Home Authors Posts by പ്രിയ കെ

പ്രിയ കെ

Avatar
0 POSTS 0 COMMENTS

പതിനേഴ്‌

മാധവന്‍ ചക്രപാണിയെ വിളിക്കാന്‍ പോയിട്ട്‌ ഏറെ നേരം കഴിഞ്ഞാണ്‌ തിരിച്ചെത്തിയത്‌ തനിയെ. ‘മാധവനെ അന്വേഷിച്ച്‌ വന്നയാളെവിടെ പോയി?’ ‘പോയി’ ‘ങ്‌ഹേ-!’ അതിന്‌ മാധവന്‍ മറുപടിയൊന്നും പറഞ്ഞില്ല. റാന്തല്‍ വെളിച്ചത്തില്‍ ആ മുഖത്ത്‌ സ്‌തോഭകരമായ എന്തൊക്കെയോ ചിലത്‌ മാറിമറിയുന്നുണ്ട്‌. അത്‌ കണ്ടതോടെ തുടർന്നെന്തെങ്കിലും ചോദിക്കാന്‍ രാധയ്‌ക്ക്‌ ഭയമായി. എങ്കിലും അടക്കിനിര്‍ത്താനാവാത്ത ആകാംക്ഷ രാധയെക്കൊണ്ട്‌ വീണ്ടും ചോദിപ്പിച്ചു. ‘ആളെങ്ങനെപോവും? വന്നവണ്ടി - വണ്ടിക്കാരന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയെന്നാണല്ലോ പറ...

പതിനാറ്‌

അതിഥി മുറ്റത്തേയ്‌ക്ക്‌ വന്നിട്ട്‌ ചോദിച്ച ആദ്യ ചോദ്യംഃ ‘കാവൂട്ടിയമ്മയുടെ വീടല്ലേ?“ ’അതെ‘ എന്നു ഉത്തരം രാധ പറഞ്ഞത്‌ സംശയഭാവത്തോടെയാണ്‌. പ്രായം ചെന്ന മനുഷ്യനാണ്‌. എങ്കിലും പ്രായത്തിന്റെയോ ഇത്രയും ദൂരം യാത്രചെയ്‌തതിന്റെയോ ക്ഷീണം മുഖത്തില്ല. മറുപടി പറഞ്ഞു കഴിഞ്ഞ്‌ കുറെ കഴിഞ്ഞാണ്‌, രാധ ഒര്‍ത്തത്‌ അതിഥിയോട്‌ അകത്തേയ്‌ക്ക്‌ വരാനോ, കൂടുതലെന്തെങ്കിലും പറയാനോ ശ്രമിച്ചില്ല എന്ന്‌. ’കാവൂട്ടിയമ്മ എന്റെ അമ്മയാണ്‌. ഇപ്പോള്‍ ഇല്ല. ആട്ടെ ഇങ്ങോട്ട്‌ കയറിയിരിക്കൂ.‘ അതിഥി കാലിലെ മെതിയടി അഴിച്ച്‌ മാറ്റി ത...

പതിനഞ്ച്‌

രാധാമാധവ നൃത്ത പരിസമാപ്‌തിയില്‍ സംഭവിച്ച ആ ഒത്തുചേരല്‍ നാട്ടുകാരുടെയിടയില്‍ ഒരു സംഭാഷണവിഷയമായെങ്കിലും ആര്‍ക്കും അവരെ കുറ്റം പറയാനായില്ല. ഗാനവും നൃത്തവും അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍, പ്രേക്ഷകര്‍ എന്താഗ്രഹിച്ചുവോ - അതാണവിടെ സംഭവിച്ചത്‌. അവിടെ അവര്‍ വേദിയില്‍ കണ്ടത്‌ രാധയേയോ മാധവനെയോ ആയിരുന്നില്ല - ഭാഗവതത്തിലെ രാധാകൃഷ്‌ണസംഗമം അവിടെ നടന്നു, അത്രയേ ഉള്ളു. അങ്ങനെ കാണാനാഗ്രഹിച്ചതും സംഭവിച്ചതും. പക്ഷേ അതിന്‌ ശേഷം മാധവന്‍ പുഴത്തീരത്ത്‌ വച്ച്‌ മാദകഭാവമുണര്‍ത്തുന്ന ഗാനം വായിച്ചപ്പോള്‍ - നാട്ടിലെ...

