പ്രസന്നകുമാരി രാഘവൻ
ഇളകിയാടിയ പ്രതിബിംബങ്ങൾ
“മുകുന്ദേട്ടാ” തിരക്കേറിയ ആ വാരത്തിന്റെ അന്ത്യയാമങ്ങളിൽ ഉറക്കം ഇനിയും മുകുന്ദന്റെ കണ്ണുകളെ കൊതിപ്പിക്കുന്നതേയുളളൂ. അപ്പോഴാണ് ഒരു വെടിയുണ്ടയുടെ പ്രകമ്പനത്തോടെ സൗമിത്രയുടെ വിളി അയാളിലേക്കു പാഞ്ഞു കയറിയത്. അതിന്റെ ഞെട്ടലിൽ കട്ടിലിൽ നിന്നുമയാൾ തെറിച്ചു താഴേക്കു വീണു. കൂടെ അവളുടെ മുഖംപോലെ വട്ടത്തിലിരുന്ന നാഴികമണിയും. അതവളുടെ ഒരനുവർത്തിയെന്നവണ്ണം ടിക് ടിക് നാവുകൊണ്ടയാളുടെ ഉറക്കത്തെ അധിഷേപിച്ചപ്പോൾ ഈർഷ്യയോടെ അയാൾ അതിന്റെ നാവു പിഴുതു ദൂരെയെറിഞ്ഞു. എന്നിട്ടു വീണ്ടും കട്ടിലിൽ കയറി കണ്ണുകൾ ഇറുമ്മി...