Home Authors Posts by പ്രിയരഞ്ജൻ പഴമഠം

പ്രിയരഞ്ജൻ പഴമഠം

0 POSTS 0 COMMENTS
വിലാസം പ്രിയരഞ്ജൻ പഴമഠം, പഴമഠം, കളമ്പൂർ പി.ഒ., പിറവം - 686 664.

ഏഴാമത്തുകളി

പുരാതന കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ധാരാളം ജോലികൾക്കുശേഷം വിനോദത്തിനായി ആളുകൾ ഒട്ടേറെ സമയം കണ്ടെത്തിയിരുന്നു. ഈ വിനോദവേളകൾ വെറുതെ സമയം ചെലവഴിക്കാനായിരുന്നില്ല. ശാരീരികാധ്വാനത്തിനുശേഷം തുല്യമായ മാനസികോല്ലാസമായിരുന്നു അവർ ഇതിലൂടെ ലക്ഷ്യം വച്ചിരുന്നത്‌. ഇതിനായി അവർ ഒട്ടേറെ കളികളും കണ്ടെത്തിയിരുന്നു. ഇവ ഓരോ സമുദായത്തിനും വ്യത്യസ്‌തമായിരുന്നു എന്നതും ശ്രദ്ധേയമാണ്‌. ഇത്തരത്തിലുളള ഒരു വിനോദമാണ്‌ നമ്പൂതിരിമാരുടെ സംഘക്കളിയോട്‌ സാമ്യമുളള ‘ഏഴാമത്തുകളി’. പക്ഷേ ഇതിൽ, നമ്പൂതിരിമാർക്കു പുറമെ അമ്പലവാസികളും നായന...

വിദ്യ ആരംഭിക്കുമ്പോൾ

മനുഷ്യന്റെ വിശ്വാസങ്ങൾ അവന്റെ നന്മയ്‌ക്കും പുരോഗതിയ്‌ക്കും വേണ്ടിയാണ്‌ നിലകൊണ്ടിട്ടുള്ളത്‌. അവന്റെ പ്രയാണ വീഥിയിലെ ദുർഘടഘട്ടങ്ങളിൽ ഇത്തരം വിശ്വാസങ്ങളാണ്‌ അവനെന്നും രക്ഷയേകിയിട്ടുള്ളത്‌. ഈ വിശ്വാസങ്ങൾ അവനെന്നും ശക്‌തിയാവുന്നു. അതുകൊണ്ടാണ്‌ മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രധാനമായ വിദ്യാഭ്യാസത്തിന്റെ ആരംഭം മുതൽ തന്നെ അവൻ തന്റെ ദേവതകളെ ഉപാസിച്ചു തുടങ്ങുന്നത്‌. ഹിന്ദു വിശ്വാസപ്രകാരം കന്നിമാസത്തിലെ വിജയദശമി നാളാണ്‌ വിദ്യാരംഭദിനം. ഈ ദിനത്തിൽ ചടങ്ങിന്‌ മുഹൂർത്തം നോക്കേണ്ടതില്ല എങ്കിലും രാവിലെ ...

ഒരു സംസ്‌കൃതിയുടെ തുടർച്ചയായി വിഷു

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡപമൈറഠചവലെയഭലഎടാ Generated from archived content: essay_vishu.html Author: priyaranjan_pazhamadam

കൂത്ത്‌

കേരളത്തിന്‌ സ്വന്തമെന്നവകാശപ്പെടാവുന്ന കുറെ കലാരൂപങ്ങൾ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവ്വികർ വികസിപ്പിച്ചെടുത്തിരുന്നു. അന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ സംഗമകേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലൂടെയായിരുന്നു അവ പ്രധാനമായും വളർന്നത്‌. പുരാതന ക്ഷേത്രകലകളിൽ കൂത്ത്‌ എന്ന കലാരൂപത്തിന്‌ പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്‌. ചാക്യാർ എന്ന പ്രത്യേക സമുദായാംഗം അവതരിപ്പിക്കുന്ന കഥാപ്രസംഗമാണിത്‌. കൂത്തിന്‌ കൂടിയാട്ടം എന്ന മറ്റൊരു വകഭേദം കൂടിയുണ്ട്‌. കൂത്ത്‌ ഏകാഭിനയവും കൂടിയാട്ടം നാടകതുല്ല്യമായ അനേകാഭിനയവുമാണ്‌. നങ്ങ്യ...

