Home Authors Posts by പ്രൊഫ.എം.കെ.സാനു

പ്രൊഫ.എം.കെ.സാനു

3 POSTS 0 COMMENTS

പി.കെ. ബാലകൃഷ്ണന്‍: ഉറങ്ങാത്ത മനീഷി

കേരളത്തിലെ സാംസ്കാരിക മണ്ഡലങ്ങള്‍ക്ക് ഒരുകാലത്തും മറക്കാനാവാത്ത പ്രതിഭാശാലിയാണ് പി.കെ.ബാലകൃഷണന്‍. രാഷ്ട്രീയ നേതാവ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ ഇങ്ങനെ അക്ഷരലോകത്തോടു നിരന്തരം സമ്പര്‍ക്കം ചെയ്ത അനുഗ്രഹീതനാണ് ഇദ്ദേഹം. ഒരു ജീവചരിത്രഗ്രന്ഥം എഴുതത്തക്കവിധം പ്രശസ്തനല്ല പി.കെ.ബാലകൃഷ്ണനെന്ന് ഒരു സുഹൃത്തു ചൂണ്ടിക്കാണിച്ച വിവരം സാനുമാഷ് ഗ്രന്ഥത്തോടനുബന്ധമായി ചേര്‍ത്തിരിക്കുന്ന പ്രസ്താവനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "പഠനം പൂര്‍ത്തിയാക്കുകയോ ബിരുദമെടുക്കുകയോ ചെയ്തിട്ടില്ല, മാദ്ധ്യമങ്ങള്‍ നിറഞ്ഞു...

ചങ്ങമ്പുഴ കൃഷ്‌ണപിളള ഹൃദയങ്ങളുടെ ചക്രവർത്തി

ചങ്ങമ്പുഴ കൃഷ്‌ണപിളള ഞങ്ങൾ കുട്ടികളായിരുന്ന കാലത്താണ്‌ വായനക്കാരെ പിടിച്ചടക്കുന്ന കവിയായി രംഗത്ത്‌ വരുന്നത്‌. ഇന്ന്‌ കുഞ്ഞുങ്ങളുടെ വായനാശീലം എങ്ങനെ ഉണ്ട്‌ എന്ന്‌ എനിക്ക്‌ നിശ്ചയമില്ല. ഒരു പ്രായം കഴിഞ്ഞാൽ എത്രത്തോളം വ്യാപകമായി കുട്ടികൾ വായിക്കുന്നു എന്നും നിശ്ചയമില്ല...പരസ്യങ്ങളിലൂടെ ജനശ്രദ്ധ ആകർഷിക്കുന്നവർ എഴുത്തുകാരാവുകയും അവരുടെ കൃതികൾ വായിക്കാതെപോലും അവർ എഴുത്തുകാർ ആണെന്ന്‌ നാം അറിയുകയും ചെയ്യുന്ന കാലഘട്ടമാണ്‌ ഇന്നുളളത്‌. അന്ന്‌ പരസ്യങ്ങളെ ആശ്രയിക്കാതെ വർത്തമാനപത്രങ്ങളെയോ ആനുകാലിക പ്രസിദ്...

മൃദുതാളം

പത്താംവയസുമുതൽ ‘കവിത’യെഴുതാൻ തുടങ്ങിയ ഒരു ബാലനാണ്‌ “മൃദുതാളം” എന്ന ഈ കവിതാസമാഹാരത്തിന്റെ കർത്താവായ രാജ്‌മോഹൻ. ഇപ്പോൾ അദ്ദേഹത്തിന്‌ പതിനഞ്ചുവയസ്സേയുളളു. ഇതിനകം മൂന്ന്‌ പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കാവ്യഗുണത്തിന്റെ അടിസ്ഥാനത്തിൽ അവയ്‌ക്ക്‌ അംഗീകാരം ലഭിക്കുകയും ചെയ്‌തു. ഓരോ പുതിയ സമാഹാരത്തിലും അദ്ദേഹത്തിന്റെ വളർച്ചയുടെ മുദ്രകൾ അനുവാചകർക്ക്‌ പ്രകടമായി കാണാം. അതാണ്‌ ഈ കവിയെക്കുറിച്ച്‌ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ട സവിശേഷത. ചലിച്ചുകൊണ്ടിരിക്കുന്ന കാലം വളർച്ചയിലേക്ക്‌ മാത്രമേ ഈ കവി...

തീർച്ചയായും വായിക്കുക