പ്രേമരാജൻ. എം.കെ.
കരുത്തിന്റെ കളം
നന്തുണിയുടേയും ഇലത്താളത്തിന്റെയും താളപൂർണ്ണതയിൽ, പാരമ്പര്യത്തിന്റെ ശ്രുതിതികഞ്ഞ കുറുപ്പിന്റെ പാട്ട്-കുരുത്തോല തൂക്കി, വീരാളിപ്പട്ട് വിതാനിച്ച പന്തലിനുതാഴെ, കളത്തിൽ പ്രകൃതിവർണ്ണങ്ങളുടെ സമ്മോഹനമേളനം-വെളിച്ചപ്പാടിന്റെ ചടുലചലനങ്ങൾ....ഗ്രാമാന്തരങ്ങളിൽ, ഡിസംബറിന്റെ തണുത്ത രാവുകൾ കളമെഴുത്തും പാട്ടും എന്ന അനുഷ്‌ഠാനത്താൽ ഊഷ്‌മളവും ദീപ്‌തവുമാകുന്നു. തങ്ങളുടെ രൂപം കളമെഴുതി സ്‌തുതിക്കുന്ന ആരാധന അമ്മ ദൈവങ്ങളെയും പെട്ടെന്ന് പ്രസാദിപ്പിക്കുന്നു. ദാരികവധത്തിനുശേഷം കലികൊണ്ട കാളിയുടെ കോപം ശമിപ്പിക്കുവാൻ ശിവനു...
സുദൃഢബന്ധത്തിന്റെ “അരി”ശ്രീ
ഏതാനും വർഷം മുമ്പുവരെ മലപ്പുറം കോഴിക്കോട് ജില്ലകളിലെ തീയ്യരുടെ (ഈഴവരുടെ) വിവാഹക്ഷണപത്രത്തിൽ ‘കഞ്ഞികുടിയും അന്നുതന്നെ’ എന്നൊരു വാചകം കാണാമായിരുന്നു. വിവാഹസദ്യയാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് കേൾക്കുന്ന മാത്രയിൽ തോന്നാം. എന്നാൽ വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് ഇവിടെ വിവക്ഷിക്കുന്നത്. താലികെട്ടുന്നതിനു മുൻപുതന്നെ ഈ ചടങ്ങോടെ ബന്ധം ഉറപ്പിക്കപ്പെടുന്നു. അന്നത്തെസമ്പ്രദായം അനുസരിച്ച് കഞ്ഞികുടികഴിഞ്ഞാൽ വധു വരന്റെ അധീനതയിലായി ! ആൺവീട്ടുകാരുടെ അനുമതി ഇല്ലാതെ അവൾക്ക് പൊതു ചടങ...