പ്രിയ കെ
രണ്ട്
ഉച്ചവെയിൽ എരിഞ്ഞടങ്ങുന്നതേയുള്ളു. രാധ തൊടിലേയ്ക്ക്. പാവടയും ബ്ലൗസുമാണ് വേഷം. 16-17 വയസ്സ് പ്രായം. നടത്തത്തിലും പെരുമാറ്റത്തിലും ചടുലത. മുറ്റത്തിനോട് ചേർന്നുള്ള മാവിന്മേൽ കെട്ടിയ പശുവിനെ അഴിച്ച് വീണ്ടും ആലയിലേയ്ക്ക് നീങ്ങുന്നു. പക്ഷേ പശു ബലംപിടിച്ച് വീണ്ടും തൊടിയിലേയ്ക്ക്. അവിടെ ദൂരെ തുള്ളിച്ചാടി നടക്കുന്ന കിടാവിന്റെ അടുക്കലേയ്ക്കാണ് കയറും വലിച്ചുകൊണ്ട് പോവാൻ ശ്രമിക്കുന്നത്. സഹികെട്ട രാധ - വീണ്ടും പശുവിനെ തൊട്ടടുത്തുള്ള ഒരു തെങ്ങിൽ കെട്ടി. കയറിന് നീളമുണ്ടായിരുന്നതുകൊണ്ട്...
മൂന്ന്
മൂന്ന്നാല് പശുക്കളുമായി മാധവൻ പുഴത്തീരത്തേയ്ക്ക് പോകുന്നു. പിന്നാലെ ഒരു ബാഗിൽ കുറെ പഴങ്ങളും കുടിക്കാൻ വെള്ളം നിറച്ച കൂജയും ഗ്ലാസും ഒക്കെയായി രാധ. മാധവന്റെ ഇട്ടിരിക്കുന്ന ഉടുപ്പ് അല്പം പരുക്കനായ പരുത്തിവസ്ത്രം തയ്പിച്ച് കൊണ്ടുള്ളതാണ്. മുൻവശത്ത് രണ്ട് സൈഡിലും ഓരോ പോക്കറ്റ്. മുണ്ടുടുക്കുന്നതിലുമുണ്ട് വിശേഷത. അല്പം മഞ്ഞകലർന്ന കറുത്തകരയുള്ള മുണ്ട്. അതൊരു കാവി വസ്ത്രമല്ല. പക്ഷേ ആ മുണ്ടും ഷർട്ടും ധരിച്ച മാധവനെ കണ്ടാൽ പതിനഞ്ച് വയസ്സുളള ഒരു കൗമാരക്കാരനായി തോന്നില്ല. കാര്യഗൗരവക്...
നാല്
പുഴത്തീരത്തുകൂടിയുള്ള റോഡിലൂടെ മാധവൻ പശുക്കളെയുംകൊണ്ട് മടങ്ങുന്നു. രാധ വലിയൊരു കുട്ടയിൽ പുല്ല്വെട്ടികൂട്ടിയതുമായി തൊട്ടടുത്തുകൂടി. പശുക്കൾ ചിലത് മുന്നിലാണെങ്കിൽ, ചിലത് പിന്നാലെ. കിടാക്കൾ തുള്ളിച്ചാടി നടക്കുന്നു എന്നു പറയുന്നതാണ് ശരി. പലപ്പോഴും കയ്യെത്തുന്ന ദൂരത്ത് പോകുന്ന പശുക്കളെ പിടിച്ചു നിർത്താൻ മാധവൻ പാടുപെടുന്നുണ്ട്. ചില സമയങ്ങളിൽ അവറ്റകൾ തമ്മിലും കൊമ്പുകോർക്കുന്നു. വിശപ്പുമാറി, പള്ളനിറഞ്ഞ സന്തോഷം കൊണ്ടാവാം, ഈ കൊമ്പുകോർക്കൽ. പക്ഷേ വഴിയിലൂടെ ആരെയും നടത്താൻ സമ്മതിക്കാതെയുള്ള ഒ...
