Home Authors Posts by പ്രിയ കെ

പ്രിയ കെ

0 POSTS 0 COMMENTS

ഇരുപത്തി ഏഴ്‌

സിനിമ പിടിക്കണമെന്ന മോഹവുമായി വന്ന മാധവന്‍ സിനിമ പിടിത്തമെന്ന ആശയം തന്നെ ഉപേക്ഷിച്ചു. എന്ത്‌കൊണ്ട്‌ മാധവന്‍ സിനിമ നിര്‍മ്മാണത്തില്‍ നിന്ന്‌ പിന്മാറി? ഇത്താക്കുമാപ്പിളയുമായി സംസാരിച്ച്‌ പിരിഞ്ഞ മാധവന്‍ പിന്നെ രാധയെ കാണണമെന്ന്‌ പറഞ്ഞാണ്‌ അവിടെ നിന്ന്‌ പോന്നതെങ്കിലും, രാധയെകണ്ടോ? സിനിമ എന്ന ആശയം സംസാരിച്ചോ എന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. മാധവന്‍ അന്ന്‌രാത്രി ആവണീശ്വരം ഗ്രാമം വിട്ടുവെന്ന്‌ മാത്രമേ അറിയാവൂ. രാധയുടെ സമ്മതം കിട്ടാഞ്ഞിട്ടാണോ, അതോ വീണ്ടും ഈ ഗ്രാമത്തിലേയ്‌ക്ക്‌ വന്ന്‌ ഇനിയും തന്റെ പ...

ഇരുപത്തിയാറ്‌

ആവണീശ്വരം ഗ്രാമത്തിലെ പഴയഓടിട്ടതും ഓലമേഞ്ഞതുമായ വീടുകളൊക്കെ ഇന്നൊരോര്‍മ്മ മാത്രം. അവിടൊക്കെ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളായിക്കഴിഞ്ഞു. അമ്പലത്തിനോട്‌ ചേര്‍ന്ന്‌ മുമ്പൊരു ചായപ്പീടികയും അമ്പലത്തിലേയ്‌ക്കാവശ്യമായ എണ്ണ, കര്‍പ്പൂരം, ചന്ദനത്തിരി, കുങ്കുമം, തിരിനൂല്‍, കളഭം, അതോടൊപ്പം മുറുക്കാന്‍, ബീഡി, സിഗററ്റ്‌, സോഡ ഇവയൊക്കെ വില്‍ക്കുന്ന ഒരു ചാര്‍ത്തും- അത്രമാത്രമേ ഉണ്ടായിരുന്നുള്ളു. ചായപ്പീടിക ഇപ്പോഴും അങ്ങനെതന്നെ നില്‌പുണ്ടെങ്കിലും, തൊട്ടടുത്ത്‌ തന്നെയുള്ള കുറെക്കൂടി വിസ്‌തൃതമായ സ്‌ഥലസൗകര്യങ്ങളുള്ള...

ഇരുപത്തിയഞ്ച്‌

മാറ്റമില്ലെന്ന്‌ കരുതപ്പെട്ട പലതും മാറിക്കഴിഞ്ഞു. പുഴയുടെ ഗതി മാറുമെന്നോ, പുഴ സമുദ്രത്തിലേയ്‌ക്കുള്ള വഴി മറക്കുമെന്നോ ആരെങ്കിലും കരുതുമോ? വഴിതെറ്റിവന്ന സഞ്ചാരി ആദ്യമായിട്ടാണ്‌ ഇവിടെ വരുന്നതെങ്കില്‍ ആദ്യമായിട്ടാണ്‌ ഈ പുഴയെ കാണുന്നതെങ്കില്‍ ഇതും ഒരു പുഴ. പുഴയുടെ ഗതി ഇങ്ങനെ ശുഷ്‌കിച്ചു പോയത്‌ - പ്രഭവസ്‌ഥാനത്തിന്‌ താഴെ ഒരണക്കെട്ട്‌ വന്നത്‌ കൊണ്ടാണെന്ന്‌ അറിയുന്നവര്‍ - കുറെയൊക്കെ ഗ്രാമം വിട്ട്‌ വെളിയില്‍ പോയിട്ടുള്ളവര്‍ക്കും കുറെയൊക്കെ വിദ്യാഭ്യാസം ലഭിച്ചവര്‍ക്കും മാത്രം. പുഴ ശുഷ്‌കിച്ച്‌ പോയെങ...

