പ്രൊഫ.പി.മീരാക്കുട്ടി
ചന്തിരൂർ ദിവാകരന്റെ കവിതാദർശനം
കവികൾക്കെല്ലാം തനിമയും തൻപോരിമയും ഉളള കവിതാദർശനമുണ്ടായിരിക്കും. ചന്തിരൂർ ദിവാകരനും ഒരപവാദമല്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ പട്ടിണിതെയ്യത്തിലെ കവിതകളിൽ ഈ ദർശനദലങ്ങൾ വിരിഞ്ഞു വിലസുന്നുണ്ട്. സമാഹാരനാമധേയമായ പട്ടിണിതെയ്യം തന്നെ സ്വന്തം കവിതാദർശനത്തിന്റേതാണ്. അതു മോചന ഗീതമാണ്, താളാത്മകമാണ്, ജീവിതപ്പൊരുളാണ്, പടയണിപ്പാട്ടാണ്. “പടയണിചേർന്നു.....പടയണിപ്പാട്ടുകളേറ്റുപാടാം...” കവിതകളെക്കുറിച്ചുളള വ്യക്തമായ കാഴ്‌ചപ്പാടുകളും ഈ കവിതയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ‘ദീപം തെളിക്കാം’ എന്...