പ്രിയ ശങ്കര്‍
രാസപ്രവര്‍ത്തനങ്ങള്‍
ഉടലഴകുകള്‍ക്കിടയില്‍ഒളിപ്പിച്ചിരുന്നരാസവാക്യങ്ങളെഉഭയദിശപ്രവര്‍ത്തനത്താല്‍ഇഴപിരിച്ചെടുത്തു,ഞാനോ..നീയോ അല്ലാത്തഎന്നെയും നിന്നെയുംമെനഞ്ഞെടുത്തപ്പോള്‍ , തിരുനെറ്റിയില്‍ കുടിയിരിക്കുന്നവാചാലമാമൊരുമൌനത്തോട് എതിരിടാന്‍കെല്‍പ്പില്ലാതെ,കണ്‍കോണുകളില്‍ നിന്ന്പൊടിഞ്ഞടരുന്നുണ്ട്ഒരു ചുവപ്പുച്ചാല്‍. Generated from archived content: poem1_aug12_14.html Author: priya_sankar
അപൂര്‍വ്വബന്ധം
കാതില്‍ വന്നുകിന്നരിച്ചു കൊണ്ടിരിക്കുന്നു.എന്റെയല്ലേ എന്നുപറഞ്ഞു കൊണ്ടേ ഇരിക്കുന്നു.എന്താപ്പോ ചെയ്യാ ???? ജനിച്ചപ്പോളെ കൂടെ കൂടിയതാ,തൂത്തെറിയാനും മേല !കൂടെ ചെല്ലാമെന്നു വച്ചാല്‍ -ചെയ്തു തീര്‍ക്കാന്‍ വളരെയധികം ബാക്കി !!! പെറ്റൊഴിഞ്ഞ വയറും,വഴിയോരക്കണ്ണുകളുമായി അമ്മ .പ്രാരാബ്ധങ്ങള്‍ തോളിലേറ്റി ,വേച്ചുവീഴാറായ അച്ഛന്‍. സന്തോഷ സന്താപങ്ങള്‍ പങ്കിട്ടസഹോദരങ്ങള്‍ .ഇടക്കെപ്പോളൊക്കെയോ കൂടെക്കൂടിയമറ്റനവധി സഹചാരികള്‍. തിരക്കേറിയ വീഥികളിലൂടെ ഒട്ടൊരു -അശ്രദ്ധയാല്‍ നടക്കുമ്പോള്‍ ,ജനബാഹുല്യം കൊണ്ട് ആടിക്കളിക്കുന...
പാതയോരത്തെ ശൈത്യം ……
മനസ്സുകളില്‍ കനലൂതിപെരുപ്പിച്ചു ,തെരുവിന്‍ ശാപത്തിനാക്കം കൂട്ടി ,മത്തരാം ഹൃദയങ്ങള്‍ക്കുണര്‍വേകി,കണ്ണീരിന്‍ മഹാസമുദ്രം തീര്‍ത്തു,വിളയാടുന്നു തണുപ്പിന്‍ കേളികള്‍ !!! അലയുന്നു,,, ചിത്തഭ്രമം-ചതി പടര്‍ത്തിയ മനസ്സുകള്‍ ,കീറത്തുണിയാല്‍ തണുപ്പിനെതിരെപൊരുതും നെഞ്ചില്‍, ആളുംകനലിന്‍ അനുഭൂതി നുകരാന്‍. ചെറുതാമൊരു ഉച്ചാസത്താല്‍ പോലുംചെറുക്കാനാവാതെ നൊമ്പരത്തിന്‍തോണിയേറി ഉലഞ്ഞുലഞ്ഞുസഹനത്തിന്‍ തീരത്തണഞ്ഞുതെരുവുകളുടെ നിശബ്ദ ജന്മങ്ങള്‍ . മരവിച്ച മനസ്സുകളുടെ വേദനകള്‍,തീര്‍ത്തുതന്ന ഉന്മാദത്തിന്റെ-ആരോഹാവരോഹണങ്ങളില്‍...