Home Authors Posts by പ്രീത

പ്രീത

0 POSTS 0 COMMENTS
വിലാസം പ്രീത കെ.ഉണ്ണിക്കൃഷ്‌ണൻ, തൊഴിൽവീഥി, മലയാള മനോരമ, പനമ്പിളളി നഗർ. Address: Post Code: 682036

തമിഴിൽ താരമാകുന്ന നരേൻ

ഒറ്റക്കാഴ്‌ചയിൽ നരേന്‌ പൊടുന്നനെ സിനിമയിലെത്തിയ എന്നാൽ അഭിനയം നന്നായി വഴങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ രൂപവും ഭാവവുമാണ്‌. എന്നാൽ അൽപ്പം സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ കാത്തിരിപ്പിന്റെയും ശിക്ഷണത്തിന്റെയും ഒതുക്കവും നാടകപരിചയത്തിന്റെ മികവും കാണാം. രണ്ടായാലും നരേനോട്‌ ആഭിമുഖ്യമുണ്ട്‌ പ്രേക്ഷകർക്ക്‌. ഫോർ ദി പീപ്പിളും അച്ചുവിന്റെ അമ്മയും കണ്ടവരുടെ കയ്യടിയിൽനിന്ന്‌ നമുക്കത്‌ മനസ്സിലാകും. മിഷ്‌ക്കിന്റെ ചിത്തിരംപേശുതടിയുടെ തമിഴിലും ഇഷ്‌ടതാരമാവുകയാണ്‌ നരേൻ. തങ്കർ ബച്ചാന്റെ (അഴകി ഫെയിം) ‘പളളിക്കൂട’മാണ്‌ തമിഴി...

നിറങ്ങളുടെ തുടുപ്പ്‌

ഒരു വ്യക്തിയിൽ ആശയങ്ങൾ പിറവിയെടുക്കുന്നതിന്‌ എന്തും കാരണമാകാം. യോജ്യമായ ഒരു മീഡിയം കണ്ടുപിടിച്ച്‌ അതിൽ മനസിലെ ആശയം ഭംഗിയായി രൂപപ്പെടുത്തി ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുമ്പോൾ ഒരു ചക്രം പൂർത്തിയാകുന്നു. അതാണല്ലോ കല! പിറവിയെടുക്കലും ആവിഷ്‌ക്കാരവും പ്രദർശനവും. ഡോക്ടർ ജിഗ്‌മിനിയുടെ കലാസൃഷ്ടികൾ മനോഹരങ്ങളാണ്‌."Sculpture on Canvas" എന്ന വിശേഷണത്തോടെ ഒക്‌ടോബർ ഒന്നിന്‌ കേരള ലളിതകലാ അക്കാദമി ദർബാർ ആർട്ട്‌ സെന്ററിൽ ആരംഭിച്ച പ്രദർശനം അഞ്ചുദിവസം നീണ്ടു. ഗണപതിയുടെ ഛായയുളള ഡ്രിഫ്‌റ്റുവുഡാണ്‌ കാഴ്‌ചക്കാരെ എതി...

അഭിശപ്തജാതകക്കുറിപ്പുമായി ഒരു ഗാനം

"Dreaming I was only dreaming I wake and I find you asleep In the deep of my heart here I hope that my dream never haunted you My heart is telling you how much I wanted you gloomy sunday.... Gloomy sunday....." അഭിശപ്തമായ ഒരു ജാതകമാണ്‌ ഈ പാട്ടിന്റേത്‌, ‘ഗ്ലൂമി സൺഡേ’-ദുഃഖഭരിതമായ ഞായറാഴ്‌ച. ഇതെഴുതിയപ്പോഴും സംഗീതം പകർന്നപ്പോഴും റെസെ സെറസ്‌ എന്ന ഹംഗറിക്കാരൻ സംഗീതജ്ഞൻ ഓർത്തിട്ടുണ്ടാവില്ല ഈ പാട്ട്‌ ലോകമെമ്പാടുമുളള നൂറുകണക്കിനാളുകളുടെ മരണക്കുറിപ്പാകുമെന്ന്‌... 1933-ൽ പിറവിയെടുത്ത ഗ്ലൂമി സൺഡേ നി...

