Home Authors Posts by പ്രൊഫ.സെബാസ്‌റ്റ്യൻ വട്ടമറ്റം

പ്രൊഫ.സെബാസ്‌റ്റ്യൻ വട്ടമറ്റം

0 POSTS 0 COMMENTS

ശിശുദിനം

ടൈ കെട്ടിയ ശിശുക്കൾ സ്വന്തം ശിശുത്വം പൂവണിയുന്നത്‌ വാർദ്ധക്യത്തിലാണെന്നറിയുന്ന ദിവസം, ചാച്ചായുടെ വംശാവലിയെപ്പോലെ പൈതൃകമഹത്വത്താൽ മുളളുകൊളളാതെയും പൂവിറുക്കാമെന്നുമറിയുന്ന ദിവസം. ടൈ കെട്ടാത്ത ശിശുക്കൾ തങ്ങൾ ശിശുക്കളേയല്ലെന്നറിയുന്ന ദിവസം പൈദാഹങ്ങൾ മറന്ന്‌ ചാച്ചാശിശുക്കളുടെ റാലികണ്ടു നിറയുന്ന ദിവസം വംശവാഴ്‌ചയുടെ തലേലെഴുത്തു മാഞ്ഞിട്ടില്ലെന്നു നാമെല്ലാം തിരിച്ചറിയുന്ന ദിവസം ഇന്നൊരു ശിശുദിനം ശിശുനായ്‌ക്കളെ അപ്പിയിടീക്കാൻ പോയിട്ടു തിരിച്ചെത്തിയ സാംസ്‌കാരിക നായകർ തെരുവിലെ ശിശുശല്യത്തെക്കുറിച്ചു പത്രക...

തീർച്ചയായും വായിക്കുക