പ്രൊഫ.കെ.അരവിന്ദാക്ഷൻ
ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയും പ്രത്യാശയും
ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല മൊത്തത്തിലും, ഉന്നതവിദ്യാഭ്യാസമേഖല, പ്രത്യേകിച്ചും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നൊരു കാലഘട്ടമാണിത്. സാമ്രാജ്യത്വം, നിയോ-കൊളോണിയൽ-നിയോ ലിബറൽ സ്വഭാവം കൈവരിച്ചു കഴിഞ്ഞിട്ടുളള ആധുനിക കാലഘട്ടത്തിൽ, ഉന്നത വിദ്യാഭ്യാസമേഖല തീർത്തും “ലാഭാധിഷ്‌ഠിതമായ വ്യവസായമായി മാറുന്ന ദുരന്തമാണിവിടെ സംഭവിക്കുന്നത്.” ആശയപരമായ ഈ മാറ്റവും ധനകാര്യമേഖലയിൽ വ്യാപകമായിത്തീർന്നിരിക്കുന്ന രൂക്ഷമായ പ്രതിസന്ധിയും കൂടി ചേരുമ്പോഴാണ് വിദ്യാഭ്യാസ മേഖലയിലാകെത്തന്നെയും വിശിഷ്യാ ഉന്നത...