Prasanth EB
രതിനിർവേദം
അരണ്ട നീല വെളിച്ചം. ബാന്ദ്ര തെരുവിലെ തെരുവുവിളക്കിന്റെ പ്രകാശം ആ പഴയ ലോഡ്ജിന്റെ ഒന്നാം നിലയിലെ നൂറ്റിമുപ്പത്തിരണ്ടാം നമ്പർ മുറിയിൽ അധികം എത്തിയിരുന്നില്ല. താഴെ റോഡിൽ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നുണ്ട്. എങ്ങും തെരുവിന്റെ ബഹളം. ആ ബഹളങ്ങൾക്കിടയിലേക്ക് വിദൂരതയിൽ നിന്നും ഒരു പാട്ടൊഴുകിയെത്തി. മറാഠി സംഗീതമാണ്. വരികൾ വ്യക്തമല്ല. എങ്കിലു കേൾക്കാം. ആ പാട്ടിന്റെ ഏറ്റകുറച്ചിലുകൾക്ക് കാതോർത്ത് ഞാൻ അങ്ങനെ കിടന്നു.
കൈതണ്ടയിൽ അവൾ കിടക്കുന്നുണ്ട്. ഇന്നത്തെ എന്റെ വരപ്രസാദം. ലോഡ്ജിലെ മാർവാടി പയ്യനോട് വിലപ...