ഇന്നും

ഉന്മുഖം നിറങ്ങളോട്‌ നിറഞ്ഞ പുഴയോട്‌... ആർത്തുപെയ്യുന്ന മഴയത്രയും ഉൾത്തളങ്ങളിലേയ്‌​‍്‌ക്കാണ്‌ ചൊടിപ്പിച്ചും ഉളളുലപ്പിച്ചും മടുപ്പിച്ചും...ഇന്നും.... മഴയിൽ തിളങ്ങുന്നു പച്ചകൾ പുറത്ത്‌... ഉളളിൽ... പൊളളിക്കുന്നോരു വെയിൽച്ചൂട്‌.. ജനൽക്കാഴ്‌ചകളിൽ... പക്ഷെ തിളച്ചുമറിയുന്നൂ പച്ചകൾ നനഞ്ഞും പകച്ചും മോഹങ്ങൾപോലെ പക്ഷികൾ... അതുകൊണ്ടാകാം ഇന്നുമുന്മുഖം ജീവിതത്തോട്‌ കൊച്ചരുവിയെങ്കിലുമതിനോട്‌... ഇരുണ്ട മുറികൾ നിസ്സംഗമായ്‌ മച്ചകം അനങ്ങാതെന്നപോൽ നേരം.. വീണ്ടും... നനഞ്ഞ്‌ പരിഭ്രമിച്ച്‌ പക്ഷികൾ ഒരു വെറും ദിനം പക്ഷെ...

ബാക്കി, കവിത

ബാക്കി മഴ പെയ്തൊഴിഞ്ഞാലും ബാക്കി നിൽക്കും ചില മരംപെയ്യലുകൾ. വാതിൽ ചേർത്തടച്ചിട്ടും ചോരുന്നൊരു പുതുമണം. നനഞ്ഞു വിറയാർന്നും വീണുപോകാതൊരു പൂങ്കുല കത്തിക്കാളുമൊരോർമ്മതൻ വേനൽച്ചീള്‌. നീ പെയ്തൊഴിഞ്ഞിട്ടും നിലനിൽപ്പൂ മർമ്മരം ഉരിയാനാവാതെ തോൽപ്പുടവ നീ വരഞ്ഞിട്ട ചത്വരക്കാഴ്‌ചകൾ ഒറ്റവാക്കിൽ തടയിണ വിടരാതെ പൊഴിഞ്ഞൊരു വസന്തത്തിനോർമ്മച്ചിത്രം. കവിത നിറഞ്ഞേ കവിയാവൂ നിറയാതെ കവിയാൻ പാത്രം ചരിക്കണം അല്ലെങ്കിൽ വീണുടയണം. എന്നിട്ടും നിറയാതെ കവിക്കയാണിവിടെ ഒരുപക്ഷെ നിറഞ്ഞാൽ കവിയും മുമ്പ്‌ കുതിർന്നലിഞ്ഞുപോ...

ജാസി ഗിഫ്‌റ്റ്‌ -ദ്രുതതാളങ്ങളുടെ പ്രിയകാമുകൻ

നാടൊട്ടുക്ക്‌ ആരവങ്ങളും വാഗ്വാദങ്ങളും വിവാദങ്ങളുമുയർത്തിയ ‘ലജ്ജാവതി’യുമായി ജാസി ഗിഫ്‌റ്റ്‌ വന്നിട്ട്‌ ഒരുവർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും അതിന്റെ അലകളൊടുങ്ങിയെന്ന്‌ പറയാനാവില്ല. ‘അടിപൊടി’യെന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഒരുതരം എക്‌സ്‌റ്റസിയാണ്‌ ഈ പാട്ട്‌ അതിന്റെ ആസ്വാദകൾക്ക്‌ പകർന്നു നൽകിയത്‌. ഫോർ ദ്‌ പീപ്പിളിനുശേഷം ജയരാജ്‌ ഒരുക്കിയ റെയ്‌ൻ റെയ്‌ൻ കം എഗേനിലെ ഗാനങ്ങളും വ്യത്യസ്‌തമായ ഒരു ആസ്വാദനതലം ശ്രോതാക്കൾക്ക്‌ നൽകി. റിലീസ്‌ ചെയ്യാനിരിക്കുന്ന ഡിസംബർ, എന്നിട്ടും എന്നീ ചിത്രങ്ങളിലെ പാട്ടുക...

തീർച്ചയായും വായിക്കുക