Home Authors Posts by പ്രീത ശശിധരൻ

പ്രീത ശശിധരൻ

0 POSTS 0 COMMENTS
വിലാസംഃ പ്രീതാ ശശീധരൻ, കാര്യവട്ടം, തിരുവനന്തപുരം.

ചൂട്ടെടുക്കുക-രാത്രിയാവുന്നുണ്ട്‌

വേറെയെന്തുണ്ട്‌? വെറും കുശലമായവൻ തിളയ്‌ക്കും വിരഹത്തിൽ. വേറെ....വേറെയുണ്ട്‌; നരച്ച കണ്ണുകൾ, മൂക്ക്‌, ചുണ്ടുകൾ, എണ്ണയൊതുക്കാത്ത മുടിയിഴകൾ, കഴുത്ത്‌, കൈകൾ, വിളർത്ത മുലകൾ, ഉദരം, നനഞ്ഞ ജനനേന്ദ്രിയം, കാലുകൾ, അതിൽ പത്തുവിരലുകൾ നിലംതൊട്ടുനിൽക്കാത്ത കണ്ണുനീർ. വേറെയെന്തറിയണം കുശലമേ, വഴികളോ നാട്ടുവഴക്കങ്ങളോ ശവം നാറിപ്പൂക്കളുടെ ഒളിപ്പുരയിൽ തൊട്ടറിഞ്ഞ നമ്മളെക്കുറിച്ചോ ഒന്നുമില്ല പറയാൻ, കേൾക്കാനും നമുക്കൊന്നുമില്ല, നിറഞ്ഞെരിയാൻ ഓർമ്മ കത്തിച്ച്‌ യാത്രയ്‌ക്ക്‌ ചൂട്ടെരിച്ച്‌ നീ ഇന്നൊന്നുമില്ല വേറെയൊന്നുമില്ല. ...

തീർച്ചയായും വായിക്കുക