ഇരുപത്തിനാല്‌

മാധവന്‍ ആദ്യം കയ്യിലേയ്‌ക്ക്‌ വച്ച്‌ തന്നത്‌ ഇറുകിയ ഉടുപ്പും പിന്നെ ഒരു പാവാട പോലെ ഒന്നും. മാധവനതിന്‌ വേറൊരു പേരാണ്‌ പറഞ്ഞത്‌. ഉടുപ്പ്‌ കണ്ടപാടെ രാധ പറഞ്ഞു. ‘വേണ്ട അങ്ങനെ ശ്വാസം മുട്ടുന്നതരത്തിലുള്ള വേഷം എനിക്ക്‌ വേണ്ട.’ ‘രാധ എന്താണ്‌ പറയുന്നത്‌? നിന്റെയീ വെള്ള മുണ്ടും അതിനടിയില്‍ പിന്നെ - നിങ്ങളെന്തൊക്കെയോ പറയുന്നല്ലോ. ഏതായാലും ഈ വേഷം അവിടെ പറ്റില്ല. എന്റെ സ്‌നേഹിതര്‍ ധാരാളം പേരവിടുണ്ട്‌. ഈ രണ്ട്‌വര്‍ഷക്കാലം ഞാന്‍ ഒളിവിലും ഓട്ടത്തിലുമായപ്പോള്‍ അവരൊക്കെയായിരുന്നു സഹായികര്‍. അവരുടെ മുന്ന...

ഇരുപത്തിമൂന്ന്‌

പ്രപഞ്ചമാകെ ഇരുണ്ടിരിക്കുന്നു. എവിടെയും കറുപ്പ്‌ നിറം മാത്രം. ചക്രവാളം മുതല്‍ ചക്രവാളം വരെ കറുപ്പ്‌ സൃഷ്‌ടിച്ച മായികവലയത്തില്‍ എവിടെയെന്നോ എങ്ങോട്ടെന്നോ മനസ്സിലാവാത്തവിധം സ്വന്തം അച്ചുതണ്ടില്‍ ചലനരഹിതമായ നിമിഷം. ഇവിടെ കടലും കരയും ചക്രവാളവും എല്ലാം കറുപ്പ്‌നിറം പ്രാപിച്ച്‌ നിശ്ചലമായ അവസ്‌ഥയില്‍ ഭൂമി പിളര്‍ത്തിക്കൊണ്ട്‌, ഹൃദയം പിളര്‍ക്കുമാറ്‌ അത്യുച്ചത്തിലുള്ള ഗര്‍ജ്ജനവുമായി. പെട്ടെന്നവള്‍ ഞെട്ടിയുണര്‍ന്നു. കണ്ടത്‌ സ്വപ്‌നമോ യഥാര്‍ത്ഥ്യമോ? മുന്നില്‍ ആര്‍ത്തട്ടഹസിക്കുന്ന സമുദ്രം. ചുട്ടു പഴുത്...

ഇരുപത്തിരണ്ട്‌

‘ഞാന്‍ - ഞാന്‍ -’ അത്രയേ മാധവന്‍ പറഞ്ഞുള്ളു. ‘വേഷം മാറീപ്പം ആദ്യം തിരിച്ചറിഞ്ഞില്ലാട്ടോ - എന്നാലും വന്നുലോ - എവിടാരുന്നു ഇത്രനാളും?’ മാധവന്‍ മുറ്റത്ത്‌ നിന്ന്‌ വരാന്തയിലേയ്‌ക്ക്‌ കയറി. കയ്യിലിരുന്ന ബ്രീഫ്‌കേസ്‌ വരാന്തയില്‍ വച്ച്‌ അവന്‍ രാധയുടെ അടുത്തേക്ക്‌ നീങ്ങി. ‘രാധയും മാറിയിരിക്കുന്നു. ഒത്ത ആളായി -ന്നാലും മുഖവും കണ്ണുകളും മുടിയും -ങ്ങ്‌നങ്ങ്‌ മറക്കാന്‍ പറ്റോ?’ മാധവന്റെ ആ വാക്കുകളോടെ രാധ പൊട്ടിക്കരഞ്ഞു. ഒരുതവണ അവള്‍ മാധവനെ കൈകൊണ്ട്‌ അടിക്കാന്‍ വരെ ഓങ്ങിയതാണ്‌. പെട്ടെന്നാണ്‌ ഒരു ബോധോദ...

ഇരുപത്തൊന്ന്‌

ആവണീശ്വര ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ മാധവന്റെ നാദോപാസന കേട്ടുണരാത്ത കൃഷ്‌ണനും അതൊരു ശീലമായെന്നു തോന്നുന്നു. സമയാസമയങ്ങളില്‍ കണക്കൊപ്പിച്ച മാതിരി - എല്ലാ ചടങ്ങുകളും നടന്നുപോകുന്നു. മാധവന്‍ വന്നതിന്‌ ശേഷം മാത്രം ഒരാഘോഷമായി തുടങ്ങിയ ജന്മാഷ്‌ടമി നാളിലെ ആഘോഷങ്ങള്‍, ദീപാവലി നാളില്‍ ചുറ്റുമതിലിലും മുറ്റത്തിന്റേ നടവഴിയ്‌ക്കരികിലും രാത്രിമുഴുവനും കത്തിനില്‍ക്കുന്ന ചിരാതില്‍ തെളിഞ്ഞുവരുന്ന ദീപക്കാഴ്‌ചകള്‍ - പിന്നെ വിഷുവിനും തിരുവാതിരയ്‌ക്കും അങ്ങനെ വിശേഷപ്പെട്ട ഓരോ നാളിലും കൊണ്ടാടപ്പെടുന്ന ക്ഷേത്രാചാരപ...

