Home Authors Posts by പി.എസ്‌. നിർമല

പി.എസ്‌. നിർമല

0 POSTS 0 COMMENTS
അമ്പാട്ട്‌ ഹൗസ്‌, പൊന്നാനി, മലപ്പുറം. Address: Phone: 668066, 9496364136

പ്രണയമേ എന്‍ പ്രിയ രാഗമേ

(ലളിതഗാനം) പ്രാണനില്‍ പിടയുന്ന മധുരമാം നൊമ്പരം ആണോ പ്രണയത്തില്‍ മൃദുലമാം അങ്കുരം?വീണയില്‍ തേങ്ങുന്ന തരളമാം നിസ്വനം ആണൊ പ്രണയത്തിന്‍ ദീപ്ത സങ്കീര്‍ത്തനം പല നാളിലായി ഞാന്‍ ശ്രുതിചേര്‍ത്തിണക്കിയെന്‍ കരളിന്റെ കരളിനെ പാടിയുറക്കിയ പ്രിയമുള്ളൊരോര്‍മ്മതന്‍ സൗവര്‍ണ്ണ രാഗമേ ഇനിയെന്റെ രാവുകള്‍ പകലായി മാറിയോ? മിഴിനീരില്‍ മുക്കിത്തുടച്ചെടുത്തോട്ടെയെന്‍ മിഴികളില്‍ പൂവിട്ടൊരഴകിന്റെ യഴകിനെ എന്തിനെന്‍ പാടാത്ത മണ്‍ വീണയില്‍ വീണ്ടും ഹിന്ദോളരാഗ സങ്കീര്‍ത്തനം തീര്‍ത്തു നീ....? Gen...

മഴയില്‍ ചോര്‍ന്നൊഴുകിയ പ്രണയം

മഴ ! പുറത്ത് ശക്തിയായി ആര്‍ത്തലച്ചുപെയ്യുന്ന മഴ. തുറന്നിട്ട ജാലകത്തിലൂടെ ശക്തിയേറിയ മിന്നല്‍പ്പാളികള്‍ അവളുടെ ശരീരത്തിലേക്ക് ആഞ്ഞു പതിക്കുകയും വലിയ ശബ്ദത്തോടെ വെട്ടിയൊഴിയുകയും ചെയ്തു. അവള്‍‍ ജാലകങ്ങള്‍ അടച്ചില്ല. അവള്‍ മരണത്തിനെ ഒട്ടും ഭയപ്പെട്ടതുമില്ല. ഇടിത്തീവീണ് അങ്ങു തീര്‍ന്നു പോകട്ടേയെന്നാശിച്ചു ചുഴറ്റിയടിച്ച കാറ്റില്‍ ജാലകങ്ങള്‍ താനേ തുറക്കുകയും വലിയ ശബ്ദത്തോടെ ആഞ്ഞടയുകയും ചെയ്തുകൊണ്ടിരുന്നു. ആ മുറിയിലേക്ക് അവളെത്തേടിയെത്തിയ പ്രണയസന്ദേശങ്ങളുടെ ആഴം എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞ ജാലകപ്...

ലളിതഗാനം

വെയില്‍ തിന്നു കരള്‍ വെന്ത ജീവിതപക്ഷീ..നിറമാര്‍ന്ന സ്വപ്നം കൊരുത്തൊരാ പക്ഷീ...അഴലിന്റെ വീഥിയില്‍ അലയുന്നതേതോമയില്‍പ്പീലിച്ചേലുള്ളൊരോമനപക്ഷീ.. അഴലേ നീ വിരിയല്ലെ കനല്‍ പൂക്കളായി...കനവില്‍ വീണെരിയല്ലേ തീഗോളമായി..ഇനിയും നീയെന്തിനെന്‍ ഇരുള്‍ വീണവഴിയില്‍പിരിയാതെയെന്നെന്നും കൂട്ടിരിക്കുന്നു..? വിറയാര്‍ന്ന ചുണ്ടില്‍ നിന്നുതിരുന്നതേതോവിരഹാര്‍ദ്രഗീതിതന്‍ ഹിന്ദോളരാഗം?കരള്‍ നൊന്ത് കരയല്ലെ പൊന്‍ നിലാപക്ഷീനിറയല്ലെ മിഴികള്‍ പൊന്നോമനപക്ഷീ... Generated from archived content: poe...

ഈ പ്രണയതീരത്ത്

എവിടെയെന്നോര്‍മകള്‍ അലയുന്നതെന്നിലെഹൃദയാനുരാഗത്തിന്‍ മുരളിയൂതിഒരു വേള നീയും തിരഞ്ഞിരിക്കാം എന്നെ-യറിയാതെ നീയങ്ങ് പോയതാവാം. എവിടെയെന്നാത്മാവിന്‍ ശ്രുതി ചേര്‍ത്ത് പോയൊരാമൗനാനുരാഗസംഗീതമേ നീഒരു വേളകേട്ട് മറന്നതാവാം തിരി-ച്ചറിയാതെ നീയങ്ങ് പോയതാവാം.... ഇവിടെ ഞാനേകയാണോര്‍മകള്‍ പുല്‍കുമീപ്രണയതീരത്തിലെ കല്‍പ്പടവില്‍ഒരു വേളയെന്നിലെ പ്രാണന്‍ തുടിച്ചത്നിന്നോര്‍മയെന്നെ പുണര്‍ന്നതാവാം..... എവിടെയോണെന്‍ പ്രിയന്‍ അലയുന്ന തീരങ്ങള്‍ അറിയാതെ ഞാനും തിരഞ്ഞിരിക്കാം ഒരു വേള കണ്ടു മറന്നതാവാം തിരി-ച്ചറിയാതെ വേറിട്ടു പോ...

