പ്രൊഫ.ആർ.പി.മേനോൻ, കൊടുങ്ങല്ലൂർ
ഫാസിസത്തിന് ഒരു അടിക്കുറിപ്പ്
വളരെയധികം വേദികളിൽ മുഴങ്ങിക്കേൾക്കുന്നതും യുക്താനുസരണം വ്യാഖ്യാനിക്കപ്പെടുന്നതുമായ ഒരു പദമാണ് ഫാസിസം. അർത്ഥം മനസിലാക്കാതെയും അറിഞ്ഞിട്ടും അറിയുകയില്ല എന്നു ഭാവിച്ചും ഫാസിസത്തെ വിലയിരുത്തുന്നവരാണ് അധികവും. തൻമൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഫാസിസ്മോ (Fascismo) എന്ന ഇറ്റാലിയൻ പദത്തിന്റെ ജന്യമാണ് ഫാസിസം. മുസ്സോളിനി സ്ഥാപിച്ച പാർട്ടിയാണ് ഈ പേര് ആദ്യമായി ഉപയോഗിച്ചത്. സങ്കുചിത ദേശീയതയിലും വംശമഹിമയിലും അധിഷ്ഠിതവും ഏകകക്ഷി ഭരണം മാത്രം അനുവദിക്കുന്നതുമായ ഒരു ത...