പ്രവീണ ബി
ജന്മദിനത്തില്‍…
"New Year's Day is everyman's birthday". Charles Lamb (English poet, critic, essayist -1775-1834). ജന്മനാള്‍ നമ്മളേവര്‍ക്കുംജന്മദു:ഖം മറന്നിടാന്‍,തമ്മിലാശംസനേര്‍ന്നൂ നാംനമ്മളൊക്കെ ജയിച്ചിടാന്‍. കാലെടുത്തങ്ങുവയ്ക്കുന്നൂ പുത്തന്‍ പന്ഥാവിലേക്കുതാന്‍ നീണ്ടുമുന്നില്‍ക്കടന്നേപോം പാത, നാം വന്നതല്ലയോ. ജന്മതാരമുദിക്കേ നാംകാണുന്നൂ രാവുതന്‍മുഖംആ വെളിച്ചം നയിക്കുന്നൂനമ്മേ,നാളേക്കിതേവഴി! പൂങ്കാവനങ്ങള്‍ തേടുന്നോ- രെത്തുന്നൂ മരുഭൂമിയില്‍ ...