പ്രിൻസ് അയ്‌മനം
നിർവചനങ്ങൾ
പ്രണയം - നുണഞ്ഞുതീർക്കുന്ന ഖരജലത്തിന്റെ മധുരമാണെന്ന് പറഞ്ഞതാരാണ്? അതുകൊണ്ടല്ലേ - അതുവേഗം അലിഞ്ഞു തീർന്നത്. സൗഹൃദം-എരിഞ്ഞുതീരുന്ന പുകയിലക്കൊളളിയുടെ ലഹരിയാണെന്ന് പറഞ്ഞതാരാണ്? അതുകൊണ്ടല്ലേ-അതുവേഗം അണഞ്ഞുപോയത്. അറിവ്-ഓർമ്മ ചികയുന്ന ബിരുദപത്രങ്ങളുടെ തൂക്കത്താലാണ് അളക്കപ്പെടുന്നതെന്ന് പറഞ്ഞതാരാണ്? അതുകൊണ്ടല്ലേ-അതുവേഗം എഴുതിമറന്നത്. വിപ്ലവം-പറഞ്ഞു നടക്കാനുളള പ്രസംഗമാണെന്ന് പറഞ്ഞതാരാണ്? അതുകൊണ്ടല്ലേ - അതുവെറുതെ പറഞ്ഞുതീർത്തത്. വെളിച്ചം - ദുഃഖമാണെന്ന് പറഞ്ഞതാരാണ്? അതുകൊണ്ടല്ലേ നാം ഇര...