പ്രിയേഷ്
ഒളിക്യാമറകള്‍ കണ്ണടച്ചപ്പോള്‍
ക്ഷേത്രത്തില്‍ വെടിപൊട്ടുന്ന ശബ്ദം, മണിയടിയും മുഴങ്ങുന്നു. തേവരുടെ നട നിര്‍മ്മാല്യദര്‍ശനത്തിനായി തുറക്കയാണ്. വൃശ്ചികമാസത്തിലെ പൂനിലാവ് മറയാനായി വെമ്പിനില്‍ക്കുന്നു. പ്രകൃതി നിശ്ചലം, നീഹാരവുമായി അലിഞ്ഞു ചേര്‍ന്ന പൂനിലാവിന് പിരിയാന്‍ മടി പോലെ. പടി ഞ്ഞാറോട്ട് ചാഞ്ഞ നിലാവ് ജനാലയുടെ വിടവിലൂടെ ഭിത്തിയിലേക്ക് പതിക്കുന്നു. മുറിയിലാകെ ഒരു കുളിര്‍ പരതിനില്‍ക്കുന്നു.
പരമേശ്വരന്‍ മാനേജര്‍ കിടക്കയില്‍ നിന്നെഴുന്നേറ്റിരുന്നു. കാലിനു നല്ല മരവിപ്പ്, വ...
സാക്ഷി
റോഡിലൂടെ ബസ്സുുകള്‍ ചീറിപ്പായുന്നു. വൈകിട്ട് സ്കൂള്‍ വിട്ട് വരുന്ന കുട്ടികളേപ്പോലും അവര്‍ ശ്രദ്ധിക്കുന്നില്ല. ബസ്സുുകള്‍ താഴെ പാടത്തിനരുകിലേക്ക് കറുത്ത പാതയിലൂടെ ശരവേഗത്തില്‍ പാതാളത്തിലേക്കെന്നപോലെ ചലിക്കുന്നു. ശശാങ്കന്‍ പണിയായുധങ്ങള്‍ നിറച്ച സഞ്ചി താഴെ വച്ച ശേഷം മടിയില്‍നിന്ന് ചായയുടെ കാശെടുത്ത് കൌണ്ടറിലെ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചു. ഈ പ്രദേശത്ത് ജോലിക്ക് വന്നാല്‍ പണി കഴിഞ്ഞ് കുടുംബശ്രിക്കാര്‍ നടത്തുന്ന കടയില്‍ നിന്നൊരു ചായ ആയാള്‍ക്ക് പതിവാണ്. അയാള്‍ വാച്ചില്‍ നോക്കിയശേഷം താഴെ പാ...
സായാഹ്നസൂര്യന്‍
ദൂരെ നിന്നൊരു വാഹനം ജംഗ്ഷനെ സമീപിച്ച്കൊണ്ടിരിക്കുന്നു. ബസ് ചെറിയ ഞരക്കത്തോടെ സ്റ്റോപ്പില്‍ നിന്നു. കണ്ടക്ടര്‍ തന്നെയായിരുന്നു പുറകിലെ വാതിലിലെ കിളി, അയാള്‍ വാതില്‍ തുറന്നുകൊടുത്തു. അശോകന്‍ താഴേക്ക് നോക്കി,കുഴിയിലാണ് പുറകിലെ വാതില്‍ എത്തി നില്‍ക്കുന്നത്. ആ താഴ്ചയില്‍ പൂഴി വെള്ളം കെട്ടി നില്‍ക്കുന്നു. രാവിലെ പെയ്ത മഴയുടെ അവശിഷ്ടം. അയാള്‍ അല്പസമയമെടുത്ത് വലത്തേ കാല്‍ ബസ്സിന്റെ പടിയില്‍ ഉറപ്പിച്ച് ഇടതുകൈയില്‍ ബാഗ് മുറുകെ പിടിച്ച് വെള്ളത്തിനപ്പുറത്തേക്കൊരു ചാട്ടം. ഒരുവിധം പൂഴി വെള്ളം താണ്ടി. ബസ്സില...
പാട്ടുകാരി
റോയി മുറി പൂട്ടി പുറത്തുവന്നു.
“പ്രകാശ് ആദ്യം നമ്മള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം"
അവര്‍ റോഡിലേക്കിറങ്ങി
“ഒരു ചായകുടിച്ചാലോ റോയി"
'ആവാം'
തിരക്കേറിയ റോഡ് മുറിച്ചുകടന്ന് അവര്‍ നേരേ എതിര്‍വശത്തെ ഇന്‍ഡ്യന്‍ കോഫീ ഹൗസിലേക്ക് കയറി.
ജനാലയ്ക്കരുകിലിരുന്ന് ചൂടുചായ കുടിച്ചുകൊണ്ട് പ്രകാശ് റോഡിലേക്ക് നോട്ടമയച്ചു. സമയം ആറര കഴിഞ്ഞിരിക്കുന്നു. ഇരുള്‍ പടരാന്‍ വെമ്പിനില്‍ക്കുന്നു. റോഡില്‍ അധികവും അന്നത്തെ അദ്വാനത്തിന്റെ കൂലി വാങ്ങി ക്...