പ്രഫ. എസ്. ജി. രാജീവ്,യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റർ, ന്യൂയോർക്
കാൽക്കുലസിന്റെ ഉത്ഭവം കേരളത്തിൽ
ന്യൂട്ടന്റെ ചലനസിദ്ധാന്തങ്ങൾ (Laws of Motion) അടക്കം ശാസ്‌ത്രലോകത്തെ പല മുന്നേറ്റങ്ങൾക്കും വഴിതെളിയിച്ച കാൽക്കുലസിന്റെ ആവിർഭാവത്തെക്കുറിച്ച് ഇന്നും ശാസ്‌ത്രലോകത്ത് തർക്കങ്ങൾ നിലവിലുണ്ട്. ഐസക്ക് ന്യൂട്ടനും ലീബിനിട്‌സും ഒരുപോലെ ഈ ഗണിതശാസ്‌ത്രശാഖയുടെ പിതൃത്വത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേരളക്കരയിലാണ് കാൽക്കുലസ് സിദ്ധാന്തം പിറവികൊണ്ടതെന്നതിന് വിശ്വാസ്യമായ തെളിവുകൾ ഉണ്ട്. മലയാളികൾക്ക് അധികം അറിയാത്ത ഈ രഹസ്യം നമ്മുടെ ബുദ്ധിപരമായ അലസതയെ ഒരളവുവരെ തുറന്നുകാട്ടുന്നതാണ്. ഗണിതശാസ്...