസാകുമ്പോള് ജീവപര...
കണ്ണികള്‍- അധ്യായം ഇരുപത്തിയഞ്ച്
പാലം പണിക്കുള്ള മെറ്റല്‍ ഒരു മലയോളം പൊക്കം വച്ചു. അതിന്റെ മുകളില്‍ നിന്നാല്‍ നാലുപാടുമുള്ള കാഴ്ച കാണാം. രാവിലെ എട്ടുമണിക്കു തുടങ്ങുന്ന പണി വൈകീട്ട് അഞ്ചിന് അവസാനിക്കും. വെയിലു മൂക്കുന്നതിനു മുമ്പ് പണി തുടങ്ങണം. അല്ലെങ്കില്‍ ചൂടേറ്റു കഷ്ടപ്പെടും. പണി കഴിഞ്ഞാല്‍ എല്ലാവരും കുളിക്കാനായി ഗൗരീശ്വര ക്ഷേത്രം വക അമ്പലക്കുളത്തിലേക്കു പോകും. പക്ഷെ കോന്നന്‍കുട്ടി ചെറായി പുഴയില്‍ തന്നെ കുളി നടത്തും. വര്‍ഷകാലത്ത് ഒഴിച്ച് എപ്പോഴും നല്ല ഉപ്പുരസമായിരിക്കും പുഴവെള്ളത്തിന്. കോന്നന്‍കുട്ടി വെള്ളത്തിന്റെ നല്പ് ...
കണ്ണികള്‍- അധ്യായം ഇരുപത്തിനാല്
പ്രകാശന് ബോധം തെളിഞ്ഞപ്പോള്‍ നാലുപാടും കൂരിരുട്ടായിരുന്നു. അവിടവിടെയായി നീറ്റലുണ്ട്. കൈതൊട്ടു നോക്കിയപ്പോള്‍ ചോര നനഞ്ഞു. പ്രതാപന്റെ ചവിട്ടില്‍ പ്രകാശന്റെ നടുവിന് ഉളുക്ക് പറ്റിയിട്ടുണ്ട്. എഴുന്നേല്ക്കാന് പ്രയാസം. ഒരുവിധം തപ്പിത്തടഞ്ഞ് എഴുന്നേറ്റു.
നവദമ്പതികളുടെ മണിയറവാതില്‍ അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയാണ്. ശ്ശൊ! എന്തൊരു നാണക്കേട്.. അനിയന് ചെയ്തതു വലിയ കടുംകൈയാണ്. ഒച്ചയുണ്ടാക്കിയാലോ? വേണ്ട.. നാട്ടുകാരറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കേണ്ട. ഭര്‍ത്താവിനെ ചവിട്ടിപ്പുറത്താക്കി ഭാര്യയില്‍ മറ...
കണ്ണികള്‍- അധ്യായം ഇരുപത്തിമൂന്ന്
പ്രകാശന് കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റ് നിന്ന് ഒരു കല്യാണാലോചന വന്നു. കോന്നന് കുട്ടിയുമായുള്ള സുഭദ്രയുടെ കല്യാണം നടത്തിക്കൊടുത്ത ബ്രോക്കര്‍ നീലാണ്ടന് തന്നെയായിരുന്നു ഈ ആലോചനയും കൊണ്ടുവന്നത്.
നീലാണ്ടന് പറഞ്ഞു: 'എനിക്കിതൊരു വാശിയാ, കോന്നന്കുട്ടീം അവന്റെ അച്ഛനും ഇങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. എനിക്കു മാത്രമല്ല, പുറമെയുള്ളവര്‍ക്കും അറിയില്ല. എത്രയോ പഴയ തറവാട്ടുകാരായിരുന്നു. പേരും പെരുമയുമുള്ളവര്‍. മഹാരാജാവിന്റെ കൈയില്‍ നിന്നു പട്ടും വളയും കിട്ടിയവര്‍. കാര്യം കഴിഞ്ഞപ്പോഴല്ലേ അ...
കണ്ണികള്‍ – അധ്യായം ഇരുപത്തിരണ്ട്
വിരല്‍ വണ്ണത്തില്‍ നിറുത്താതെ പെയ്യുന്ന മഴ. അലറിയടിക്കുന്ന കൊടുങ്കാറ്റ്. അവിടവിടെ മരങ്ങളും ചില്ലകളും താഴെക്കു വീണുകൊണ്ടിരിക്കുന്നു. വഴിയില്‍ ഒറ്റ ജീവജാലങ്ങള്‍ പോലുമില്ല. എന്നിട്ടും നാരായണന് നടക്കുകയാണ്. കൈയില്‍ കുടയില്ല. വെളിച്ചം കിട്ടാന്‍ ഒരു കറ്റ ചൂട്ടില്ല. ഏതോ ലക്ഷ്യം തേടി മുന്നോട്ടുള്ള യാത്ര. യാത്രയ്ക്ക് അവസാനമില്ല.. വീണ്ടും... വീണ്ടും.. വഴിയില്‍ വന്‍ മരങ്ങള്‍ വീണുകൊണ്ടിരിക്കുന്നു, യാത്ര തടസപ്പെടുത്താനെന്ന വണ്ണം. .. അല്ലെങ്കില്‍ ഏതോ ദുരന്തത്തിന്റെ മുന്നറിയിപ്പെന്ന പോലെ. പെട്ടെന്നാണ് വെള...