പതിനാല്‌

ഒരാഴ്‌ചയ്‌ക്ക്‌ മേലെ നീണ്ടുനിന്ന കോരിച്ചൊരിഞ്ഞ - ഇടിയും മിന്നലും കാറ്റും ഇല്ലാത്ത - ശക്തമായി പെയ്‌ത മഴ ഇപ്പോള്‍ ഓര്‍മയായി. നാട്ടുകാര്‍ക്കൊന്നേ പറയാനുള്ളു. സാധാരണഗതിയില്‍ ഇത്രയും വലിയ മഴപെയ്യുമ്പോള്‍ ചക്രവാളമാകെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിയും മിന്നലും കാറ്റും പതിവുണ്ട്‌. കൃഷിയിടങ്ങള്‍ പലതും നശിക്കും, മരങ്ങള്‍ പലതും പിഴുതെറിയപ്പെടും. വാഴയും തെങ്ങും കവുങ്ങുമെല്ലാം കാറ്റത്ത്‌ ഒടിഞ്ഞ്‌ മറിഞ്ഞ്‌ നശിക്കും. വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടങ്ങള്‍ വെള്ളം കയറി നാമാവശേഷമാകും. പക്ഷേ, അത്‌ഭുതമെന്നേപറയ...

പതിമൂന്ന്‌

മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളമിറങ്ങിയിട്ടില്ല. റോഡിലൂടെ നടന്ന്‌ പോവാമെന്ന്‌ മാത്രം. എരുത്തിലെ പശുക്കള്‍ക്ക്‌ നല്ലവണ്ണം പച്ചപ്പ്‌ തിന്നാന്‍ കിട്ടിയിട്ടെത്രനാളായി? ഇനിയും മഴയിങ്ങനെ നീണ്ടാല്‍? പശുക്കള്‍ക്ക്‌ പുല്ല്‌ കിട്ടുന്ന സ്‌ഥലങ്ങളെല്ലാം വെള്ളത്തിലാണ്‌. വെള്ളമിറങ്ങിയാലും ചെളിയും എക്കലും അടിഞ്ഞ്‌, അവിടെ പുതിയ നാമ്പുകള്‍ കിളിര്‍ത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ കുറെ വേണ്ടിവരും. രാധയ്‌ക്ക്‌ സ്വന്തം അടുപ്പില്‍ തീ പുകയുന്നതിനേക്കാളും വേദന എരുത്തിലെ പശുക്കള്‍ പട്ടിണി കിടക്കുന്നതിലാണ്‌. ‘ഇനി എന്ത...

ഒൻപത്‌

രാധയുടെ അമ്മ മരിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഒരു മാസം നീണ്ട കാലാവധിയല്ല. എങ്കിലും അമ്മയുടെ മരണം എൽപ്പിച്ച ആഘാതവും ദുഃഖവും രാധയിൽ നിന്നും കുറേശ്ശെയായി വിട്ടകന്നിരിക്കുന്നു. വെളുപ്പിന്‌ അഞ്ച്‌ മണിക്ക്‌ മുന്നേ തന്നെ എഴുന്നേൽക്കുന്നു. അകവും വരാന്തയും മുറ്റവും അടിച്ചുവാരി, കുളികഴിഞ്ഞ്‌ വിളക്ക്‌ കൊളുത്തിയിട്ടേ അടുപ്പിൽ തീകത്തിക്കൂ എന്ന അമ്മയുടെ ശീലം രാധയ്‌ക്കും കിട്ടിയിരിക്കുന്നു. ഏതായാലും സൂര്യോദയത്തിന്‌ മുന്നേതന്നെ അവൾ കുളികഴിഞ്ഞ്‌ വിളക്കു കൊളുത്തിയിരിക്കും. മാധവൻ ഇതിനോടകം പുഴയിൽ പോയ...

എട്ട്‌

വീടിന്റെ പിന്നാമ്പുറത്തുള്ള പറമ്പിന്റെ വേലിയോട്‌ ചേർന്നുള്ള ഭാഗത്തായിരുന്നു രാധയുടെ അമ്മയുടെ ചിതയൊരുക്കിയത്‌. ആളിക്കത്തുന്ന ചിതക്കരികിൽ നിന്ന്‌ അല്‌പം മാറി നിർന്നിമേഷനായി നിൽക്കുന്ന മാധവൻ. എല്ലാം ദാമുവാശാൻ പറയുന്ന പോലെയായിരുന്നു. കാവൂട്ടിയമ്മയ്‌ക്ക്‌ ബന്ധുക്കളായുള്ളവരിൽ ആണുങ്ങൾ ആരും ഇല്ലായിരുന്നു. കർമ്മങ്ങൾ ചെയ്യാനും ചിതയ്‌ക്ക്‌ തീ കൊളുത്താനും മാധവൻ മതിയെന്ന്‌ തീരുമാനിച്ചത്‌ ദാമുവാശാനാണ്‌. അപൂർവ്വം ചിലർക്കെങ്കിലും മുറുമുറുപ്പുണ്ടായിരുന്നു. അന്യനാട്ടുകാരനൊരുവൻ - ഏതാനും ദിവസം മുമ്പുമാത്രം ഇ...

