പി.എസ്.സന്തോഷ്
ആറ്റൂർ കവിതയുടെ മാറ്റ്
1995 മുതൽ 2003 വരെ രവിവർമ്മ രചിച്ച കവിതകളുടെ സമാഹാരമാണ് ‘ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം രണ്ട്.’ സമകാലിക സാഹിത്യദർശനങ്ങളെ പൂരിപ്പിക്കുന്ന അമ്പതു കവിതകൾ ഈ സമാഹാരത്തിലുണ്ട്. യാത്രയും മൗനവും ആനന്ദദായകമായ പരിരംഭണത്തിൽ ഏർപ്പെടുന്ന ഓജസ്സുറ്റ രചനാശൈലിയാണ് ആറ്റൂർ കവിതകളുടെ മുഖമുദ്ര. സ്വയം നവീകരിക്കാനാകാതെ കാലത്തിന്റെ തടങ്കലിൽ പാർക്കുന്ന വ്യക്തിയുടെ സങ്കടങ്ങൾ ആറ്റൂർ മനസ്സിലാക്കുന്നു. ഇത്തരമൊരു മനോഭാവമാണ് ‘കൊട്ടക’ എന്ന കവിതയുടെ ആന്തരികശോഭ വർദ്ധിപ്പിക്കുന്നത്. വ്യക്തി എല്ലായ്‌പ്പോഴും ഒരു തോടിനുളള...