Home Authors Posts by പ്രവീണ. ബി.

പ്രവീണ. ബി.

0 POSTS 0 COMMENTS
ടി.സി 54/1771 (3), പി.എം.ആർ.എ, സി-43, കൃഷ്ണ, ഉപ്പുമാവിള, പാപ്പനംകോട്‌, തിരുവനന്തപുരം-18.

അകമലരിന് സുഗന്ധം

കടലാഴം കടന്നൂ നാം കൗസ്തുഭങ്ങള്‍ തിരയുന്നൂകരളാഴം ചിന്തകളൊട്ടറിഞ്ഞീടാതെ.കതിരോനും മേലെ കാല-പ്രവാഹത്തിന്നതിര്‍ത്തികള്‍‍ഗണിച്ചൂനാം തമോഗര്‍ത്തമകക്കാമ്പായോര്‍.ചിരിക്കുന്നോ,ചെറുപൂവിന്‍ചിരിമുന്‍പില്‍ നമ്മുടെ പു-ഞ്ചിരി, പറ്റേയെരിക്കും ലാവതന്‍ പ്രവാഹം.അതില്‍ച്ചെറ്റുമയങ്ങി നീവരല്ലേ തേന്‍ കുരുവി, നീനുകര്‍ന്ന തേനൊരിറ്റെന്റെ മണ്ണിലായ് വീഴ്ത്തൂ.രണധീരര്‍ പടവെട്ടി-പ്പുളകങ്ങള്‍ ചേര്‍ത്ത മണ്ണില്‍രുധിരമിറ്റതാ വീണുകിടപ്പൂ പുത്രന്‍.വിരിഞ്ഞ നെഞ്ചുമായവന്‍കിടക്കുന്നൂ, പടച്ചട്ട-യണിഞ്ഞല്ലാ, പുറത്താണു പരിക്കു,പക്ഷേ.അവനെപ്പ...

ഉപാസന

വിടരും വിഭാതത്തിൽ പുഞ്ചിരികണക്കിതാ നില്പതുണ്ടെന്മുന്നിലായ്‌ കാവ്യമാം മനോഹരി! നിതരാമൊളിചേർന്ന പ്രകൃതീരഥത്തിലായ്‌ വിലസുന്നിവിടെയെ- ന്നുയിരിൻ പ്രഭാകണം! നീരവപദസ്പർശ- മേകിയെന്നരികിലായ്‌ ദേവതേ! നിറഞ്ഞുനീ നില്പതുണ്ടറിവുഞ്ഞാൻ. എങ്കിലും കാൺമതില്ല, കേൾപ്പതി, ല്ലറിവതി- ല്ലെങ്ങുപോയ്‌ ക്ഷണനേര- മെങ്ങുപോയ്‌ മറഞ്ഞു നീ? എന്നുപാസന നിന- ക്കായി ഞാൻ നല്‌കീടു,ന്നെൻ ചിന്തകളർപ്പിക്കുന്നൂ, നിൻ കരസ്പർശമേല്‌ക്കാൻ! ഒഴുകാൻ നദികണ- ക്കാകഴൽ നനച്ചുകൊ,- ണ്ടുഴിയാൻ പ്രാർത്ഥനത- ന്നാരതി,തിരുമുമ്പിൽ. വറുതിക്കിടയിലും, സമൃദ്ധിക്കി...

പീലിയും താളവും

“വൈകിനിൻ വരവു,പോട്ടെയതെന്നാൽ ചൊല്ലുനീയരിയ പീലിമറന്നോ?” കണ്ണനോടരുമയാം സഖിതന്റെ നീറിടും പരിഭവം മൊഴിയുന്നൂ. “നൽമൂടിച്ചുരുളതിൽത്തിരുകീടാൻ” പൊന്‌മണിപ്പവിഴമൊക്കെയുമുണ്ടാം എങ്കിലും പ്രിയസഖേ കളയൊല്ലേ പീലിയൊ,ന്നതിലുദിപ്പതുനീതാൻ “പോയിഞ്ഞാനരിയപീലിതിരഞ്ഞാ- പൂവനങ്ങളകമേ പ്രിയരാധേ, കണ്ടുപോയ്‌ മൃദുശരീരി മനോജ്ഞൻ കേകിയെ, സുഭഗനാക്കുവനെന്നേ കണ്ടമാത്രയിലവന്നുടെ മേനി പൂത്തുലഞ്ഞു വിറകൊള്ളുകയായീ നീണ്ടു നീണ്ടു തരളം ശുഭ നാട്യം ആസ്വദിക്കെ ”യൊരു പീലിതരൂനീ“- യെന്നുചൊല്ലുവതിനില്ലൊരുവേദി പീലിയല്ലിയതിനുള്ളൊരുമോടി”. പീലിയെന്ന...