അഞ്ച്‌

ഉച്ചകഴിഞ്ഞ സമയം. പുഴയുടെ തീരത്തുള്ള പുല്ല്‌ നിറഞ്ഞ പ്രദേശം. തൊട്ടപ്പുറം നാട്ടിലെ അമ്പലത്തിലെ ശ്രീകോവിൽ കാണാം. അതിന്‌ ചുറ്റും മതിൽക്കെട്ട്‌ - മതിൽക്കെട്ടിനടുത്ത്‌ ചെറിയൊരു മൈതാനം പോലെ, ആ മൈതാനത്ത്‌ നിന്ന്‌ താഴോട്ട്‌ പുഴയിലേയ്‌ക്കുള്ള കൽപ്പടവ്‌. അവിടെ ഒന്ന്‌ രണ്ട്‌ പേർ കുളിക്കുന്നു. സ്‌ത്രീകളാണ്‌. മാധവൻ മൂന്ന്‌ നാല്‌ പശുക്കളുമായി പുഴത്തീരത്തേയ്‌ക്ക്‌ വന്നിരിക്കുന്നു. പുല്ല്‌ കണ്ടപ്പോൾ ആദ്യമൊരു ആക്രാന്തത്തിന്‌ അവ അവിടെയും ഇവിടെയുമായി ഓരോന്ന്‌ കടിച്ചെങ്കിലും നിറഞ്ഞു നിൽക്കുന്ന പുൽകൂട്ടം കണ്ടത...

ആറ്‌

‘എടീ ഞാൻ പറഞ്ഞില്ലെന്ന്‌ വേണ്ട. അവനെ നിങ്ങളിങ്ങനെ അന്ധമായി വിശ്വസിക്കരുത്‌. അത്‌ പോലെ നിന്റെ മോളെ ഇങ്ങനെ കയറൂരിവിടരുത്‌.’ വത്സേച്ചി ഇങ്ങനെ പറയുമ്പോൾ ആ മുഖത്തുണ്ടായിരുന്നത്‌ വെറുപ്പോ, കോപമോ - അതോ കൂട്ടുകാരിയുടെ മോൾ അബദ്ധത്തിൽ ചാടരുതെന്ന സന്ദേശമോ - എന്താണെന്ന്‌ കാവുട്ടിയമ്മയ്‌ക്ക്‌ മനസ്സിലായില്ല. വത്സേച്ചിയ്‌ക്ക്‌ പ്രായം അമ്പതിനോടടുത്തെങ്കിലും ഇപ്പോഴും അണിഞ്ഞൊരുങ്ങിയാണ്‌ നടത്ത. കല്യാണം കഴിഞ്ഞ്‌ കുട്ടികൾ മൂന്നായെങ്കിലും താനിപ്പോഴും കന്യകയാണെന്ന ഭാവം നടത്തയിലും പെരുമാറ്റത്തിലും സംസാരത്തിലുമുണ്ട...

ഏഴ്‌

മാധവൻ വന്നിട്ട്‌ ഇപ്പോൾ രണ്ടാഴ്‌ച കഴിഞ്ഞിരിക്കുന്നു. ആദ്യം ഇവിടെവരുമ്പോഴുണ്ടായിരുന്ന ഈ പ്രദേശവുമായി ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ട്‌ കുറെയൊക്കെ മാറിയിരിക്കുന്നു. എന്നും വെളുപ്പിനെ നാല്‌ മണിക്കെഴുന്നേൽക്കുന്ന സ്വഭാവമുള്ള മാധവൻ വെളുപ്പിനെതന്നെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്‌ പുഴയോരത്തുള്ള അമ്പലത്തിന്റെ പരിസരത്തേയ്‌ക്ക്‌ പോവാറുണ്ട്‌. പുഴയിലൊരു മുങ്ങിക്കുളി. പിന്നെ ഇനിയും തുറന്നിട്ടില്ലാത്ത അമ്പലത്തിന്റെ നടയ്‌ക്കൽചെന്ന്‌ നിന്നൊരു പ്രാർത്ഥന - പിന്നെ മാധവൻ മതിൽക്കെട്ടിന്‌ പുറത്ത്‌ പുഴക്കടവിലേയ്‌ക്കുള്ള ക...

തീർച്ചയായും വായിക്കുക