പ്രൊഫ. എസ്. ശിവദാസ്
സദ്യയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാം
ഓണം പിറന്നാലും ഉണ്ണി പിറന്നാലും സദ്യ പാഴ്സലായി വാങ്ങുന്നതാണ് ഇന്ന് ഫാഷൻ. എന്തിന്, വീട്ടിൽ നാലാൾ കൂടുതൽ വന്നാലും പാഴ്സലിനെ ആശ്രയിക്കുകയാണ് ഇന്ന് പലരും. നല്ല വിഭവങ്ങൾ നന്നായി വീട്ടിലുണ്ടാക്കാനുള്ള സമയവും സൗകര്യവുമില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. വാസ്തവത്തിൽ സമയവും സൗകര്യവും ഇന്നത്തെ തലമുറയ്ക്ക് കൂടുതലാണ്. ഇല്ലാത്തത് വിവരമാണ്. വിരുതുമാണ്. ഓരോ വിഭവവും ഓരോ ഉല്പന്നമാണ്. മൊബൈൽ ഫോണും കമ്പ്യൂട്ടറും പോലെ തന്നെ പ്രധാനവും സങ്കീർണ്ണവുമായ ഉല്പന്നം. അത് നന്നായി തയ്യാറാക്കാൻ അടിസ...