പ്രൊഫ. ഷാനവാസ് വള്ളിക്കുന്നം
ആധാരം
കൊപ്ര കച്ചവടക്കാരന്‍ ഉണ്ണുണ്ണിയുടെ ചാപ്രയില്‍ ജോലിയാണ് അവള്‍ക്ക്. തേങ്ങ ഉടച്ച് കമഴ്ത്തല്‍ , ഉണക്കല്‍, ചേരിനിടല്‍, തീ കത്തിക്കല്‍ ഇങ്ങനെ പോകുന്നു പണികള്‍. കുമാരു ആണ് ഭര്‍ത്താവ്. ചെറുകിട തരികിട കച്ചവടം , ദല്ലാള്‍ പണി , രാപകല്‍ മദ്യപാനം ഇങ്ങനെ പോകുന്നു നിത്യവേലകള്‍. വെള്ളി കീറുന്നതിനു മുമ്പേ അവളെ നടവരമ്പിലൂടെ നടന്ന് ചാപ്രയില്‍ കൊണ്ടാക്കുന്നതും അന്തിമയങ്ങുമ്പോള്‍ തിരികെ വീട്ടിലേക്കു വിളീച്ചുകൊണ്ടു പോരുന്നതും അയാള്‍ തന്നെ. കുമാരു എലുമ്പനും അവള്‍ തടിച്ചിയുമാണ്. നാഴികയ്ക്കു നാല്പ്പതു വട്ടം കുമാരു ഭാര...