Home Authors Posts by പ്രവീൺ അയ്യമ്പിളളി

പ്രവീൺ അയ്യമ്പിളളി

0 POSTS 0 COMMENTS

തൂക്കം

രാമകൃഷ്ണൻ നായർ കൈപ്പളളി വീട്‌ കുന്നുപ്പിളളിശ്ശേരി പി.ഒ. എളവൂർ. ആൾത്തൂക്കത്തിന്റെ നാടായ എളവൂരിൽ പലരും ഈ മേൽവിലാസം മറന്നുതുടങ്ങി. എളവൂർക്കാവിലെ തൂക്കച്ചാടിൽ മുതുകിൽ പഞ്ചലോഹക്കൊളുത്തിട്ട്‌ ഗരുഡനായും ദാരികനായും ഒരുപാടു കൊല്ലം വഴിപാടുതൂങ്ങിയ കുഞ്ചുനായരെന്ന രാമകൃഷ്ണൻനായർ കാവിലേക്കുപോയിട്ടും നാളുകളേറെയായി. സുഖമില്ലാതായതോടെ പുറത്തിറങ്ങാതായി. കാഴ്‌ചയും മങ്ങി. എളവൂർക്കാവിൽ തൂക്കവും നിന്നു. രാമകൃഷ്ണൻ നായർ പറയുന്നുഃ ‘വഴിപാടുകാരൻ കുംഭമാസത്തോടെ തൂക്കക്കാരന്‌ വാക്കാൽ കച്ചീട്ടു നൽകും. മ...

സുഖം സ്വസ്ഥബന്ധനം

ഇത്തിരിപ്പൂവിന്റെ കവിളിലും കണ്ണുനീരിറ്റുന്നൊരീ വന്ധ്യകാലപ്പകർച്ചയിൽ സ്വപ്നങ്ങൾ വറ്റും മണൽക്കാടുകൾ താണ്ടി ദാഹിച്ചു കാറ്റും മടങ്ങുന്ന സന്ധ്യയിൽ ഭരണവേതാളങ്ങൾ പാഷാണസൗഖ്യങ്ങൾ നിത്യം നടിക്കുന്ന വേഷപ്പകർച്ചയിൽ നഗ്നവാർദ്ധക്യങ്ങൾ ചുക്കിച്ചുളിഞ്ഞളിഞ്ഞസ്ഥി മാത്രസ്ഥിതം ജന്മം പഴിക്കവെ നേരിനും നേരായ തമ്പുരാനെ നിന്റെ പാതാളവാസം സുഖം സ്വസ്ഥബന്ധനം. പകൽ വിയർക്കാതെന്നുമത്താഴമുണ്ണുവോർ പലിശക്കണക്കിലുറക്കം കെടുന്നവർ നേരും നെറിയും മറന്നുളളിലെപ്പൊഴും നെറിവുകേടിന്റെ നെരിപ്പോടെരിക്കുവോർ പടയിലെയൂറ്റവും തോറ്റവും പടിയടച്ച...

ഞാനോ

മഴകൊണ്ടതു ഞാനോ വഴിയിലിലഞ്ഞിത്തറയിൽ നിഴലും ചാരിയിരുന്നു കറുത്തൊരു ദൈവത്താരോ? പൊറുതിപ്പുര കത്തിയമർന്നു കിഴക്കു വിരിഞ്ഞതു നൊമ്പരമെന്നോ? മഴകൊണ്ടതു ഞാനോ മടിയൻ മുത്തച്‌ഛന്റോലക്കുടയോ? നടുമുറ്റത്തരയാൽത്തറയിൽ തേറ്റമുളച്ച കുമാരനെനോക്കി ചുറ്റും നോക്കി, തേപ്പും തെറിയും തൊണ്ടതൊടാതെ വിഴുങ്ങിയിരിക്കെ തോറ്റതു ഞാനോ? Generated from archived content: poem_njano.html Author: praveenayyampilly

കണികാണാം കണ്ണാ

മേടക്കൊന്നകൾ ഊതിക്കാച്ചിയതങ്കക്കിങ്ങിണി ചൂടുന്നുവേനൽപ്പാടം നീളെ വെളളരിവീണു വിളഞ്ഞു കിടക്കുന്നു. അമ്പിളിമാമൻ ഉണ്ണിക്കണ്ണനുമഞ്ഞപ്പട്ടു വിരിക്കുന്നുപീലിക്കണ്ണിൽ നീലക്കടലിൻനീലിമ വീണു മയങ്ങുന്നു കാടും നാടും നിന്നോടക്കുഴൽ പാടുംപാട്ടിനു കാതോർക്കെകണ്ണാ കാർമുകിൽ വർണ്ണാ നിന്നെകണി കണ്ടുണരാൻ കൊതിയായി അയ്യോ കൈപൊളളി ഇല്ലത്തൊരു നമ്പൂതിരികമ്പിത്തിരി വാങ്ങിഅന്തിത്തിരി മീതെ കമ്പിത്തിരി കാട്ടിപൊട്ടിച്ചിരി, കൂട്ടച്ചിരി കമ്പിത്തിരി കത്തിചെന്തീപ്പൊരി വീണയ്യോകൈയ്യിത്തിരി പൊളളി Gene...

