പി.എസ്.രാധാകൃഷ്‌ണൻ
ശ്രീനിവാസത്തം
തീർപ്പുകൾക്കു വഴങ്ങാത്ത പ്രതിനിധാനമാണ് ശ്രീനിവാസൻ. അന്തിമമെന്നു തോന്നിപ്പിക്കുന്ന ഓരോ തീർപ്പിനെയും റദ്ദാക്കിക്കൊണ്ട് അതു വീണ്ടും സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വരുതിക്കു നില്‌ക്കാതെ എപ്പോഴും തെന്നിമാറിപ്പോകുന്ന സമകാലപുരാവൃത്തത്തിന്റെ ഘടനയാണ് ശ്രീനിവാസത്തത്തിനുളളത്. കീഴാളമായ കർത്തൃത്വരൂപീകരണത്തിന്റെ ആത്മപ്രതിഫലനാത്മകതയടങ്ങിയ സൂചകമായി അതു വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. കീഴാള മലയാളിസ്വത്വത്തെ കോമാളിവത്‌ക്കരിച്ചതിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പരസ്‌പരവിരുദ്ധമെന്നു...