പ്രൊഫ. ടോണി മാത്യു
ആത്മാവിഷ്‌കാരത്തിന്റ തീവ്രതയുള്ള കവിതകൾ
സുഖദുഃഖ സമ്മിശ്രമായ ജീവിതമെന്ന സങ്കീർണ്ണ സമസ്യയിലെ അറിവനുഭവങ്ങളുടെ പരമ്പരകളെ കുത്തിനിറച്ചിരിക്കുന്ന ഹൃദയമെന്ന ഭാണ്ഡവും പേറിയുള്ള യാത്രയിലാണ് ഓരോ മനുഷ്യനും. സർഗ്‌ഗാത്മകമായ മനസ്സിൽ നടക്കുന്ന രാസപ്രകൃയയിലൂടെ ആർജ്ജിതമായ അറിവും അനുഭവവും കവിതയായി മാറുന്നു. സ്വപ്നവും സങ്കൽപവും കൂടി ചേരുമ്പോൾ ആ കവിതയ്‌ക്ക് ആത്മാവിഷ്‌കാരത്തിന്റ ശബ്ദവും മണവും ലഭിക്കും. ശ്രീകൃഷ്ണദാസ് മാത്തൂരിന്റ ‘അമ്മയുടെ സ്വന്തം’ എന്ന കവിതാസമാഹാരത്തിലെ ഒട്ടുമിക്ക കവിതകളിലും ആത്മാവിഷ്‌കാരത്തിന്റ തീവ്രതയും ധന്യതയുമുണ്ട്. ഒരു പ്രവാസിയു...