ഒന്ന്
സന്ധ്യ കഴിഞ്ഞ നേരം. രാധ വീടിന്റെ മുൻവശം അടിച്ചു വാരുന്നു. ചാണകമിട്ട് മെഴുകി മിനുക്കിയ തറയിൽ പൊടി ലേശം പോലുമില്ലെങ്കിലും സന്ധ്യക്ക് മുമ്പേ അടിച്ചു തളിക്കുക എന്ന ജോലി ഒരു കടമയെന്നതിലുപരി ജീവിത ചര്യയുടെ ഒരു ഭാഗമായികൊണ്ട് നടക്കുന്നവളാണ്. ഓടിട്ട ഒരു ചെറിയ വീട്. മുറ്റത്ത് ഒരു തുളസിത്തറ. മുറ്റത്തിനു താഴെയുള്ള വഴിയുടെ ഇരുവശവും ചെറിയൊരു തോടും. മതിൽക്കെട്ടിനോട് ചേർന്ന് തന്നെ പടിവാതിലിനടുക്കലായി രണ്ടുമൂന്ന് തെങ്ങുകൾ - ഏതാനും വാഴകൾ - വാഴകളിൽ ചിലത് കുലച്ചതാണ്. ഒട്ടും ദൂരെയല്ലാതെ, വീടിന്റെ വ...
പത്ത്
രാത്രി സമയം. മാധവൻ അവനൊരുക്കിയ മുറിയിലേയ്ക്ക് പോകുന്നു. ഉത്സവപ്പറമ്പിൽ നിന്നും വന്നപാടെ, ധരിച്ചിരുന്ന വേഷം മാറ്റാതെ നേരെ കട്ടിലിലേയ്ക്ക് കയറി കിടക്കാനുള്ള ശ്രമമാണ്. സ്റ്റേജിൽ ധരിച്ചിരുന്ന മഞ്ഞവസ്ത്രം, തലയിൽ കെട്ടിയിരുന്ന ചെറിയ തുണിക്കഷ്ണം - അതിൽ തിരുകിയ പീലികൾ - ഒന്നും അഴിച്ച് മാറ്റാതെയുള്ള കിടത്തമാണ്. എന്താ മാധവാ ഇത്? വേഷം പോലും മാറാതെ- പിന്നെ നീയിന്നെന്തെങ്കിലും കഴിച്ചോ? സ്റ്റേജിൽ കയറുന്നതിന് മുന്നേ കഴിച്ച പാലും പഴവുമല്ലാതെ - വാ - ഭക്ഷണം എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം. ‘...
പതിനൊന്ന്
‘രാധേ - നീ സൂക്ഷിക്കണം. നിന്റെ വീട്ടിലെ ആ അതിഥി - അങ്ങനല്ലേ - നീ പറയണെ - അവനവിടെയാ പുഴക്കടവിൽ വച്ചു ഒരുവനെ അടിച്ചോടിച്ചു. സംഗതി ശരിയാ - അവനിട്ട് രണ്ട് കൊടുക്കേണ്ട സമയം കഴിഞ്ഞു. പെണ്ണുങ്ങൾ കുളിക്കണ കടവിൽ ചെന്ന് ആഭാസം പറയുക - ചില മെയ് വഴക്കങ്ങൾ കാണിക്കുക. ലങ്കോട്ടി മാത്രം ധരിച്ചുള്ള അഭ്യാസമാണത്രെ അധികവും, പിന്നെ സമീപത്ത് ഓട്ടുപാത്രത്തിൽ നിന്ന് എണ്ണയെടുത്ത് ദേഹമാസകലം തേച്ചുപിടിപ്പിക്കുന്ന രീതി എങ്ങനെയെന്ന് വിശദീകരിക്കുക - ഇതൊക്കെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നത്. നാട്ടിലെ ഒരു ജന്...
പന്ത്രണ്ട്
മഴക്കാലത്തിന്റെ ആരംഭമായതേ ഉള്ളു. പക്ഷേ, നിർത്താതെയുള്ള മഴ എല്ലാ ദിനചര്യകളേയും തെറ്റിക്കുന്നു. പാടത്തും പറമ്പിലും പണിയെടുക്കുന്നവർക്ക് ആദ്യമുണ്ടായ ഉത്സാഹം മഴ ശക്തമായതോടെ പറന്നകന്നു. ആദ്യം നിരത്തുകളിലും വഴിയരികിലും നിന്ന് മഴ കൊള്ളാൻ ഉത്സാഹം കാണിച്ചവർ ഇപ്പോൾ വീട്ടിനകത്ത് നിന്നു പുറത്തിറങ്ങുന്നതേയില്ല. കുളിക്കടവിലെ കുളിയും തുണിയലക്കലും നിലച്ചു. ആദ്യം പുഴകവിഞ്ഞു നിരത്തുകളിലേയ്ക്ക് കയറിയ വെള്ളം ഇപ്പോൾ വീട്ട് മുറ്റത്തേയ്ക്കും കടന്നിരിക്കുന്നു. ഭഗവാൻ കൃഷ്ണൻ സാഗരതീരത്ത് ദ്വാരകവാസിയായതിനാ...