പുന്തലത്താഴം ചന്ദ്രബോസ്
പ്രണയവാതിൽ
ഒന്നുമേയറിവീല; പടികളിറങ്ങുമ്പോൾ ചൊന്നതില്ലൊരു വാക്കും കൺകുടമുടഞ്ഞില്ല നീ തന്ന മയിൽപീലി ചിപ്പികളിളംശംഖ് വേദനയറിയാത്ത പൂവിരൽ നഖക്ഷതം ചോദിക്കാൻ കൊതിച്ചിട്ടും വെറുതെ ചോദിക്കാതെ നേദിക്കാനൊരുക്കിയ മുത്തങ്ങൾ മുത്താരങ്ങൾ എൻ കരൾകൂട്ടിലിന്നു- മുണ്ടവയെടുത്തേക്കു നിൻകരങ്ങളാലിതാ- വാതിൽ ഞാൻ തുറക്കുന്നു. Generated from archived content: poem8_may28.html Author: punthalathazham-chandrabos
ലളിതഗാനം
കാനനചോലയിൽ കുളികഴിഞ്ഞെത്തുന്ന കാർമുകിൽ ജാലകുരുവികളേ എൻ പ്രാണനാഥനാം ലക്ഷ്‌മണനെ കണ്ടോ എനിക്കേകുവാനവൻ ദൂത് തന്നോ കാന്താരവീഥിയിൽ രാമപാദങ്ങളിൽ കാട്ടുപൂക്കൾ നുളളി സീത നടക്കുമ്പോൾ അന്തഃപുരത്തിൽ വിരഹശോകാഗ്നിയിൽ കണ്ണുനീർ പൂനുളളി പൂനുളളി രാപ്പകൽ ഊർമ്മിള കാത്തിരിക്കുന്നു-ലക്ഷ്‌മണാ ഊർമ്മിള കാത്തിരിക്കുന്നു. സായാന്തനങ്ങളിൽ ശ്രീലനികുഞ്ഞ്‌ജത്തിൽ സീതതൻ മോഹതുമ്പികൾ പാറുമ്പോൾ ആത്മദുഃഖം തീർത്ത സരയുവിൻ തീരത്ത് ആകാശനീല തുഷാര താരംനോക്കി ഊർമ്മിള കാത്തിരിക്കുന്നു ലക്ഷ്‌മണാ ഊർമ്മിള കാത്തിരിക്കുന്നു. ...
തമ്പുരാന്റെ വാഗ്‌ദാനം
മണ്ണിൽ ഹരിതാഭ കാക്കുന്നവർ ഞങ്ങൾ കണ്ണീർക്കടൽ നീന്തിയേറുന്നവർ സ്വർണ്ണക്കൂടത്തിലെ രത്‌നജാലം വന്നു പോന്നവർ കക്കാതെ കാക്കുന്നവർ മോഹനഗോപുരം തീർക്കുന്നവർ-അതി മോഹങ്ങളില്ലാതെ പാർക്കുന്നവർ തീരങ്ങൾ തീർത്ത് തളരാത്തവർ-ഏറെ ദൂരമിനിയും നടക്കേണ്ടവർ അക്ഷരമന്ത്രത്തിൻ തൂലികയാൽ നിത്യം വിസ്‌മയലോകം രചിക്കുന്നവർ ഇന്നലെയന്തിയുറങ്ങിയ ഞങ്ങൾക്ക് ഇന്നിനിമേലിടം നൽകില്ലെന്നോ! ഇന്നലെയോളവും നാവ് നനച്ചിട്ട് ഇന്നിനിമേൽ നീരും നൽകില്ലെന്നോ! ഞങ്ങൾക്കൊരുതുളളിവെട്ടം തരൂ-‘രാത്രി യെത്തുംവരെയും വെളിച്ചം തരാം’ ഞങ്ങൾക്കൊരു തുളളിവെളളം ...
ഓണം ഓർമ്മയായ്
എങ്ങുപോയോണപ്പാട്ടുകളെങ്ങുപോയ് എങ്ങുപോയോണക്കാഴ്‌ചകളെങ്ങുപോയ് എങ്ങുപോയോണപൂവിളിയെങ്ങുപോയ് എങ്ങുപോയോണക്കൂട്ടങ്ങളെങ്ങുപോയ്. വെറ്റയും തിന്ന് മുറ്റത്തിരിക്കുന്ന വെളളമുത്തശ്ശി ഓണത്തിനോർമ്മയായ് എങ്ങുമാഹ്ലാദമാഘോഷന്നാളിൽ എല്ലാർക്കുമോണഹൃദയത്തിനുത്സവം അമ്മയ്‌ക്കോണമന്നച്ഛനുമോണമായ് അമ്മിണിക്കും തൻ മക്കൾക്കുമോണമായ് തുമ്പിക്കോണമായ് തുമ്പക്കുമോണമായ് തുളളിയോടുന്ന കാറ്റിനുമോണമായ് പൂവിളിക്കുന്നിതുണ്ണികൾ മുറ്റത്ത് പൂക്കളംതീർത്ത് പൂപ്പൊലിപാടുന്നു ആമോദത്തോടെയൂഞ്ഞാലിലാടുവാൻ ആയതാക്ഷിമാർ മാഞ്ചോട്ടിൽകൂടുന്ന...