കണ്ണികള്‍- അധ്യായം ഇരുപത്തിയൊന്ന്
'അയ്യപ്പന്‍കുട്ടീ... ഞാന്‍ തൊട്ടാല്‍ ' ഉണ്ടെന്നും' തൊട്ടില്ലെങ്കില്‍ 'ഇല്ല' എന്നും പറയണം'- ഡോക്റ്റര്‍ നിര്‍ദേശിച്ചു.
'ഇപ്പോള്‍ തൊടുന്നുണ്ടോ'
' ഇല്ല'
'ഇപ്പോഴോ'
'ഇല്ല'
' മതി'
പല പ്രാവിശ്യവും തൊട്ടിട്ടും അയ്യപ്പന്‍കുട്ടിക്ക് അത് മനസിലാകുന്നില്ല എന്ന് ഡോക്റ്റര്‍ക്ക് ബോധ്യമായി. അദ്ദേഹം അയ്യപ്പന് കുട്ടിയെ പുറത്തേയ്ക്കു വിട്ടുകൊണ്ട് നാരായണനെ അകത്തേക്കു വിളിച്ചു.
'മിസ്റ്റര്‍ നാരായണന്, താങ്കളുടെ അനിയന് ലെപ്രസിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിരലുകള്‍ താനെ മുറിഞ്ഞുപോയിരിക്കു...
കണ്ണികള്‍- അധ്യായം പത്തൊമ്പത്
നേരം സന്ധ്യയായി ഗിരിജയും കുട്ടികളും വൈദ്യശാലയില്ത്തന്നെ ഇരുന്നു. അതുകൊണ്ട് രായപ്പന് വൈദ്യശാല പൂട്ടാന്‍ കഴിഞ്ഞില്ല. ഓര്‍ക്കാപ്പുറത്തുണ്ടായ സംഭവങ്ങള്‍ സൃഷ്ടിച്ച ആത്മസംഘര്ഷത്തില് രായപ്പന്റെ മനസ് ഉലഞ്ഞു. ആളുകളുടെ കൂക്കിവിളികള്‍ അപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്നതു പോലെ. ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത വണ്ണം തന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരിക്കുന്നു. ഇനി എന്തു ചെയ്യണമെന്നു ഗിരിജയ്ക്കു ഒരു രൂപവും ഉണ്ടായിരുന്നില്ല. സംഭവിച്ച കാര്യങ്ങളില്‍ നിന്ന് എങ്ങനെ ഒരു മോചനം ഉണ്ടാകും? രായപ്...
കണ്ണികള്‍ (ഭാഗം രണ്ട്)- അധ്യായം ഇരുപത്
അധ്യയന വര്‍ഷം ആരംഭിച്ചത് പതിവുപോലെ കോരിച്ചൊരിയുന്ന മഴയത്താണ്. തലേദിവസം വരെ നല്ല തെളിച്ചമായിരുന്നു. കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും മഴയില്‍ കുളിച്ചാണ് സ്കൂളില്‍ എത്തിയത്. മിക്ക കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ മടിയും പേടിയുമായിരുന്നു. ചിലര്‍ കുട്ടികളെ തല്ലിയും പിടിച്ചുവലിച്ചുമാണ് സ്കൂളില്‍ എത്തിച്ചത്. പല കുട്ടികളുടെയും മനസില്‍ സ്കൂള്‍ തുറക്കുന്ന ദിവസം ഒരു ഭീകരാനുഭവമായി ആഴത്തില്‍ പതിഞ്ഞു.
എന്നാല്‍ രാമകൃഷ്ണന് സ്കൂളില്‍ പോകാന്‍ നല്ല ഉത്സാഹമായിരുന്നു. അയ്യപ്പന് കുട്ടി മകന് പുതിയ സ്...
സഹയാത്രികന്
മാര്‍ച്ച് 5 ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ള ആദ്യ ദിവസം . രാജ്യത്തിന്റെ തലസ്ഥാനം കാണുന്നതിനുള്ള അദമ്യമായ ആഗ്രഹത്തോടു കൂടിയാണ് ഞങ്ങള്‍ നാലു പേര് - ജയരാജ്, ചെല്ലപ്പന്, ബാബു, ഞാന്‍ - രാത്രി പതിനൊന്നരക്ക് ദുരന്തോ എക്സ്പ്രസ്സ് യാത്ര തുടങ്ങുന്നത്. അതിനു മുമ്പേ എറണാകുളത്തു നിന്നു പുറപ്പെട്ടാല്‍ ന്യൂഡല്‍ഹി വരെ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ഞങ്ങള്‍ ഒന്നു കൂടി അയവിറക്കി. അപരിചിതരായവരോട് അധികം അടുപ്പം വേണ്ട. ആരില്‍ നിന്നും ഭക്ഷണ സാധങ്ങള്‍ വാങ്ങിക്കഴിക്കരുത്. അതു പോലെ ആര്‍ക്കും ഭക്ഷണ...