പ്രൊഫ.അമ്പലപ്പുഴ രാമവർമ്മ
ഭാഗ്യവും യോഗ്യതയും
ഭാഗ്യമോ യോഗ്യതയോ ഒരുവന്റെ ജീവിതത്തിൽ വിജയിക്കുന്നത്? പലരുടെയും അനുഭവം ഓർത്തുനോക്കുമ്പോൾ ഭാഗ്യം എന്നുതന്നെ പറയണം. ‘ഭാഗ്യവാൻ’ ‘പരമഭാഗ്യവാൻ’ ‘ഭാഗ്യശാലി’ എന്നൊക്കെ നാം പറയാറില്ലേ? അവർ അനുഗൃഹീതരാണ്. കാരണം ഭാഗ്യം പ്രദാനം ചെയ്യുന്നത് ഈശ്വരനാണ്. ‘ഭാഗ്യം’ എന്നാൽ ‘ഈശ്വരാനുകൂല്യം’ എന്നാണർത്ഥം. ദൈവത്തിൽനിന്നു നമുക്കു ലഭിക്കുന്ന നന്മയാണു ഭാഗ്യം. ഈശ്വരനെ സേവിച്ചതുകൊണ്ടുമാത്രം ഒരാൾ ഭാഗ്യവാനായിത്തീരണമെന്നില്ല. അയാൾക്കും ആപത്തുകൾ സംഭവിക്കുന്നു. അതെന്തുകൊണ്ട്? ഇ്വശ്വരവിശ്വാസമില്ലാഞ്ഞിട്ടാണോ? അല്ല. നമുക്കു ...