ഈശന്റെ വാക്ക്‌

ദീപ്‌തനക്ഷത്രപുഷ്‌പത്തെ- പ്പേടിച്ചീടുന്ന വണ്ടുനീ നൻമ തൻ നൻമധുസ്‌പർശം ലൂസിഫർ നീ കൊതിക്കുമോ? ഞാൻ വെളിച്ചം, ഭയന്നീടും എൻ മുഖഛായ കാൺകെ നീ, കൂരിരുട്ടിൽ നിൻ കയ്യെന്നെ- ത്തേടുവാനതെ കാരണം. നിൻകളിപ്പാവയായ്‌ത്തീർന്നു ഭാഗ്യശക്തി ക്ഷയിച്ചവൻ, ആത്‌മരാഗം പിഴച്ചീടും കമ്പിപൊട്ടിയ തംബുരു. ഞാനടുത്തങ്ങു നില്‌ക്കുമ്പോൾ കഷ്‌ടമാസാധുതൻ കരം നീ വിലയ്‌ക്കങ്ങെടുത്തൂ, നിൻ കൈകളെൻനേർക്കു പൊങ്ങിടാ. എന്റെയാത്മാംശമാകുന്നോൻ നീയയയ്‌ക്കുന്നൊരായുധം! പാഞ്ഞു നെഞ്ചിൽപ്പതിച്ചീടിൽ വേദനിക്കുന്നു മൻമനം. നീ ചിരിക്കായ്‌കതിൽ വറ്റും കാരുണ...

ശാന്തം

തിളയ്‌ക്കായ്‌കെൻ മനസ്സേ, നീ തിളച്ചു പൊന്തിടുന്നേരം തളിർക്കുല പൊഴിപ്പൂ നിൻ വസന്തഗാത്രം. കുലതല്ലിക്കുലംതല്ലി- പ്പരന്നാടും കൊടുംകോപ- ക്കരങ്ങളിൽ തണുസ്‌പർശം നീ പകർന്നാവൂ. കടുംവേനൽ,ക്കലഹത്തിൻ കടുംതുടി മുഴക്കുമ്പോൾ കവിഞ്ഞ മാധുര്യമേകും പൂങ്കുയിലാകൂ. വരണ്ട മണ്ണിലായ്‌ വർക്ക- ത്തൊടുങ്ങിയ വചസ്സിലായ്‌;ഃ വരഗതി നേർന്നു നീയും മഴയായ്‌ പെയ്യൂ. കൊടുംകാടിന്നുയിർ തങ്ങും നിഗൂഡവക്ഷസ്സിനുള്ളിൽ ചുരത്തുന്ന മധുവുമായ്‌ പൂങ്കുലയാകൂ. സകലർക്കും വഴങ്ങാത്ത സാഹിതിക്കു വിളഞ്ഞീടാൻ നികത്തുവാൻ കഴിയാത്ത നിലമാകാവൂ. വെറുപ്പിച്ചും വിറപ്...

കുരുതിക്കൊറ്റൻ

ഉയരും ജയഘോഷ, മൊത്തതിൻ നടുവിൽ പോരതുവെന്നവർ വരും ഉടലാകെ മിനുങ്ങി, തങ്ങളി- ന്നുയിരെത്തൊട്ടൊരു വേദമോതിടും പലപേരതു തന്റെ ധീരത യ്‌ക്കവരോരോവിധമങ്ങു നല്‌കിടും ജയദേവത മുന്നിലായിരം ചമയക്കാഴ്‌ചയൊരുക്കിവച്ചിടും. നിണമിറ്റിയ പോലെമിന്നിടും നറുപൂമാലയണിഞ്ഞണഞ്ഞതാ- മൊരുജന്തുവതിന്നു നല്ലപേർ കുരുതിക്കൊറ്റനതെന്നുരച്ചിടും. പലനാളിനുമുമ്പുതൊട്ടവർ കരുതീടുന്നൊരു ഭാഗ്യജാതകം ജപവിദ്യകളാചരിച്ചവർ ജനമധ്യത്തിലുരുക്കഴിച്ചിടും ബലിപീഠമതേറുവാൻ ശിര- സ്സുയരെത്തന്നെ പിടിച്ചുകൊണ്ടവൻ നടകൊൾവതു കാണ്‌മതോ പണി വിജയാഘോഷമതിനെ വെന്നിടും. അന...

*ദേവനർത്തകൻ

*ദേവനർത്തകൻ - The Dancing Bird of Paradise - ന്യൂഗിനിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന മനോഹരമായ ഒരു പക്ഷി. കൊടുങ്കാടിന്റെയിടയിൽ അതിന്റെ ‘കളിസ്ഥലം’. ഇലകളോ കമ്പുകളോ ഒന്നും വീഴാതെ വൃത്തിയായി സൂക്ഷിക്കുന്ന ആ സ്ഥലത്ത്‌ ആൺപക്ഷി പെൺപക്ഷിയെ കാത്തിരിക്കും. പെൺപക്ഷി വർണ്ണ വൈവിദ്ധ്യമില്ലാത്തവൾ. അതു വന്നണയുമ്പോൾ സുന്ദരനായ ആൺപക്ഷി കൗതുകമുണർത്തുന്ന അംഗചലനങ്ങളാൽ തന്റെ നൃത്തം തുടങ്ങും. ആ നൃത്തം കാണാൻ ദൂരങ്ങൾ താണ്ടിയെത്തുന്ന ഒരു സഞ്ചാരിയുടെ ചിന്തകൾ - എങ്ങുനീയാടും കളിപ്പന്ത?ലാക്കാഴ്‌ചകാണുവാനെത്തി ഞാനാരാധകൻനീ സ്വർഗ്...