വെറുതെ എൻ മോഹങ്ങൾ

മോഹങ്ങൾ തലതല്ലികരയുമ്പോഴും... വീണുതളരുമ്പൊഴും... താനെയണയുമ്പൊഴും.... വെറുതേ ഞാനാശിച്ചുപോയി.... ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ....! മൗനമെൻ ശ്രുതികളെ തഴുകുമ്പൊഴും.... രാഗമുതിരുമ്പൊഴും.... താനെയണയുമ്പൊഴും..... വെറുതേ ഞാനാശിച്ചുപോയി..... ഒന്നുപാടാൻ കഴിഞ്ഞിരുന്നെങ്കിൽ.....! നോവുകൾമിഴികളിൽ ഉഴറുമ്പൊഴും ഊറിയൊഴുകുമ്പൊഴും... താനെയുറയുമ്പൊഴും വെറുതേ ഞാനാശിച്ചുപോയി..... ഒന്ന്‌ തേങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ.... ജന്മങ്ങൾ താനേ...വിടരുമ്പൊഴും.... വിടർന്നുതിരുമ്പൊഴും.... താനെയണയുമ്പൊഴും.... വെറുതേ ഞാനാശിച്ചുപോയി...

പ്രണയമേ……..

പ്രണയമേ..... ഇനിയും നീയെന്തിനെൻ ഹൃദയത്തിൽ ചിറകിട്ടടിക്കുന്നു സൗവർണരാഗമേ.... ഇനിയെനിക്കാവില്ലൊരിക്കലും നിന്റെ യീ ഹൃദയരാഗത്തിന്റെ ദൃതതാളമാടിടാൻ എന്തിനെൻ കൗമാര വാസന്തരാവുകൾ കണ്ണീർക്കയങ്ങളിലലിയിച്ചു രാഗമേ.... ഇനിയുമെന്നാത്മാവിൻ നൊമ്പര കൂട്ടിൽ നീ കനലായിയെരിയുന്നതെന്തിനെൻ രാഗമേ...... അറിയാമെനിക്കാമഹാഗണിച്ചോട്ടിലെ നീർമാതളത്തിന്റെ നീറുന്നനൊമ്പരം, ഇനിയെനിക്കാവില്ല ഒന്നു തേങ്ങീടുവാൻ, പ്രാണന്റെ പ്രാണനിൽ പിടയുന്നരാഗമേ..... Generated from archived content: poem1_may29_10....

ഇനിയൊരു ജന്മം തരുമോ?

ചിതലരിച്ചൊരെൻ ശിഥില ജീവിതം പൊടികുടഞ്ഞ്‌ ഞാനടുക്കി വീണ്ടുമാ നുറുങ്ങ്‌ ചീളുകൾ പെറുക്കിയാത്മാവിൽ നിറങ്ങൾ ചേർത്തതി മനോജ്ഞമാക്കീടാൻ അഴലിൽ മാറാപ്പിലുറങ്ങീടു മോഹ- ശലഭങ്ങൾ ചിറകടിച്ചു കേഴവേ- കരങ്ങളായിരം വരുന്നിതെന്നിലേ കരയുമാത്മാവിന്നഭയമേകിടാൻ. ഒരുമാത്ര ഞാനും കൊതിച്ചുപോയെന്റെ ഇരുണ്ട ജന്മത്തിന്നൊളിപകർന്നിടാൻ ജനിമൃതികൾ തൻ മറുപുറം ജന്മ- മിനിയുമുണ്ടോയെന്നറിവതില്ലാർക്കും. അഴലിൻ മാറാപ്പിലുറങ്ങിടും മോഹ- ശലഭങ്ങൾ ചുറ്റും പറന്ന്‌ പൊങ്ങവേ- നിറങ്ങളായിരം വിടർന്ന മാനസം നിറമെഴും വർണ്ണക്കുടകൾ നീർത്തവേ- നറുനിലാവിന്റെ നന...

മൂകവീണ

കേട്ടുവോ നിങ്ങളാനിസ്വനമെന്മനോ വീണയിലാരോ വിരൽതൊട്ടുമെല്ലവേ മൂകമാവീണയുതിർത്തതാണാസ്വര- രാഗങ്ങളേതോ വിഷാദങ്ങൾ പോലവേ...... ഏതോ വസന്തത്തിലെന്മനസ്സിൻ കോണിൽ പൂത്തമരത്തിന്റെ കൊമ്പിലായാകൊച്ചു കാണാക്കിളിവന്നിരുന്നു പാടീ ഞാനു- മീണത്തിൽ രാഗങ്ങളേറ്റുപാടി വൃഥാ മാറി, ഋതുക്കൾ കൊഴിഞ്ഞുപോയ്‌ പൂക്കളും നീറി, മനസ്‌സിന്റെ ശാഖികൾ ശുഷ്‌കമായ്‌. ഇത്തിരിപ്പോരുമെൻ വ്യർത്ഥമോഹങ്ങളെ തട്ടിക്കളഞ്ഞ്‌ പറന്നുപോയെൻ സഖി ഗാനം മറന്നു, പറന്ന്‌ പോയ്‌ ജീവിത- പൂവനം തെടി, വസന്തം നുകർന്നിടാൻ മൂകമെൻ മാനസവീണയുതിർത്തീതാ ശോകഗാനങ്ങൾ ഒടുങ്ങാത്ത...

തീർച്ചയായും വായിക്കുക