പ്രിയ എ എസ്
അമ്മുവിന്റെ ക് ളിന്റ്
ഏഴാം വയസില്‍ ജീവിതത്തില്‍ നിന്നു മടങ്ങിപ്പോയ കുരുന്നു ചിത്രകാരന്‍ ക് ളിന്റിനെക്കുറിച്ച് അമ്മു നായര്‍ രചിച്ച 'എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി' എന്ന പുസ്തകത്തിന്റെ വായനാനുഭവം. മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ക് ളിന്റിന്റെ വരകള്‍ കാണുന്നത്. കാസര്‍കോടു നിന്ന് ഒരു സുഹൃത്ത് വഴി എന്റെ കൈയില്‍ എത്തിയ ബ്രോഷറിന് കറുപ്പായിരുന്നു നിറം. കറുപ്പില്‍ വെള്ളിനിറ വരകളായി എടുപ്പോടെ ക്ലിന്റിന്റെ വരകള്‍. കുഞ്ഞുണ്ണി മാഷുടെ ഒരു കവിത. ക് ളിന്റിന് പ്രിയങ്കരമായത് ഉണ്ടായിരുന്നു അതില്‍. ഗണപതിയും ഉണ്ണിയപ്പങ്ങളും കൃഷ്ണനും മീനും കൊ...