പി.എസ് മനോജ്‌കുമാർ
കളികളുടെ സാമൂഹികമാനങ്ങൾ – 2
പെൺകളികളോടു തുലനപ്പെടുത്തുമ്പോൾ ആൺകളികളിൽ ദൃശ്യമാകുന്ന ഒരു പ്രത്യേകത, സംഭാഷണാത്മകമോ ഗാനാത്മകതമോ ആയവയുടെ അഭാവമാണ്. ലിംഗാധിഷ്‌ഠിത തൊഴിൽ വിഭജനം, ഗാർഹിക തൊഴിലുകളിൽനിന്നും പുരുഷന്മാരെ ഒഴിവാക്കുന്നതിനും, ശിശുപരിപാലനം പെൺതൊഴിൽ മേഖലയാക്കുന്നതിനും ദൃഷ്‌ടാന്തമായി ഇതിനെയെടുക്കാം. കളികളിലെ പ്രായഭേദങ്ങൾഃ പ്രായത്തിന്റെ വ്യതിയാനത്തിനനുസരിച്ച് കുട്ടികളുടെ സ്വഭാവം മാറുന്നു. പാവകളെ ചുറ്റിപ്പറ്റിയുളള ശൈശവ-ബാല്യ കേളികളും, നിൽപ്- ഇരിപ്പിലെ ബാല്യ കൗമാര, യൗവ്വന കളികളും, ഇരിപ്പിലെ യൗവ്വനാനന്തര കേളികളും ശ്രദ്ധിക്...
കളികളുടെ സാമൂഹികമാനങ്ങൾ -1
സാമൂഹിക സ്ഥാപനങ്ങൾക്കേതിനും വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളും നിയമവ്യവസ്ഥയുമുണ്ട്. കളികൾ സാമൂഹിക സ്ഥാപനം തന്നെയാണ്. വ്യക്തമായ നിയമവ്യവസ്ഥയുള്ളവയാണേതു കളികളും. തലമുറകളിലൂടെ വ്യതിയാനമേതും കൂടാതെ കളികൾ അവയുടെ സ്ഥാപനരൂപവും നിയമസംഹിതയും നിലനിർത്തുന്നു. കളികൾ എങ്ങിനെ കുഞ്ഞുങ്ങളെ സാമൂഹികതകളിലേയ്‌ക്ക് മെരുക്കിയെടുക്കുന്നു? വ്യക്തിസത്ത രൂപവത്‌ക്കരിക്കുന്നു? കളികളുടെ സാമൂഹികമാനങ്ങളെന്ത്? അന്വേഷണങ്ങൾ പ്രസക്തമാണ്. കളികളിലെ ആൺ-പെൺ പിരിവുകൾ കളികളെ, അവയെ മുഖ്യമായും കൈകാര്യം ചെയ്യുന്നവരുടെ ലിംഗത്തെ ആധാരമാ...