പ്രൊ.ലീലാമ്മ തോമസ്
സ്വരവര്‍ണ്ണങ്ങള്‍
സ്വരത്തിനു നിറമുണ്ടോ നിറഭേദങ്ങളുണ്ടോ? ഉണ്ട്. നിറം മാത്രമല്ല സംഗീതവും താളവും രാഗവുമെല്ലാംമനുഷ്യസ്വരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ആഴ്ചയവസാനം , അകലെ കഴിയുന്ന മക്കളുടെ സ്നേഹാന്വേഷണങ്ങള്‍ മുറിഞ്ഞും മുറിയാതെയും തെളിഞ്ഞും തെളിയാതെയും ഫോണിലൂടെ പ്രായമായ മാതാപിതാക്കളുടെ കാതുകളിലും ഹൃദയത്തിലും എത്തിച്ചേരുമ്പോള്‍ സ്വരത്തിന് മഴവില്ലിന്റെ നിറവും സൗന്ദര്യവും ഉള്ളതായി അനുഭവപ്പെടും. സ്വരത്തിന് സ്പര്‍ശന ശക്തിയുണ്ടെന്ന് അനുഭവപ്പെടുന്ന നിമിഷങ്ങളും ധാരാളം. കൊച്ചുമക്കളുടെ കിളിക്കൊഞ്ചലുകള്‍ ശ്രവിക്കുന്ന മുത്തശ്ശ...