ആവണിപ്പുലരി

ആടിമാസക്കാറ്റൊഴിഞ്ഞിപ്പുലർവേള- യാവണിത്തെന്നലെയേറ്റിടുന്നു. ആമയമെല്ലാമൊഴിഞ്ഞവദനമാ- യാകാശമണ്ഡലം പുഞ്ചിരിപ്പൂ. ചേലെഴും നൂറുനൂറായിരം പുഷ്പങ്ങ- ളൊന്നായൊരുക്കി പ്രകൃതിതന്റെ പൊൻമണിത്താലത്തിലാവണിപ്പൊന്നുഷ- സ്സെത്തുന്ന നേരവും കാത്തിരിപ്പൂ. മങ്ങിമറയുവാൻ നേരമായെങ്കിലും വേർപെട്ടു പോകാതെ വിണ്ടലത്തിൽ പാത്തുനില്‌ക്കുന്നാനിശാപതി, പൊൻകണി കണ്ടീടുവാനോ കൊതിച്ചിരിപ്പൂ! ‘കണ്ടുഞ്ഞാനാദ്യമപ്പൊൻകണി’യെന്നപോൽ പൂങ്കോഴിയുച്ചത്തിൽ കൂകിടുമ്പോൾ, ‘താനാണിതാദ്യം നുകർന്ന’തെന്നോതിയോ തുമ്പയ...

നേർക്കുനേർ

വെളളിരേഖ തിളങ്ങുന്നൂ കൂരിരുട്ടിലിടയ്‌ക്കിടെ തെളിച്ചേൻ കൗതുകം പൂണ്ടു വിളക്കും, പോയി നോക്കിടാൻ പരുങ്ങുന്നുണ്ടതെന്താവാം? തെല്ലടുത്തെത്തി നോക്കവേ, ‘ശബ്ദമുണ്ടാകൊല്ലെ’യെന്നായ്‌ സീൽക്കാരത്തിന്റെ ഭീഷണം വിരണ്ടേനല്പ,മെന്നാലും വിറകൊളളാതെ നിൽക്കയായ്‌ വിരണ്ടോരതിഥിക്കൊട്ടും വിനയാകാതെ പോക്കിടാൻ ഭയമെന്നതേ കാണുന്നുളളൂ നമ്മൾതന്നുളളിലിക്ഷണം ആയതിൻ സ്‌പർശനം ശീതം വിട്ടു നീ രക്ഷനേടിടൂ തല്ലിച്ചതയ്‌ക്കുവാൻ വയ്യ, കണ്ടുനിൽക്കാനുമങ്ങനേ, കൊല്ലുവാൻ ഞാനാരു, നിന്നിൽ കാണുമ്പോളെന്റെ ജീവനെ. എമ്മട്ടറിഞ്ഞിട്ടും നമ്മൾ ചൂഴ്‌ന്...

ഉറങ്ങുന്ന ബുദ്ധൻ

കണ്ണുപൊത്തുന്ന ധൂളികൾ കൊണ്ടു നീ സ്വാഗതം ചെയ്‌വു ഞങ്ങളേ, ഭൂമികേ ഹിന്ദുകുഷ്‌ പർവ്വതാഭ്യുന്നതിക്കെഴും താഴ്‌വരേ, ശയിക്കുന്നു നിന്നിൽ പരൻ. ആഞ്ഞു വീശിക്കടന്നു പോം കാറ്റിലൂ- ടെത്രവത്സരം യാത്ര പറഞ്ഞുപോയ്‌, കാലമേ, ചിരായുസ്സാകുമാദേവ- നെങ്ങുപോ,യതിൻ സാക്ഷിയാകുന്നു നീ. കാണുവാൻ വന്നതാണു ഞാൻ മണ്ണിന്റെ സ്പന്ദനം തൊട്ടുതൊട്ടങ്ങറിഞ്ഞു, നി- ന്നുള്ളിലൊന്നുമേ കാണാതെ കേൾക്കാതെ നിദ്രകൊള്ളുമാ പുണ്യം കൈയേൽക്കുവാൻ പണ്ടുപണ്ടോരു യാത്രികൻ തീർത്തതാം വൻ വിഹാരികതന്നസ്തിവാരത്തിൽ1 ആയിരം ദൈർഘ്യമാനങ്ങൾ നീണ്ടനിൻ ശ്രേഷ്‌ഠമാം പരിന...

തീർച്ചയായും വായിക്കുക