Home Authors Posts by പ്രിയുഷ നായര്‍

പ്രിയുഷ നായര്‍

6 POSTS 0 COMMENTS

വിശപ്പ്

      ഉരുകുന്ന കുംഭച്ചൂടിലൊരിക്കൽ ഊണിനായ് തിടുക്കം കൂട്ടിയ ഞാനൊരു കാഴ്ച കണ്ടു; തനിക്കു കിട്ടിയ മാംസക്കഷ്ണം പൂച്ചക്കുഞ്ഞിനു നൽകുന്നൊരു ശ്വാനനെ കണ്ടു... എത്രയോ ഓണമുണ്ടു, വിഷുവുണ്ടു ഞാന്‍ എന്നിട്ടും ശ്വാനനിൽ നിറഞ്ഞ നൻമ എന്നിൽ നുരഞ്ഞു പൊങ്ങിയില്ല.. നിത്യം ചോറ്റുപാത്രത്തിൽ നിന്നും ഒരു പിടി ചോറു വാരിയെടുത്ത് പച്ചടി കിച്ചടികൾക്കൊന്നും സ്വാദ് പോരാ മാങ്ങാക്കറിക്ക് എരിവു പോരാ മോരിനു പുളി പോരാന്നൊക്കെ പുലമ്പും എന്നോടെനിക്ക് അന്നാദ്യമായ് ...

ഒരമ്മയുടെ വിലാപം.

          കൊഞ്ചുന്ന പൈതങ്ങൾക്ക് ചോരയും സ്നേഹവും ചാലിച്ച മാതൃസഞ്ജീവനി ഊട്ടുന്നവളെ നിന്നെ എന്തു വിളിക്കണം! പെറ്റമ്മ തൻ വസ്ത്രാക്ഷേപം നടത്തുന്ന വേദിയില്‍, ഓരോ ഹരിത ഉടയാടയും പിച്ചിച്ചീന്തവെ, കണ്ണീരൊഴുകും അവളുടെ പുഴകളിൽ കടലുകളിൽ അവർ ക്രോധത്തിൻറെ അഹന്തയുടെ മാലിന്യം കലർത്തുന്നു…. ആർത്തട്ടഹസിക്കും സന്തതികൾ തൻ മുന്നില്‍ നാണം മറയ്ക്കാൻ അവൾ വെമ്പൽ കൊള്ളവെ; അവരണിയിക്കുന്നു, വിഷപ്പുക ചീറ്റുന്ന ചാരത്തിൻ കരിമ്പടം അവളുടെ മേലാകവെ…. രക്തം കിനിയുന്ന ഹൃദ...

ചെറു കവിതകള്‍

    1. കണ്ടെത്തൽ മഴയുടെ പെയ്ത്തും പുഴയുടെ ഒഴുക്കും ഉപ്പിനെ തിരയുന്നു.   2. ചൊല്ല് ഒരു തുള്ളി കയ്പ്പും പല തുള്ളി മധുരവും ഹാ! നെല്ലിക്ക ഒരദ്ഭുതം. 3. സന്തോഷം നഷ്ടബോധങ്ങളെ നുള്ളിയടർത്തും ശുഭ പ്രതീക്ഷകളെ താരാട്ടും മഴയെ, നീയെൻ പ്രിയസോദരി. 4. ചോദ്യം പ്രണവമൊഴുകുന്ന ഈ പ്രപഞ്ചത്തിൽ നിശബ്ദത ഒരു മിഥ്യയോ? 5. ചിന്ത ഉഷസ്സിനും അന്തിക്കും നിറം ചുവപ്പ് ഭൂമിയെ ശോണിതയാക്കുന്ന മനുഷ്യന്റെ മനസ്സിൻ നിറമോ? 6. ഈശ്വരൻ സൃഷ്ടിക്കുന്ന ചിതയൊരുക്കുന്ന ശൂന്യതയെ, നിന്നെ ...

