പ്രഷോഭ് കൃഷ്‌ണ
രണ്ട് നർമ്മകഥകൾ
1. ആർ യു മലയാളീസ്............? മനുഷ്യർ ആരായാലും, “ ഇനി വേണ്ട, മതി” എന്ന് പറയുന്ന ഒരു കാര്യമേ ഉള്ളു അത് ആഹാരമാണ്. ആഹാരം വയറു നിറച്ചു കഴിച്ചാൽ പിന്നെ ആരായാലും പിന്നെ വേണം എന്ന് പറയാറില്ല. പക്ഷെ, പണമായാലും കാറായാലും സ്വർണ്ണമായാലും വേറെ എന്ത് തന്നെ ആയാലും ഇനിയും വേണം വേണം എന്നേ പറയൂ “മതി” എന്ന് ആരും പറയാറില്ല ശരിയല്ലേ............. ഇനി സംഭവത്തിലേക്ക് വരാം വീണുകിട്ടിയ ഒരു അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം ഇത്തവണ മൈസൂർ പോകാനായി തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ മൈസൂറിനു പോ...
ഏഴിലം പാല പൂത്തു……..
ഏഴിലം പാല പൂത്തു............................. അതെ, മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂത്തുലഞ്ഞു. നാട്ടിൻ പുറങ്ങളിലും പല വഴിയോരങ്ങളിലും മാദക സുഗന്ധവും പേറി നിൽക്കുന്ന ഏഴിലം പാല തുലാമാസത്തിൽ ആണ് പൂക്കുന്നത്. മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല. പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളിൽ പാലയിൽ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളു എന്നു...