പ്രിയ ജി. പണിക്കര്‍
നശ്വര
എനിക്ക് മാത്രമന്നെഴുതുവാനായി നീ ബാക്കിവെച്ചുള്ളൊരാ താളുകളിൽ ഒന്നുമേ കുത്തിക്കുറിക്കുവാനയില്ലഒന്നുരിയാടാൻ കഴിഞ്ഞതില്ല ഓടിയണഞ്ഞു നിൻ ചാരത്തിരുന്നില്ല വേപഥു ഗാത്രിയായ് നിന്നതില്ല എങ്കിലും ഞാനറിഞ്ഞു നിന്നെ നിന്നിലെ ആർദ്രമാം സ്നേഹത്തിൻ വിങ്ങലുകൾ ഇന്നുഞാനാശിച്ചു പോകുന്നാത്താളുകൾ കടലാസു വഞ്ചിയാൽ മാറിയെങ്കിൽ കാലവർഷത്തിൽ കുതിർന്നവ പോയെങ്കിൽ കാലത്തിൻ സീമയിൽ മാഞ്ഞുവെങ്കിൽ. Generated from archived content: poem1_feb16_16.html Author: priya_g_panicker