മോഹം

കിനാവിൻ കളിവഞ്ചിയൊഴുകും സോമധാരയിൽ സൗഭാഗ്യതാരമായ് ഉദിക്കുവാൻ മോഹം… ശീതാംശു പെയ്യുമീ കുളിർ പൊയ്കയില്‍ ഒരു നെയ്തലാമ്പലായ് വിടർന്നുവെങ്കിൽ…. പാതിരാപ്പൂവു ചൂടും സ്വപ്നത്തീരത്ത് രാപ്പാടി തൻ ആതിരാഗീതമായെങ്കിൽ… കാൽത്തള കെട്ടിയ കസ്തൂരിമുല്ലകളിൽ ഉണരും ആതിരക്കാറ്റായെങ്കിൽ… നിത്യസ്നേഹത്തിൻ വൃന്ദാവനത്തിൽ ഒരു തുളസിക്കതിരാകുവാൻ മോഹം… തളിർ വെറ്റില മുറുക്കുന്ന തൊടിയിലെ ചെത്തികളിൽ ഒരു വർണ്ണശലഭമായ് പാറുവാൻ കഴിഞ്ഞെങ്കിൽ… പാൽമണക്കുന്ന പിഞ്ചു പൈതലിൻ കണ്ണിലെ വിസ്മയമായെങ്കിൽ… രാക്കുളിർ അലിയുന്ന പുലരിയില...

പ്രതീക്ഷ

        മോഹത്തിൻ വീണ പൂവിനും നൊമ്പരത്തിൻ വിടർന്ന പൂവിനും കുങ്കുമം തൊട്ടു സന്ധ്യാരാഗം… അകലത്തായ് ഒരു വേണുഗാനം കേൾക്കവെ സ്മൃതി ശലഭം നൊമ്പരപ്പൂവിൽ അലയുകയായ്... ചന്ദ്രാശ്രു ഒരു താരമായ് പൊഴിയും നേരം കാറ്റിന്റെ തേങ്ങൽ ഇരുട്ടിന്റെ മേലാപ്പിൽ പെയ്തൊഴിഞ്ഞു… നോവിന്റെ കൂടിൽ നിന്നും പറന്നു പോകും രാവോരം ചേർന്നൊരു വെൺപ്രാവ്… നൊമ്പരപ്പൂവിൻ ഞെട്ടറ്റു വീഴവെ അരുണ തിലകം ചാർത്തും വാടാമല്ലികൾ പ്രതീക്ഷ തൻ ശുഭരാഗമാല കോർക്കുകയായ്...

ചൈത്രം

          വസന്തം കളമെഴുതും മധുമാസത്തിൽ മാമ്പൂ മണമൊഴുകുകയായ്… പൂവിടും താമ്രവർണ്ണങ്ങൾ കതിർവരമ്പിന് കുങ്കുമം തൊട്ടു… പുഷ്പശോഭ ചൂടും ഗന്ധമാദനത്തിൽ അലസിസൂനങ്ങൾ കേകിനടനം ചെയ്യുകയായ്… ശാരിക പൈങ്കിളികൾ തൻ ഭാവഗാനത്തിൽ ശൃംഗാര പദമാടി ക്രൗഞ്ച യുഗളങ്ങൾ… കോകിലങ്ങൾ പൊൻമുരളിയൂതും കർപ്പൂരക്കുളിർക്കാറ്റിൽ ഹരിവല്ലഭങ്ങൾ ഊഞ്ഞാലാടുകയായ്… മകരന്ദ പുഴയൊഴുകും ഇന്ദീവരങ്ങളിൽ മധുപങ്ങൾ നീന്തിത്തുടിക്കുന്നു… കനക മണിക്കച്ച ഞൊറിയുന്ന ഫുല്ലകുസുമങ്ങളെ നിങ്ങൾ ശം...

തീർച്ചയായും വായിക്കുക