Home Authors Posts by പ്രിയാനായർ

പ്രിയാനായർ

0 POSTS 0 COMMENTS

പിന്നാമ്പുറങ്ങൾ

ഇന്നലെകളിൽ മോശമെന്നു പറഞ്ഞ അതേ നാവുകൊണ്ട്‌ എന്റെ കഥകളിലെ പച്ചയായ ജീവിതത്തെക്കുറിച്ച്‌ അവർ പുകഴ്‌ത്തി. ചാനലിന്റെ റിപ്പോർട്ടർക്ക്‌ അറിയേണ്ടത്‌ ഇനി ഏതൊക്കെ അവാർഡുകൾ പ്രതീക്ഷിക്കുന്നുവെന്നാണ്‌. നിരൂപകർ പറയുന്നതെന്റെ കഥകളെപ്പറ്റിതന്നെയാണോയെന്ന്‌ പലപ്പോഴും എനിക്ക്‌ സംശയം തോന്നി. കാല്‌പനികത, വിഷാദാത്മകത അങ്ങനെ എന്തൊക്കെയോ അവർ പറയുന്നത്‌ കേട്ടു. കഥാകാരന്റെ എല്ലാരൂപവും കനിഞ്ഞനുഗ്രഹിച്ച്‌ തന്നിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ ആരോ എന്റെ നരച്ച തലമുടിയും ഒട്ടിയ കവിൾത്തടവും മുഷിഞ്ഞ വസ്‌ത്രങ്ങളും ചൂണ്ടിക്കാട്ടിയപ്പോ...

ബി കേർഫുൾ

മനസ്സ്‌ വല്ലാതെ അസ്വസ്ഥമായപ്പോഴാണ്‌ പതിവില്ലാതെ ടി.വിയൊന്നു കാണാമെന്നു വെച്ചത്‌. ആദ്യം കണ്ണുകളെ വിശ്വസിക്കാൻ തോന്നിയില്ല. ഇമവെട്ടാതെ തുറിച്ചുനോക്കി. നിറഞ്ഞ നഗ്നത തന്നെ. ആരും കാണല്ലേ എന്നു പ്രാർത്ഥിച്ചു. അടുത്തതിലാകട്ടെ അഭിമുഖം. ചോദ്യകർത്താവ്‌ തന്റെ വാക്‌സാമർത്ഥ്യം തെളിയിച്ചു കൊണ്ടേയിരുന്നു. സതസ്വതി വരദാനം ലഭിച്ച മറ്റേ വ്യക്തിയാകട്ടെ നിർന്നിമേഷനായി നോക്കി ഇരിക്കുകയും. ആണും പെണ്ണും കലർന്ന പേക്കോലങ്ങളുടെ കസർത്തുകൾ എന്നെ തുടരെത്തുടരെ ഞെട്ടിച്ചു കൊണ്ടിരുന്നു. സ്ര്തീനന്മയ്‌ക്കായി ചർച്ച നടത്തുന്നവരുടെ ...

തീർച്ചയായും വായിക്കുക