പ്രശോഭാ വിജയൻ
തൊഴിൽരഹിതൻ
അഭ്യസ്‌തവിദ്യനും തൊഴിൽരഹിതനും സർവ്വോപരി അവിവാഹിതനുമായ സുധാകരന് ആ പത്രപ്പരസ്യം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. “സുന്ദരിയും അമേരിക്കയിൽ നഴ്‌സുമായ യുവതിക്ക് വരനെ ആവശ്യമുണ്ട്. സാമ്പത്തികം, വിദ്യാഭ്യാസം പ്രശ്‌നമല്ല. വരനെ കൊണ്ടുപോകും.” അവനും ഒരു ആപ്ലിക്കന്റായി. ഇന്റർവ്യൂവിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. മുപ്പത്തിയാറ് വയസും കഷണ്ടി കയറിയ തലയും തൊഴിൽരാഹിത്യംകൊണ്ട് സ്ഥൂലിച്ച ശരീരവും അവന് തടസ്സമായില്ല. സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ എല്ലാം തിടുക്കത്തിലായിരുന്നു. വീട്...