പ്രേമാനന്ദ് ചമ്പാട്
ബുദ്ധൻ കരയുന്നു
ഒരു പൂവുവിരിയുവാൻ ദലമാർദ്ദവങ്ങളിൽ ചിരിയെത്ര ചാലിച്ചുചേർത്തു ഒരു കായ്‌വിളയുവാനുളളം ത്രസിച്ചെത്ര മോഹങ്ങൾ കോരിനിറച്ചു. ജീവരേണുക്കൾക്കു ശ്രുതിപകർന്നീടുവാൻ ഭൂവന സങ്കീർത്തനമർമരങ്ങൾ കൊക്കോടു കൊക്കുമുരുമ്മിസ്സജീവിത- ദിക്കിന്റെ സുപ്രഭാതം നുകരാൻ ലോകാന്തരത്തിന്റെ ഭാഗധേയങ്ങൾക്കു സ്വീകാര്യമാകേണ്ട ദർശനങ്ങൾ ആരുപഠിപ്പിച്ചുറക്കിക്കിടത്തിയോ നേരറിയാത്തതാം ദുഃഖപർവ്വം ആരതിൽ നഖരങ്ങളാഴ്‌ത്തിത്തെളിയിച്ചു ആരും കൊതിക്കാത്ത ക്രൂരതകൾ ശാന്തിക്കുതുന്നിയ മരണവസ്‌ത്രങ്ങൾതൻ പട്ടുമിനുസ ദുരിതഭംഗി കാന്തിചൊരിയേണ്ടമനുജ മഹത്വത്തിൻ സ...