പി.ടി. ബിനു
ക്ലോക്ക്
മുത്തച്ഛന്റെ കാലത്ത് ഉളളതാണീ ക്ലോക്കെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ ദിവസങ്ങൾ ചിട്ടപ്പെടുത്തിയത് ഈ ക്ലോക്കാണ്. അച്ഛന്റെ കൈയിൽ ഒരിക്കൽപോലും വാച്ച് കണ്ടിട്ടില്ല. പട്ടണത്തിലെ അച്ഛന്റെ മുറിയിൽ കലണ്ടറുമുണ്ടായിരുന്നില്ല. എനിക്ക് ഓർമ്മവയ്‌ക്കും മുമ്പേ ക്ലോക്ക് നിലച്ചുപോയി. കുട്ടിക്കാലം തൊട്ടേ അതിനെ ചുവർപ്പെട്ടി എന്നു വിളിച്ചു. ഒരിക്കൽ അതിന്നുളളിൽ നിന്നും ഉറുമി പോലുളളവ കിട്ടി. പെൻഡുലം മകന് കളിക്കാൻ കൊടുത്തു. Generated from archived content: po...
വീട്ടിലേക്കുള്ള നടപ്പ്
വീട്ടിലേക്കുള്ള നടപ്പിൽ പെരുവിരൽ തുളച്ചുകയറി ഇല്ലിപ്പെരുവെയിലിൻ ആണി. കാളവണ്ടിപ്പാതകളും കുന്നുകളും കുന്തൻ കല്ലുകളും കാട്ടുപൊന്തയും തോറ്റ കവിതയും നിറഞ്ഞതിൻ വേദനയിൽ. കടിച്ചൂരിയെടുത്തു അമ്മ ആ വേദനയെ, അടിച്ചിട്ട മുറ്റം പോലെ. Generated from archived content: poem2_july13_07.html Author: pt_binu
മാമ്പഴം
കല്ലേ, പഴങ്ങളാവുക. പൂക്കാത്ത മാവിന്റെ കൊമ്പുകളിൽ മൂത്ത് പഴുത്ത് കാറ്റേറ്റ് മെല്ലെ വീഴുക. വീഴുമ്പോൾ, പകിടയറിയാത്ത പടച്ചട്ടയില്ലാത്ത എന്റെ കൈയിൽ വീഴണേ സൂര്യൻ കുന്നിന്നപ്പുറത്തേക്ക് ചുവന്നൊരു- പഴംപോലെ വീഴുമ്പോൾ, താറാവിൻ പറ്റവുമായ് ഞാൻ പോകും. നിന്നെക്കുറിച്ചൊരു പാട്ട് മനസ്സിലോർത്തുവയ്‌ക്കും കിനാവിലെപ്പോഴും കാണും. Generated from archived content: poem1_oct8_07.html Author: pt_binu
സർക്കസ്
ആന
കുരങ്ങ്
ഒട്ടകം
കരടിയൊക്കെയാകണം.
തീ വളയത്തിലൂടെ ചാടണം.
സിനിമാപ്പാട്ടിനൊത്ത്
ചുവടുവയ്‌ക്കണം.
കോമാളിയാകണം
ഊഞ്ഞാലിൽ നിന്നും-
കൈതെറ്റിയ പോൽ
താഴേക്കു പോരണം.
ഓടുന്ന കുതിരയുടെ പുറത്ത്
തലകുത്തി നിൽക്കണം.
മുടിയിൽ ജീപ്പുകെട്ടി വലിക്കണം.
മരണക്കിണറിൽ
പായുന്ന ബൈക്കുകൾക്കൊപ്പം
സൈക്കിൾ ചവിട്ടണം.
ട്യൂബുകൾക്കുമീതെ കിടക്കണം,
അമ്മിക്കല്ല് നെഞ്ചത്തുകൊളളണം.
ഇണങ്ങാത്ത കടുവകളുടെ
കൂട്ടിൽ കയറണം.