പ്രതിരോധത്തിന്റെ അടയാള കാവ്യം
സ്വപ്‌നം കാണാൻ കഴിയാത്ത മനുഷ്യന്റെമേൽ അടിച്ചേൽപ്പിക്കുന്ന പാരതന്ത്ര്യത്തിന്റെ പുത്തൻ തിരിച്ചറിവുകളുടെ പ്രതിരോധ കവിതകളാണ് “ജയിൽ വസന്തം” എന്ന കവിതാ സമാഹാരത്തിൽ ശ്രീ. ചന്തവിള സുധാകരൻ അവതരിപ്പിക്കുന്നത്. പുത്തൻ ലോകക്രമത്തിൽ പണിയെടുക്കുന്നവർ ജീവിതവീഥിയിൽ പതുങ്ങി നില്‌ക്കുമ്പോൾ അവരുടെ ശബ്‌ദത്തിൽ പ്രതിഷേധിക്കുന്ന കവി തൊഴിലാളിവർഗ്ഗ പ്രതിരോധത്തിനെറ പാട്ടുകാരനായി നമ്മുടെ മുന്നിൽ നിൽക്കുന്നു. കാണാനും കേൾക്കാനും ആഗ്രഹിക്കാത്തവ വാക്കുകളിലൂടെ അഗ്‌നിപടർത്തുന്ന അപൂർവ്വകാഴ്‌ചയാണ് ഓരോ കവിതയും സമ്മാനിക്കുന്...
കവിതയുടെ കളമെഴുത്തുകാരൻ
മൂന്നു പതിറ്റാണ്ടിലേറെയായി പ്രവാസജീവിതം നയിക്കുന്ന കവി ചേപ്പാട് സോമനാഥന്റെ പുതിയ കവിതാ സമാഹാരമാണ് “കാലം സാക്ഷി”. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും സ്‌പന്ദനങ്ങൾ കാത്ത് സൂക്ഷിക്കുന്ന കവിമനസ്സിന്റെ വ്യത്യസ്‌ത ദൃശ്യങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. സമീപകാല സമൂഹത്തിന്റെ ദുരവസ്ഥ കാണുമ്പോൾ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്ന് കവി അടിവരയിട്ട് പറയുന്നു. ഈ ചെറുത്ത് നിൽപ്പിന് കണ്ണും കാതും തുറന്ന് കരുതിയിരിക്കാൻ കവി നടത്തുന്ന ആഹ്വാനം വളരെ പ്രസക്തമാണ്. കവിതയ്‌ക്ക് സ്...
തമസ്സിന്റെ വഴികളിൽ സൂര്യോദയം
കവിതയുടെ നിർവ്വചനങ്ങളിൽ കാലഘട്ടത്തെ തൊട്ടറിയുന്നത് എന്നൊരർത്ഥമുണ്ട്. പോയകാലത്തിന്റെ തുടിപ്പുകളേറ്റ് വാങ്ങി വർത്തമാനത്തിന്റെ അഗ്നിപഥങ്ങൾ കടന്ന് നാളെയുടെ ഇരുൾമുഖങ്ങളിലേക്ക് വെളിച്ചമിറ്റിക്കുന്നതാണ് ഉത്തമ കവിധർമ്മം. ഇത് നിരുപമ പാടവത്തോടെ നിർവ്വഹിക്കുന്ന ശ്രീകുമാർ മുഖത്തലയുടെ പ്രഥമ കവിതാ സമാഹാരമാണ് ‘ബോധോദയം’. താഴോട്ട് താഴോട്ട് വളർന്ന് നീരിന്റെ മർമ്മം തിരയുന്നതും രാവുറങ്ങുമ്പോൾ ഉറങ്ങാത്തതുമാണ് തനിക്ക് കവിതയെന്ന് ആമുഖ പ്രസ്‌താവം നടത്തുന്ന ശ്രീകുമാർ. വേരിൽ നിന്നെന്നെയടർത്തായ്‌ക കവിത...