സ്‌മരണിക

ഒന്നാമത്തെ താളിൽ പ്രിൻസിപ്പൽ ലില്ലിക്കുട്ടി ടീച്ചർ, പേന പിടിച്ചെഴുതും മട്ടിൽ ഒരു പോസ്‌...... ഫോൺ വച്ച മേശയ്‌ക്കരികിൽ മാനേജർ ഹാജിയാർക്ക്‌ ഒരേ നിസംഗത. പി.ടി.എ. പ്രസിഡന്റ്‌ കുരുവിളയുടെ ചിരിക്കുന്ന ക്ലോസ്‌-അപ്‌ രണ്ടാം പുറം, പ്രഫഷണൽ നാടകക്കാരുടെ ഷോക്കാർഡുപോലെ, റമ്മടിച്ചു തുടുത്ത മുഖം. പിന്നെ, ഒരു ഗ്രൂപ്പു ഫോട്ടോ ഇടവിളയായി കുട്ടികൾ. പിൻനിരയിലെ കല്യാണം കഴിക്കാത്ത സുന്ദരി ടീച്ചർ, ക്യാമറയ്‌ക്കപ്പുറത്തെ സാധ്യതകളിലേക്ക്‌ ഒരു പൂവിരിയുംപോലെ...... വലത്തേയറ്റത്തെ ചേട്ടൻ ‘ഞാനും കൂടിയുണ്ടേ’ - എന്ന മട്ടിൽ ഓടിക്ക...

ഖണ്ഡഹാറിനും ഗീവറീദിനുമിടയിൽ കേട്ടത്‌……...

മുടവൻകുന്നിനു മുകളിൽ നക്ഷത്രങ്ങൾ പൂത്തിറങ്ങിയ ക്രിസ്‌തുമസ്‌ രാത്രിയിലായിരുന്നു ആൻസി ഒറ്റയ്‌ക്കായത്‌. ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിലൂടെ പാതിരാകുർബാന കഴിഞ്ഞ്‌ നടക്കുമ്പോൾ മനസ്‌​‍്സ വെറുതെ ഓരോന്നോർത്ത്‌ അസ്വസ്ഥമാകുന്നത്‌ അവളറിഞ്ഞു. ‘ഒന്നനങ്ങി നടക്ക്‌ പെണ്ണേ, ഇച്ചിര മയങ്ങിയില്ലെങ്കില്‌, ചെന്നിട്ട്‌ നൂറുകൂട്ടം പണിയൊളളതാ’- അമ്മച്ചി ധൃതിവച്ചു. അപ്പനും ഇച്ചായമ്മാരും നാത്തൂനും മുൻപേ നടന്നിരുന്നു. ധനുമാസത്തിലെ തണുത്തകാറ്റിൽ അകലെയെവിടെയോ ഇരുന്ന്‌ റാക്കിന്റെ ലഹരിയിൽ കർത്താവിനു സ്തോത്രം പാടുന്ന...

ഹൃദയത്തിൽ തൂക്കച്ചരടും പേറി രാമകൃഷ്ണൻ

രാമകൃഷ്ണൻ നായർ കൈപ്പളളി വീട്‌ കുന്നുപ്പിളളിശ്ശേരി പി.ഒ. എളവൂർ. ആൾത്തൂക്കത്തിന്റെ നാടായ എളവൂരിൽ പലരും ഈ മേൽവിലാസം മറന്നുത്തുടങ്ങിയതായിരുന്നു. ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ആൾത്തൂക്ക വഴിപാടിന്‌ വീണ്ടും ജീവൻ വച്ചു തുടങ്ങിയപ്പോൾ, കൂടെ വിവാദങ്ങളുടെ പെരുമഴകൂടിയായി. വിവാദങ്ങൾക്കിന്ന്‌ പല രാഷ്‌ട്രീയമാനങ്ങൾ കൂടിയായി. എതിർപ്പുകൾ തെരുവുയുദ്ധത്തിന്റെ വക്കിലേക്കായി. നാടുപുകയുമ്പോഴും രാമകൃഷ്‌ണൻനായർ വീണ്ടുമൊരു തൂക്കത്തിനൊരുങ്ങുകയായി. രാമകൃഷ്ണൻ നായർ പറയുന്നുഃ ‘വഴിപാടുകാരൻ കുംഭമാസത്തോടെ തൂക്കക്കാരന്‌ വ...

തീർച്ചയായും വായിക്കുക