Home Authors Posts by പുലിയൂർ രവീന്ദ്രൻ

പുലിയൂർ രവീന്ദ്രൻ

0 POSTS 0 COMMENTS

ക്ഷണം

എൻ ശവം ഞാൻതന്നെ തിന്നുതീർന്നല്ലോ എന്തിനു കണ്ണുനീർ പാവം കഴുകാ! വട്ടം കറങ്ങിക്കറങ്ങിച്ചിറകി- ട്ടൊട്ടേറെ നീയടിച്ചില്ലേ കഴുകാ! നിന്നിൽ കനലായ്‌ ജ്വലിക്കുന്ന ദുഃഖം നമ്മൾക്കു പങ്കിടാം നാളെയാകട്ടെ നിന്റെ പരാജയ വീരേതിഹാസം നിന്നെയും കേൾപ്പിച്ചു പാടാമൊരിക്കൽ വീണ്ടും മരിച്ചുതരാം നിനക്കായ്‌ ഞാൻ വീണ്ടും വരൂ വരാൻ നീ മടിക്കായ്‌ക. Generated from archived content: poem6_jan.html Author: puliyur_ravindran

സ്വന്തം

സ്വന്തം നിറമില്ലെങ്കിലുമോന്തിനു സ്വന്തം മുഖമുണ്ടല്ലോ സ്വന്തം മുഖമില്ലാത്ത മനുഷ്യനു സ്വന്തം നിറം കറതന്നെ! Generated from archived content: poem4_agu31_07.html Author: puliyur_ravindran

അയ്യയ്യ!

നല്ലതു ചീത്തതു രണ്ടിനുമിടയിൽ നല്ല വരമ്പില്ല നന്മകൾ തിന്മകൾ വേറിട്ടൊഴുകാൻ നമ്മിൽ ഞരമ്പില്ല അതിർമാന്തുന്നവ തമ്മിൽ മത്സര- മുത്സവമാണല്ലോ കയ്യാങ്കളിയുടെ കയ്യാലകളിൽ കയ്യടി അയ്യയ്യാ! Generated from archived content: poem2_mar10_08.html Author: puliyur_ravindran

നാമകരണം

മാതൃത്വം പെറ്റകുഞ്ഞ്‌ പെരാമ്പുലേറ്ററിൽ ‘പെറ്റ്‌’ പെണ്ണിന്റെമപട്ടാപ്പകലുമിരുട്ടിലാക്കി- ക്കട്ടുകൊണ്ടോടുന്നു സത്യവാന്മാർ ഒട്ടുമില്ലാർക്കുമുറക്കമിപ്പോൾ മോഷ്‌ടാക്കൾ നാടുവാഴുന്ന കാലം പട്ടിയെ വാങ്ങി തുടലുവാങ്ങി കെട്ടുവാൻ കൂടുമുടനെ വാങ്ങി നെയ്‌ച്ചോറിറച്ചി മസാലദോശ വച്ചു വിളമ്പി വ്യായാമമേറി നായയ്‌ക്കു കേസരീയോഗമായ്‌, ഞാൻ നായ്‌ക്കോലമാടും നടനുമായി പട്ടിക്കിടാനൊരു പേരുവേണം പുത്തൻ നിഘണ്ടുവതിനുവേണം മനുഷ്യനെന്നിതിനു പേരിടുകിലയ്യോ മനുഷ്യരടങ്ങുമോ പേയിളകും! പട്ടിയെ പട്ടിയെന്നു വിളിക്കാൻ പട്ടിയല്ലാത്ത ഞാൻ ഭാഗ്യഹീ...

ഇല്ലായ്‌മ

പണമില്ലാതെന്നച്ഛൻ ഒരു നാളരയിലെ ചരടെടു- ത്തെന്റെ പൂണൂലുതീർത്തു പണമില്ലെനിക്കും ഞാൻ പൂണൂലറുത്തരഞ്ഞാണ- മാക്കുന്നെൻ മകനുവേണ്ടി. Generated from archived content: jan_poem3.html Author: puliyur_ravindran

കടൽ

പാരാവാരമൊരത്ഭുതമാവാ- മപ്പുറമീശ്വരനാവാം. അമ്മിഞ്ഞപ്പാൽക്കടലിന്നക്കരെ- യമരുന്നമ്മയുമാവാം അലകൾ നാടകമാടും കടലിൻ കലയിതു പലവിധമാവാം. Generated from archived content: aug_poem3.html Author: puliyur_ravindran

തീർച്ചയായും വായിക്കുക