വിഷപ്പാമ്പുകളെ നിറച്ച
ചില്ലുകൂട്ടിൽ കിടക്കണം.
വ...
മനസ്സിനെക്കുറിച്ച് മൂന്നു കവിതകൾ
(1) ഋതുക്കൾപോലെ വെയിലും മഴയും മഞ്ഞും പൂക്കാലവും, ആവർത്തിക്കും. (2) പിറന്നുവീണ കുഞ്ഞുപോലെ മേലോട്ടു നോക്കി കൈകാലുകളിളക്കി ചിരിച്ച് കരഞ്ഞ്, എന്തൊക്കെയോ അറിയാവുന്നപോൽ ഒന്നും അറിയാത്തപോൽ... (3) നഗരംപോലെ ആരൊക്കെയോ വരുന്നു പോകുന്നു വാഴുന്നു കൊല്ലുന്നു റോഡപകടങ്ങൾ ഉണ്ടാക്കുന്നു. ഞാൻ, ഞാനെന്ന് ഓരോ നെഞ്ചും വെട്ടിപ്പൊളിക്കുന്ന മനുഷ്യർ. Generated from archived content: poem1_july7.html Author: pt_binu
ശ്രീജ വരയ്‌ക്കുന്ന വീട്
മഞ്ഞ സൂര്യകാന്തികളാൽ മേൽക്കൂര ജലത്താൽ ഭിത്തികൾ താഴ്‌വാരങ്ങളാൽ വാതിൽ, ജനാലകൾ കാടിന്നകങ്ങളാൽ മുറികൾ. ഓരോ മുറിയിലും ആകാശത്തിൻ സിംഫണികൾ, കുട്ടികൾ നടക്കുന്ന- പോലെപ്പോഴും കടൽ. പച്ച ഇലകളാലാവണം മുറ്റം മഴകളാൽ പൂന്തോട്ടം ഉണ്ണാനോ, ഉറങ്ങാനോ തോന്നാതെ നോക്കിയിരിക്കാൻ ശലഭങ്ങളാൽ വയലുകൾ മുറ്റത്തിന്നപ്പുറം വേണം. മഞ്ഞാൽ പൂച്ചകൾ മുയലുകൾ മേഘങ്ങളാൽ നിലാവാൽ അണ്ണാനുകൾ പക്ഷികൾ കാറ്റാൽ വെയിലാൽ കോഴികളെ- പ്പോഴുമോടി നടക്കണം. കോരിയാലുളളു നിറയണം സൂര്യനും ചന്ദ്രനും കിണർ. നീല മലകളിലൂടെ മരങ്ങൾക്കിടയിലൂടെ പ...
‘ഉടയോനും’ – മോഹൻലാൽ എന്ന താരരാജാവിന്റെ പതനവു...
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ഉടയോൻ’ കാണുവാൻ ഒരു സുഹൃത്തിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നുഃ “ഒരു മോഹൻലാലിനെ സഹിക്കാൻ വയ്യ പിന്നെയല്ലേ രണ്ടെണ്ണം”. മോഹൻലാൽ എന്ന നടന്റെ ഗ്രാഫ് ഇപ്പോൾ വളരെ താഴെയാണ്. അടുത്തിടെ റിലീസ് ചെയ്‌ത എല്ലാ ലാൽചിത്രങ്ങളും വൻസാമ്പത്തിക പരാജയമായിരുന്നു (പല നിർമ്മാതാക്കളും ലാലിനെവച്ച് പടമെടുക്കാൻ വിമുഖത കാണിക്കുകവരെ ചെയ്‌തു.) മീശപിരിപ്പൻ ചിത്രങ്ങളായിരുന്നു ഇക്കൂട്ടത്തിലധികവും. മോഹൻലാൽ എന്ന സ്വതസിദ്ധ നടനശൈലിയുളള കലാകാരന്റെ നടനവ്യക്തിത്വത്തെയും ക...