പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്
വിവേകാനന്ദ വിഗ്രഹത്തിനു മുമ്പിൽ ഒരു നെയ്‌ത്തിരി
ടോണി മാത്യുവിന്റെ പ്രശ്‌നോത്തരി പരമ്പരയിലെ ഏറ്റവും പുതിയ പുസ്‌തകമാണ് വിവേകാനന്ദ പ്രശ്‌നോത്തരി. ഭാരതീയമായ എല്ലാ അറിവുകളുടെയും ആദർശത്തിന്റെയും ധർമ്മങ്ങളുടെയും സംസ്‌കാരത്തിന്റെയും ആൾരൂപമാണ് സ്വാമി വിവേകാനന്ദൻ. ആ പേർ കേൾക്കുന്ന മാത്രത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു കമ്പനം അനുഭവപ്പെടാത്തയാൾ ഭാരതീയനല്ലെന്നു തീർത്തുപറയാം. ആ രൂപം ചിത്രത്തിന്റെയോ പ്രതിമയുടെയോ രൂപത്തിൽ കാണുന്ന മാത്രയിൽ അഭിമാനംകൊണ്ടും ആരാധനകൊണ്ടും ജലാർദ്രമാകുന്ന മിഴികൾ തുടച്ചുകൊണ്ട് ശിരസ്സു നമിച്ച് നിശ്ചലനായി അല്‌പനേരം നില്‌ക്കാത...