പുന്നയൂർക്കുളം സെയ്‌നുദ്ദീൻ
മരിയ ജോൺസിന്റെ മരണം
മരിയ ജോൺസിന്റെ മരണം ഞെട്ടലോടെയാണ് ഉൾക്കൊള്ളാൻ കഴിഞ്ഞത്. ഉൾക്കൊണ്ടുവെന്നു പറയുന്നത് തെറ്റാണ്. അതിപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാനായിട്ടില്ല. തലച്ചോറിലെ സ്‌റ്റോർ ചെയ്യപ്പെടാനുള്ള കോശങ്ങൾ ഓർമ്മകൾ പുനക്രമീകരിക്കുന്ന കോശങ്ങളുടെ അതിപ്രവർത്തനത്തിന്റെ വൈദ്യുതാഘാതത്തിലാണ്.
ഇന്നലെവരെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മരിയ. ഒരു ജൻമം കൊണ്ടുനൽകാവുന്ന സ്‌നേഹവും സഹായങ്ങളും ചുരുങ്ങിയ ആയുസ്സിനുള്ളിൽ, അതും ഓഫീസ് സഹപ്രവർത്തനത്തിന്റെ ഏതാനും വർഷങ്ങൾക്കുള്ളിൽ മരിയ ഞങ്ങൾക്കു തന്നു. മരി...