പ്രേമാനന്ദ് ചമ്പാട്
വിദ്യ
ബാല്യമെത്രയും നിഷ്‌കളങ്കം കേട്ടു പഠിച്ചു പഠിപ്പിക്കുന്നു. എത്രകാലമീതത്വം പകർത്തുവാൻ എത്രകോടി വിരലുകൾ നൊന്തുവോ! ചുടുകടല പൊതിഞ്ഞ വന്നെത്തും കോപ്പിപ്പുസ്‌തകത്താളുകൾ തുടയിലിന്നും തെളിഞ്ഞ കരിം- വരകളാലെ പറയുന്ന സത്യവും മിഴികളിൽ പിടയുവത് ഗുരുവോ വിദ്യയോ മുഴക്കങ്ങളിൽ തെളിയുവത് മരിക്കുന്ന മർത്ത്യതയോ ഹൃദയം മനസ്സല്ല മനസ്സിൽ ഹൃദയമില്ല ഹൃദ്‌സ്‌പന്ദന താളമിടയുന്നു മരവിപ്പൂ മാനസം നിലയ്‌ക്കുന്നൂ സൗഹൃദം Generated from archived content: poem9_feb.html Author: premanad_chempad
കരയാത്ത കുഞ്ഞ്
കുഞ്ഞേ കരയാതിരിപ്പതെന്തേ കണ്ണുകൾ നനയാതിരിപ്പതെന്തേ നോവുകളേറിയ വർത്തമാനം സ്‌നേഹമുദിക്കാത്ത വാസരമോ ചുറ്റുമെരിയുന്നു വേദനകൾ മോഹങ്ങളൊന്നും തളിരിടില്ല പിച്ചനടക്കുന്ന ജീവിതത്തിൽ ഇല്ല വഴികൾ നിനക്കുമുന്നിൽ കുഞ്ഞനിയനൊരു മുത്തമില്ല ഇല്ലൊരു പുഞ്ചിരിത്തുണ്ടുപോലും കൈതവമില്ലാത്തമിഴിയിൽ നിന്നും ജീവിതത്തിന്റെ മരുഭൂകാണാം ചിത്രത്തിൽ വന്നൊരു ജീവിതമേ ചിത്രപതാംഗവുമാവുകില്ലേ. Generated from archived content: poem5_nov.html Author: premanad_chempad