ഇരുപത്‌

രാധ വീട്ടില്‍ ചെന്നപ്പോള്‍ ദാമുവാശാനുണ്ട്‌ മുറ്റത്ത്‌. കൂടെ അമ്പലകമ്മറ്റിയിലെ ഇപ്പോഴത്തെ സെക്രട്ടറി ഗോപാലപിള്ളയുമുണ്ട്‌. മാധവനെപ്പറ്റി പുതിയ എന്തെങ്കിലും വിവരവും കൊണ്ടാണൊ എന്ന്‌ സംശയിച്ചപ്പോള്‍ ദാമുവാശാല്‍ വിഷയത്തിലേയ്‌ക്ക്‌ കടന്നു. ‘രാധയ്‌ക്കറിയാല്ലൊ ജന്മാഷ്‌ടമി വരുന്നു. രണ്ടാഴ്‌ചയേ ഉള്ളു. രാധ ഉണ്ടാവണം അമ്പലമുറ്റത്ത്‌. ’ഞാനെങ്ങനെ ഡാന്‍സ്‌ ചെയ്യും? ആരുപാടും? മാത്രമല്ല വേറാരും പാടിയ ശരിയാവുംന്ന്‌ എനിക്ക്‌ തോന്നണില്ല.‘ ദാമുവാശാല്‍ ഈ മറുപടി രാധയില്‍ നിന്നുണ്ടാവുമെന്ന്‌ നേരത്തേതന്നെ പ്രതീക്...

പത്തൊന്‍പത്‌

മാധവന്‍ പോയിട്ട്‌ ഇപ്പോള്‍ വര്‍ഷമൊന്നാവാന്‍ പോകുന്നു. മാധവന്റെ തിരോധാനം അത്‌ഭുതം നിറഞ്ഞ ഒരു സമസ്യയായി മാറിയിരിക്കുന്നു. ദാമുവാശാനും നമ്പീശനും പലവിധത്തിലുള്ള അന്വേഷണങ്ങള്‍ ഇതിനിടയില്‍ നടത്തി. മാധവന്റെ അമ്മയേയും കാണാന്‍ കഴിയാതെയാണ്‌ മടങ്ങിയത്‌. ഓരോ അന്വേഷണത്തിന്റെയും അവസാനം ഓരോരോ കഥകളാണ്‌ മടങ്ങി വരുന്നവര്‍ പറയുന്നത്‌. മാധവന്റെ അച്ഛന്‍ മരിച്ചതോടെ നഗരത്തിലെ ഒരു സ്‌കൂളില്‍ പഠിക്കുകയായിരുന്ന മകനെ അമ്മയുടെ നിര്‍ബന്ധപ്രകാരം ചക്രപാണിയുടെ രഹസ്യമായ നീക്കത്തിലൂടെയാണ്‌ അഞ്ച്‌ വര്‍ഷം മുമ്പ്‌ തങ്ങളുടെ ആ...

പതിനെട്ട്‌

മാധവന്‍ പോയി രണ്ടാം ദിവസം മാത്രമാണ്‌, അവന്റെ തിരോധാനത്തെക്കുറിച്ച്‌ നാട്ടുകര് അറിയുന്നത്‌. മാധവന്‍ പോകുന്ന അന്നുകൂടി പുലർച്ചെ ഓടക്കുൽ വായന നടത്തിയതുകൊണ്ട്‌, അന്നാരും മാധവന്റെ തിരോധാനം അറിഞ്ഞില്ല. സാധാരണയിലും നേരത്തേ- ബ്രഹ്‌മമുഹൂര്‍ത്തത്തിലായിരുന്നോ മാധവന്‍ വേണുഗാനമുതിര്‍ത്തത്‌ എന്ന സംശയമേ പലർക്കും ഉണ്ടായുള്ളു. വൈകിട്ട്‌ കാണാഞ്ഞപ്പോള്‍ ചിലപ്പോള്‍ ഏതെങ്കിലും അത്യാവശ്യകാര്യത്തിന്‌ ദൂരെയെവിടെങ്കിലും പോകുമ്പോള്‍ ഇങ്ങനെ സംഭവിച്ചിട്ടുള്ളതുകൊണ്ട്‌ ആരും പ്രത്യേകമായൊരന്വേഷണം നടത്തിയില്ല. പക്ഷേ, പിറ്റേ...

തീർച്ചയായും വായിക്കുക