കാളി – സ്ര്തീത്വത്തിന്റെ ഭിന്നഭാവം

പ്രാചീനകാലം മുതൽക്കെ മനുഷ്യർ അമ്മ എന്ന ദൈവത്തിന്റെ ആരാധകരാണ്‌. ദേശാന്തരങ്ങളിൽ പുലർത്തുന്ന വ്യത്യസ്തതയ്‌ക്കപ്പുറം എല്ലാ ആരാധനകളിലും സ്‌ത്രീ അഥവാ മാതാവ്‌ പരമപ്രധാനസ്ഥാനം പുലർത്തുന്നു. ഭാരതം, ഈജിപ്ത്‌, റോം, ഗ്രീസ്‌ എന്നിവിടങ്ങളിൽ പുരാതനകാലം മുതൽക്കേ നിലനില്‌ക്കുന്ന ആചാരരീതികൾ മാതൃഭക്തിയുടെ വ്യക്തമായ തെളിവുകളാണ്‌. ഭാരതീയരുടെ പ്രാചീനദൈവമാണ്‌ കാളി എന്ന ദേവത. ദ്രാവിഡ സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകമത്രെ ഈ ദേവി. മാതൃഭാവത്തിൽ സർവ്വേശ്വര ശക്തിയായ ഈ ദേവി ക്രൂരയും കുപിതയും ആണ്‌. ദേവ്യുപാസനയുടെ പ്രാമാണി...

ഒരു നിയോഗമായി പടിപ്പുര

സാംസ്‌ക്കാരികതയുടെ നഗരമെന്നവകാശപ്പെടാൻ അർഹതയുളള നാടാണ്‌ പിറവം. തിരുപ്പിറവിയുടെ ശേഷിപ്പായി അംഗീകരിക്കപ്പെടുന്ന പിറവം പളളിയും അവിടത്തെ പൈതൽ നേർച്ചയും പളളിയോടു ചേർന്ന ക്ഷേത്രവും മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാവുന്നു. സംസ്‌ക്കാരത്തിനും സൗഹാർദ്ദതയ്‌ക്കും അപ്പുറം പിറവവും പരിസരങ്ങളും ഐതിഹ്യത്തിലേയ്‌ക്കും നീളുന്നു. പിറവത്തിനോട്‌ അടുത്ത പ്രദേശമായ പാഴൂരിലാണ്‌ കേരളത്തിലെ പ്രശസ്ത മഹാദേവക്ഷേത്രങ്ങളിലൊന്നായ പാഴൂർ പെരും തൃക്കോവിൽ. ഈ ക്ഷേത്രം ഭക്തരെ ആകർഷിക്കുമ്പോൾ പുഴയ്‌ക്കക്കരെയുളള പാഴൂർ പടിപ്പുര എന്ന പാരമ...

അഞ്ചുതമ്പുരാൻ കൊടുതി അഥവാ പാണ്ഡവപൂജ

നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും കലകളും കാത്തുസൂക്ഷിക്കുന്നതിൽ ഗിരിവർഗ്ഗ ജനതക്കും പിന്നോക്കപ്രദേശങ്ങളിലെ ജനങ്ങൾക്കും പ്രമുഖ സ്ഥാനമാണുളളത്‌. ഒരുപക്ഷേ നാഗരികരായ നാമുദ്‌ഘോഷിക്കുന്ന ആധുനികത അവരിലേക്ക്‌ എത്താത്തതു കൊണ്ടാവാമിത്‌. ഇത്തരമൊരു പരമ്പരാഗതകലയാണ്‌ നെടുമങ്ങാട്ടു താലൂക്കിലെ മലവേടർക്കിടയിൽ പണ്ട്‌ നടപ്പുണ്ടായിരുന്ന പാണ്‌ഡവപൂജ അഥവാ അഞ്ചുതമ്പുരാൻ കൊടുതി. ഇതിൽ തലയാട്ടം കളിയും തട്ടിൽക്കളിയും ഉൾപ്പെടുന്നു. തട്ടിൽക്കളി യുവാക്കളാണവതരിപ്പിക്കുന്നത്‌. മുളകൾ കൊണ്ട്‌ നിർമ്മിച്ച അഞ്ചു തട്ടുകളിലാണ്‌ ക...

ദഫ്‌മുട്ട്‌

ഓരോ മതത്തിന്റെയും നിലനില്പ്‌ അതിന്റെ വ്യത്യസ്‌തമായ വ്യക്തിത്വത്തിലും സ്വത്വത്തിലും ആണ്‌. ഇവ ഓരോ മതത്തിന്റെയും തനതായ വിശ്വാസങ്ങളിലും കലകളിലുമാണ്‌ കുടികൊളളുന്നത്‌. മതങ്ങൾക്കൊപ്പം രൂപം കൊണ്ട ഈ കലകളും ആചാരങ്ങളുമെല്ലാം മതങ്ങളുടെ വ്യാപനത്തിനൊപ്പം ലോകം മുഴുവൻ പ്രചരിച്ചു. ആയിരത്താണ്ടുകൾക്കുശേഷവും അവ നാം പൈതൃകസ്വത്തായി സൂക്ഷിക്കുന്നു. ഇത്തരത്തിലുളള ഒരു കലാരൂപമാണ്‌ മുസ്ലീം ജനതയുടെ മാത്രം സ്വത്തായ ദഫ്‌മുട്ട്‌. എന്നാലിത്‌ പൂർണ്ണമായും മുസ്ലീം കലയല്ല. ക്രിസ്‌തുവിന്‌ മുമ്പ്‌ മൂന്ന്‌ ശതാബ്‌ദങ്ങൾക്കപ്പുറംപോല...

തീർച്ചയായും വായിക്കുക